സാങ്കേതിക ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് വിൻഡോസ് കംപ്യൂട്ടറുകളിലെ കണ്‍ട്രോള്‍ + ആള്‍ട്ട് + ഡിലീറ്റ്. വിൻഡോസ് കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന കണ്‍ട്രോള്‍ + ആള്‍ട്ട് + ഡിലീറ്റ് (ctrl + Alt + Delete ) കീബോര്‍ഡ് ഡിസൈന്‍ ചെയ്തത് ടെക് ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധങ്ങളിൽ ഒന്നായിരുന്നു എന്നാണ് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്‌സ്. വിചിത്രമായ മനസ്സിൽ നിന്നാണ് ഈ കോംപിനേഷൻ വന്നത്. ഇതിന് ക്ഷമ ചോദിക്കുന്നുവെന്നും ബിൽഗേറ്റ്സ് പറഞ്ഞു.
2013 ൽ ഹാര്‍വാഡ് സർവ്വകലാശാലയിൽ നടന്ന ചടങ്ങിലും ഇതേ കാര്യം പറഞ്ഞിരുന്നു. കീബോഡ് നിർമിച്ച ഐബിഎമ്മിന് സംഭവിച്ച അബദ്ധമാണെന്നും റിപ്പോർട്ടുകളുണ്ട്. കംപ്യൂട്ടർ ലോഗിനും ലോഗ് ഓഫ് ചെയ്യാനും മൂന്നു കീകളുടെ സഹായത്താല്‍ മാത്രമേ സാധിക്കൂ. ഒരു കീ ഉപയോഗിച്ച് തന്നെ ഇതു സാധ്യമാക്കിയിരുന്നെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.
കീബോര്‍ഡില്‍ ഒരു വിരല്‍ അമര്‍ത്തിയാല്‍ ഈ സൗകര്യം പ്രവര്‍ത്തിപ്പിക്കണം എന്നായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നത്. ഐബിഎം കീബോര്‍ഡ് ഡിസൈന്‍ സൃഷ്ടിച്ച വ്യക്തിക്കാകട്ടെ, സിംഗിള്‍ ബട്ടണിനു പകരം കണ്‍ട്രോള്‍ + ആള്‍ട്ട് + ഡിലീറ്റ് എന്ന വിചിത്ര ആശയമായിരുന്നു മുന്നോട്ടുവെച്ചത്. ഡേവിഡ് ബ്രാഡ്‌ലി എന്ന ഡിസൈനര്‍ ആണ് ഐബിഎം ഒറിജിനല്‍ പിസി ഡിസൈന്‍ ചെയ്തത്. കണ്‍ട്രോള്‍-ആള്‍ട്ട്-ഡിലീറ്റ് കണ്ടെത്തിയത് താനാണെന്ന് ഡേവിഡ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.