വോയിസ് അസിസ്റ്റന്റ്, 2500 മണിക്കൂര്‍ സ്റ്റന്‍ഡ്‌ബൈ ടൈം, 99മണിക്കൂര്‍ പ്രവര്‍ത്തന സമയം തുടങ്ങിയവ അടക്കമുള്ള 'നോട്‌സ്' (യുഎക്‌സ്-ഡബ്ല്യു400) വയര്‍ലെസ് നെക്ബാന്‍ഡ് അവതരിപ്പിച്ച് യുനിക്‌സ്. മികച്ച സ്വരനിലവാരം, ദീര്‍ഘനേരം പ്രവര്‍ത്തിപ്പിക്കാവുന്ന ബാറ്ററി, പുതുമയാര്‍ന്ന ഫീച്ചറുകള്‍ തുടങ്ങിയവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വോയിസ് അസിസ്റ്റന്റ്, 2500 മണിക്കൂര്‍ സ്റ്റന്‍ഡ്‌ബൈ ടൈം, 99മണിക്കൂര്‍ പ്രവര്‍ത്തന സമയം തുടങ്ങിയവ അടക്കമുള്ള 'നോട്‌സ്' (യുഎക്‌സ്-ഡബ്ല്യു400) വയര്‍ലെസ് നെക്ബാന്‍ഡ് അവതരിപ്പിച്ച് യുനിക്‌സ്. മികച്ച സ്വരനിലവാരം, ദീര്‍ഘനേരം പ്രവര്‍ത്തിപ്പിക്കാവുന്ന ബാറ്ററി, പുതുമയാര്‍ന്ന ഫീച്ചറുകള്‍ തുടങ്ങിയവ സമ്മേളിപ്പിച്ചതാണ് തങ്ങളുടെ നോട്‌സ് എന്ന് യുനിക്‌സ് അവകാശപ്പെട്ടു. 

പ്രവര്‍ത്തനനിരതരായ ആളുകള്‍ക്കായി പ്രത്യേകം നിര്‍മ്മിച്ചെടുത്തതാണ് നോട്‌സ് എന്നും കമ്പനി. ഹൈ-ഫിഡഡെലെറ്റി എച്ഡി സ്വരം ലഭിക്കും. ഒറ്റ ഫുള്‍ റീചാര്‍ജില്‍ 99 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാം. ബ്ലൂ, ഗ്രീന്‍, ബ്ലാക്, എന്നീ നിറങ്ങളിലാണ് നോട്‌സ് വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്. എല്ലാ പ്രധാന ഓണ്‍ലൈന്‍ വില്‍പ്പനശാലകളിലും, റീട്ടെയല്‍ കടകളിലും ഇത് വില്‍പ്പനയ്‌ക്കെത്തും. 

ADVERTISEMENT

ദീര്‍ഘനേരം പ്രവര്‍ത്തിപ്പിക്കാനായി 350എംഎഎച് ലിതിയം-അയണ്‍ ബാറ്ററി നോട്‌സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ടൈപ്-സി കേബിള്‍ വഴി 60 മിനിറ്റ് നേരം ചാര്‍ജ് ചെയ്യുമ്പോഴാണ് 0-100 ചാര്‍ജ് നിറയ്ക്കാന്‍ സാധിക്കുക. ചാര്‍ജ് ചെയ്ത ശേഷം ഉപയോഗിക്കാതിരുന്നാല്‍ ഏകദേശം 2500 മണിക്കൂര്‍നേരത്തേക്ക് നോട്‌സില്‍ കുറച്ചു ചാര്‍ജ് എങ്കിലും കാണുമെന്നും കമ്പനി പറയുന്നു. 

പുതിയ നെക്ബാന്‍ഡില്‍ ഉള്ളത് ഉളളത് 11-എംഎം ഓഡിയോ ഡ്രൈവറുകളാണ്. ഇത് മികച്ചതും, സ്വരശുദ്ധിയുള്ളതുമായ ഓഡിയോ നോട്‌സില്‍ പിടിപ്പിച്ചിരിക്കുന്ന മൈക്രോഫോണുകളിലേക്ക് എത്തിക്കുന്നു. തൊഴിലിനായും, ഗെയിമിങിനായും ഇത്തരം ഹെഡ്‌ഫോണ്‍ വേണ്ടവര്‍ക്ക് ഗുണപ്രദമായരിക്കും നോട്‌സില്‍നിന്നുവരുന്ന ഓഡിയോ എന്ന് കമ്പനി. 

ADVERTISEMENT

അഞ്ച് വിശിഷ്ടമായ ഇക്വലൈസര്‍ മോഡുകളും േേനാട്‌സിനുണ്ട്. ഇതുപയോഗിച്ച് ഓരുത്തരുടെയും ഇഷ്ടാനുസരണം സ്വരം എങ്ങനെ ശ്രവിക്കുന്നു എന്നത് ക്രമീകരിക്കാം. വിവിധ തരം സംഗീതം ശ്രവിക്കുമ്പോഴും ഇക്വലൈസറുകള്‍ ഇഷ്ടാനുസരണം ക്രമീകരിക്കാം.നോട്‌സിലുള്ളത് ബ്ലൂടൂത് 5.3 ആയതിനാല്‍ കൂടുതല്‍ സ്ഥിരതയുള്ള കണക്ഷന്‍ ഏകദേശം 10 മീറ്ററിന് ഉള്ളില്‍ ലഭിക്കുന്നു. നോട്‌സുമായി പെയര്‍ ചെയ്ത ഡിവൈസ് അല്‍പ്പം അകലെയാണെങ്കിലും, കെട്ടിടത്തിനുള്ളിലാണെങ്കിലും, പുറത്താണെങ്കിലും മികച്ച ഓഡിയോ ലഭിക്കുമെന്ന് കമ്പനി. അകലെയിരിക്കുമ്പോള്‍ഡിവൈസില്‍ എന്തെങ്കിലും ക്രമീകരണം നടത്തണമെന്നു തോന്നിയാലോ? അതിനും കൂടെയാണ് വോയിസ് അസിസ്റ്റന്റ്. 

അണിയാനുള്ള സുഖവും, കൊണ്ടുനടക്കാനുള്ള എളുപ്പവും പരിഗണിച്ചാണ് തങ്ങള്‍ നോട്‌സ് ഉണ്ടാക്കിയതെന്ന് യുനിക്‌സ്. വഴുതിപ്പോകാതിരിക്കാനാണ് ആന്റി-സ്ലിപ് സിലിക്കന്‍. നാനോ കോട്ടിങ് ഉള്ളതിനാല്‍ വിയര്‍പ്പും, ജലകണങ്ങളും പ്രശ്‌നമുണ്ടാക്കിയേക്കില്ല. ഈ ഫീച്ചര്‍ ഉള്ളതിനാല്‍ വ്യായാമംചെയ്യുമ്പോഴും അണിയാന്‍ ഉപകരിക്കും. ദിവസം മുഴുവന്‍ അണിയേണ്ടവര്‍ക്കും നോട്‌സ് ഗുണാകുമെന്നും കമ്പനി.  ആയാസം കുറയ്ക്കാനായി മെറ്റാലിക് ഇയര്‍ബഡ്‌സ് ആണ് നോട്‌സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 

English Summary:

Experience unparalleled audio freedom with Unique Notes wireless neckband. Boasting 99 hours of playtime, voice assistant, and exceptional comfort, Notes are designed for your non-stop lifestyle.