ഫോട്ടോ എടുക്കാന്‍ പോകുന്ന സബ്ജക്ടിനെ തിരിച്ചറിയാനുള്ള അധിക ശേഷിയുമായി എത്തിയിരിക്കുകയാണ് സോണിയുടെ പുതിയ ഹൈ റെസലൂഷന്‍ ഫുള്‍ ഫ്രെയിം ക്യാമറ. ഇപ്പോള്‍ വാങ്ങാവുന്ന ഏറ്റവും കൂടിയ റെസലൂഷനുള്ള ഫുള്‍ ഫ്രെയിം ക്യാമറകളിലൊന്നാണ് സോണി ഇനി വില്‍പനയ്ക്ക് എത്തിക്കുക. എ7 ആര്‍5 എന്നു പേരിട്ടിരിക്കുന്ന ക്യാമറയ്ക്ക്

ഫോട്ടോ എടുക്കാന്‍ പോകുന്ന സബ്ജക്ടിനെ തിരിച്ചറിയാനുള്ള അധിക ശേഷിയുമായി എത്തിയിരിക്കുകയാണ് സോണിയുടെ പുതിയ ഹൈ റെസലൂഷന്‍ ഫുള്‍ ഫ്രെയിം ക്യാമറ. ഇപ്പോള്‍ വാങ്ങാവുന്ന ഏറ്റവും കൂടിയ റെസലൂഷനുള്ള ഫുള്‍ ഫ്രെയിം ക്യാമറകളിലൊന്നാണ് സോണി ഇനി വില്‍പനയ്ക്ക് എത്തിക്കുക. എ7 ആര്‍5 എന്നു പേരിട്ടിരിക്കുന്ന ക്യാമറയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോട്ടോ എടുക്കാന്‍ പോകുന്ന സബ്ജക്ടിനെ തിരിച്ചറിയാനുള്ള അധിക ശേഷിയുമായി എത്തിയിരിക്കുകയാണ് സോണിയുടെ പുതിയ ഹൈ റെസലൂഷന്‍ ഫുള്‍ ഫ്രെയിം ക്യാമറ. ഇപ്പോള്‍ വാങ്ങാവുന്ന ഏറ്റവും കൂടിയ റെസലൂഷനുള്ള ഫുള്‍ ഫ്രെയിം ക്യാമറകളിലൊന്നാണ് സോണി ഇനി വില്‍പനയ്ക്ക് എത്തിക്കുക. എ7 ആര്‍5 എന്നു പേരിട്ടിരിക്കുന്ന ക്യാമറയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോട്ടോ എടുക്കാന്‍ പോകുന്ന സബ്ജക്ടിനെ തിരിച്ചറിയാനുള്ള അധിക ശേഷിയുമായി എത്തിയിരിക്കുകയാണ് സോണിയുടെ പുതിയ ഹൈ റെസലൂഷന്‍ ഫുള്‍ ഫ്രെയിം ക്യാമറ. ഇപ്പോള്‍ വാങ്ങാവുന്ന ഏറ്റവും കൂടിയ റെസലൂഷനുള്ള ഫുള്‍ ഫ്രെയിം ക്യാമറകളിലൊന്നാണ് സോണി ഇനി വില്‍പനയ്ക്ക് എത്തിക്കുക. എ7 ആര്‍5 എന്നു പേരിട്ടിരിക്കുന്ന ക്യാമറയ്ക്ക് 61എംപിയാണ് റെസലൂഷന്‍. ഇപ്പോള്‍ വില്‍പനയിലുള്ള എ7 ആര്‍ 4നും ഇതേ റെസലൂഷനാണ്. എന്നാല്‍, 8 സ്റ്റോപ് ഐബിസ് അടക്കമുള്ള പുതിയ ഫീച്ചറുകളാണ് എ7 ആര്‍5ന്റെ അധികശേഷി.

∙ ഒറ്റ നോട്ടത്തില്‍

ADVERTISEMENT

 

– 61എംപി ഫുള്‍-ഫ്രെയിം ബാക്‌സൈഡ് ഇലൂമിനേറ്റഡ് സീമോസ് സെന്‍സര്‍

– 8.0 സ്റ്റോപ് വരെ ഇന്‍-ബോഡി ഇമേജ് സ്റ്റബിലൈസേഷന്‍

– ഐഎസ്ഒ-100-32,000 വരെ

ADVERTISEMENT

– ലോകത്ത് ഇന്നു വാങ്ങാവുന്ന ഏറ്റവും മികവാര്‍ന്ന ഓട്ടോഫോക്കസ് സിസ്റ്റങ്ങളിലൊന്ന്

– 8കെ/24പി, 4കെ 60പി വിഡിയോ 1.24എക്‌സ് ക്രോപ്പില്‍ റെക്കോഡ് ചെയ്യാം

– ഏതുവിധേനയും ക്രമീകരിക്കാവുന്ന പിന്‍ എല്‍സിഡി

– സെക്കന്‍ഡില്‍ 10 ഫ്രെയിം വരെ ഷൂട്ടു ചെയ്യാം

ADVERTISEMENT

– 9.44 ദശലക്ഷം ഡോട്ട് ഇലക്ട്രോണിക് വ്യൂഫൈന്‍ഡര്‍ ( ഇതിന് 0.9എക്‌സ് മാഗ്നിഫിക്കേഷനും ഉണ്ട്.)

– സിഎഫ്എക്‌സ്പ്രസ് കാര്‍ഡ് എ, യുഎച്എസ്-II എസ്ഡി കാര്‍ഡ് എന്നിവ സ്വീകരിക്കും

– ഓട്ടോ വൈറ്റ് ബാലന്‍സ് നടത്താനായി മുൻപില്‍ തന്നെ പുതിയ സെന്‍സര്‍ (ഇത്തരത്തിലൊരു പരീക്ഷണം നിക്കോണ്‍ ഡി2എച് ക്യാമറയില്‍ 2003ല്‍ നടത്തിയിരുന്നു എങ്കിലും പിന്നീട് അത് വേണ്ടെന്നു വച്ചിരുന്നു.)

– 693 ഫെസ് (phase) ഡിറ്റെക്ഷന്‍ പോയിന്റുകള്‍

– ഭാരം 723 ഗ്രാം

– മെക്കാനിക്കല്‍, ഇലക്ട്രോണിക് ഷട്ടറുകള്‍ ഉണ്ട്

– ഒറ്റ ഫുള്‍ ചാര്‍ജില്‍ 440 ഷോട്ടുകള്‍ വരെയോ, 90 മിനിറ്റ് വിഡിയോയോ പകര്‍ത്താവുന്ന ബാറ്ററി

– 15 സ്‌റ്റോപ്പ് വരെ ഡൈനാമിക് റെയ്ഞ്ച്

 

എ7 ആര്‍5 നിര്‍മിച്ചിരിക്കുന്നത് തങ്ങളുടെ എ7 ആര്‍4 ക്യാമറയില്‍ കണ്ട സെന്‍സറിന് കുറച്ചു മാറ്റങ്ങള്‍ വരുത്തിയാണെന്ന് കമ്പനി പറയുന്നു. അധിക ശേഷി ഏതെല്ലാം കാര്യത്തിലാണ് നല്‍കിയിരിക്കുന്നതെന്ന് കമ്പനി വിശദീകരിച്ചില്ല. 

 

∙ ബിയോണ്‍സ് പ്രോസസറിന് അധിക ശേഷി

 

അതേസമയം, എ7 ആര്‍5ല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പുതിയ പ്രോസസറിന് അധിക കരുത്ത് നല്‍കിയിട്ടുണ്ടെന്ന് സോണി പറയുന്നു. സങ്കീര്‍ണമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തിയുള്ള പ്രക്രിയകള്‍ക്ക് ഈ കരുത്ത് പ്രയോജനപ്പെടുത്തുന്നുണ്ട്. ഫോക്കസ്, എക്‌സ്‌പോഷര്‍, വൈറ്റ് ബാലന്‍സ് തുടങ്ങി വിവിധ മേഖലകളില്‍ എഐ പ്രവര്‍ത്തിക്കുന്നു എന്നു പറയുന്നു.

 

∙ ലോകത്തെ ഏറ്റവും മികച്ച ഓട്ടോഫോക്കസ് സിസ്റ്റം?

 

മുൻപൊരിക്കലും സോണി ക്യാമറകളില്‍ കണ്ടിട്ടില്ലാത്ത തരത്തിലുളള കൃത്യതയുള്ള ഓട്ടോഫോക്കസ് സിസ്റ്റമാണ് ക്യാമറയില്‍ കാണാനാകുന്നതെന്നാണ് പ്രാഥമിക വിവരം. വിവിധ പോസിലുള്ള മനുഷ്യരുടെ മുഖം തിരിച്ചറിയാന്‍ ക്യാമറയ്ക്കാകും. മൃഗങ്ങളെയും പക്ഷികളെയും ചെറു ജീവികളെയുമൊക്കെ ഇതിനു തിരിച്ചറിയാനാകും. കാറുകള്‍, ട്രെയിനുകള്‍ വിമാനങ്ങള്‍ തുടങ്ങിയവയും തിരിച്ചറിയും. ഇതെല്ലാം ചെയ്യാന്‍ സാധിക്കുന്ന മറ്റു മോഡലുകളും ഇപ്പോള്‍ വിപണിയിലുണ്ടെങ്കിലും അവയെക്കാള്‍ അല്‍പം കൂടി മികവ് സോണി എ7 ആര്‍5ല്‍ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

 

കൂടുതല്‍ മികവ് ലഭിക്കുന്ന ഒരു മേഖല ഇന്‍-ബോഡി ഇമേജ് സ്റ്റബിലൈസേഷന്‍ ആണ്. റെസലൂഷന്‍ കൂടിയ സെന്‍സര്‍ ആയതിനാല്‍ കൈയ്യില്‍ വച്ച് ഷൂട്ടു ചെയ്യുമ്പോള്‍ കുലുക്കം തട്ടാതിരിക്കാന്‍ നോക്കുക എന്നു പറയുന്നത് ശ്രമകരമാണ്. ഇതിനാല്‍ തന്നെ സോണി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന 8 സ്‌റ്റോപ്പ് സ്റ്റബിലൈസേഷന്‍ ഉപകാരപ്പെടും എന്നാണ് പൊതുവെയുള്ള വിശ്വാസം. ഈ 8 സ്റ്റോപ്പ് സ്റ്റബിലൈസേഷന്‍ ലെന്‍സിലെ സ്റ്റബിലൈസേഷന്‍ കൂട്ടാതെയാണ്. മറ്റു പല കമ്പനികളും ഇത്തരം കണക്കുകള്‍ പറയുമ്പോള്‍ ലെന്‍സിന്റെ സ്റ്റബിലൈസേഷനും ഉള്‍പ്പെടുത്തുന്നു.

 

∙ കംപ്രസു ചെയ്ത റോ ഫയലുകള്‍

 

മിക്കവര്‍ക്കും 60എംപി ഫയലുകള്‍ ധാരാളമായി എടുത്തുകൂട്ടുന്നത് പ്രോസസ് ചെയ്യുക എന്നു പറയുന്നത് ശ്രമകരമായിരിക്കും. ഇതിനാല്‍ മുഴുവന്‍ വിശദാംശങ്ങളും കൂടിയെ തീരൂ എന്നില്ലാത്ത സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാനായി കംപ്രസ് ചെയ്ത റോ ഫയലുകള്‍ ഷൂട്ടുചെയ്യാന്‍ ക്യാമറ സെറ്റു ചെയ്യാം.

 

∙ മള്‍ട്ടി ഷോട്ട് മോഡില്‍ 240എംപി ഫോട്ടോ

 

മള്‍ട്ടി ഷോട്ട് മോഡ് പ്രയോജനപ്പെടുത്തിയാല്‍ 240എംപി ഫോട്ടോ എടുക്കാം. ഇതിനായി ക്യാമറ ട്രൈപ്പോഡില്‍ വയ്ക്കണം. തുടര്‍ന്ന് തുടര്‍ച്ചയായി എടുക്കുന്ന 4 ഷോട്ടുകള്‍ ഒരുമിപ്പിച്ചാണ് 240 എംപി ഫോട്ടോ പകര്‍ത്തുന്നത്. ഇതിനായി 16 ഷോട്ടുകള്‍ യോജിപ്പിക്കാനും സാധിക്കും. ക്യാമറയിലല്ല ഇവ യോജിപ്പിക്കുന്നത്, സോണിയുടെ എജ് ഡെസ്‌ക്ടോപ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്.

 

∙ ഫോക്കസ് ബ്രാക്കറ്റിങ്

 

ഫോക്കസ് ബ്രാക്കറ്റിങ് ആണ് മറ്റൊരു മോഡ്. ഇതുപയോഗിച്ച് 299 ഫോട്ടോകള്‍ വരെ എടുക്കാം. ഇങ്ങനെ എടുക്കുന്ന ഫോട്ടോകളും ഒരുമിപ്പിക്കുന്നത് കംപ്യൂട്ടറിലുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ്.

 

∙ 10 ബിറ്റ് വിഡിയോ

 

സോണി എ7 ആര്‍5ന് 10-ബിറ്റ് വിഡിയോ ഷൂട്ടു ചെയ്യാന്‍ സാധിക്കും. ഇതു പകര്‍ത്തുമ്പോള്‍ സെന്‍സറിന്റെ നാലില്‍ ഒന്നോളം ക്രോപ് വരുന്നു. എന്നാല്‍, 8കെ മോഡില്‍ പ്രകടമായ റോളിങ് ഷട്ടര്‍ പ്രശ്‌നം കാണാം.

 

∙ എ7 ആര്‍5 വേണോ അതോ ആര്‍4 മതിയോ?

 

കൂടുതല്‍ റെസലൂഷനുള്ള ഫോട്ടോ പകര്‍ത്താനാണ് ആഗ്രഹിക്കുന്നതെങ്കില്‍ എ7 ആര്‍4 മതിയാകുമെന്നാണ് പറയുന്നത്. അതേസമയം, ഓട്ടോഫോക്കസില്‍ അടക്കമുള്ള മികവുകളും വേണമെങ്കില്‍ എ7 ആര്‍5 വാങ്ങുന്ന കാര്യം പരിഗണിക്കാം. ഈ വര്‍ഷം ഡിസംബറില്‍ വാങ്ങാന്‍ ലഭിക്കുന്ന ക്യാമറയ്ക്ക് 3,900 ഡോളറായിരിക്കും വില. അതേസമയം, എ7 ആര്‍4ന് ഇതിനേക്കാള്‍ 900 ഡോളര്‍ കുറച്ചു നല്‍കിയാല്‍ മതിയാകും.

 

∙ നിക്കോണ്‍ സെഡ്8

 

നിക്കോണ്‍ കമ്പനിയും 60എംപിയോളം മെഗാപിക്‌സല്‍ റെസലൂഷനുള്ള പുതിയ ഫുള്‍ ഫ്രെയിം ക്യാമറ ഉടനെ പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായിരിക്കാം സോണി തങ്ങളുടെ എ7 ആര്‍5നെക്കുറിച്ചുള്ള വിവരങ്ങള്‍ മാസങ്ങള്‍ക്കു മുൻപെ പുറത്തുവിടാനുള്ള കാരണമെന്നു പറയുന്നു. മിക്കവാറും സോണിയുടെ സെന്‍സര്‍ വാങ്ങിത്തന്നെയാകും നിക്കോണ്‍ സെഡ്8ഉം നിര്‍മിക്കുക. അതേസമയം, വേഗവും റെസലൂഷനും സമ്മേളിപ്പിച്ച ക്യാനന്‍ മിറര്‍ലെസ് ക്യാമറയായ ആര്‍1നെക്കുറിച്ച് ഇപ്പോള്‍ ഒരു വിവരവും തന്നെ പുറത്തുവരുന്നുമില്ല.

 

English Summary: Sony's high-resolution A7R V mirrorless camera now shoots 8K video