Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

100 ദശലക്ഷം മടങ്ങ് വേഗമുള്ള ക്വാണ്ടം കംപ്യൂട്ടറുമായി ഗൂഗിള്‍!

google-quantum

പേഴ്‌സണല്‍ കംപ്യൂട്ടറുകളുടെ നൂറുമില്ല്യന്‍ മടങ്ങ് വേഗതയുള്ള കംപ്യൂട്ടറുമായി ഗൂഗിള്‍. ക്വാണ്ടം ഫിസിക്‌സിന്റെ അതുല്യസാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് ഈ പുതിയ മുന്നേറ്റം. ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ പരാജയപ്പെട്ട ഒരുപാട് പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് DWave X2 എന്നറിയപ്പെടുന്ന ഈ സൂപ്പര്‍ കംപ്യൂട്ടര്‍ ഗൂഗിള്‍ വികസിപ്പിച്ചിരിക്കുന്നത്.

2013 ല്‍ നാസയുമായി സഹകരിച്ച് ക്വാണ്ടം കംപ്യൂട്ടര്‍ വികസിപ്പിക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പരീക്ഷണങ്ങള്‍ ഒന്നും വിജയത്തിലെത്തിയിരുന്നില്ല. ഈ പുതിയ കണ്ടുപിടിത്തത്തോടെ ബുദ്ധിമുട്ടുള്ള പല അല്‍ഗരിതങ്ങള്‍ക്കും നിമിഷങ്ങള്‍ക്കുള്ളില്‍ ഉത്തരം കണ്ടെത്താന്‍ സാധിക്കും. ക്വാണ്ടം ഫിസിക്‌സിന്റെ ഇന്നുവരെ ഉപയോഗപ്പെടുത്താത്ത മേഖലകള്‍ പ്രയോജനപ്പെടുത്തിയാണ് ഈ കംപ്യൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്.

അതിസങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് പോലും നിമിഷാര്‍ധത്തില്‍ ഉത്തരം നല്‍കാന്‍ ഈ സൂപ്പര്‍ കംപ്യൂട്ടറിന് സാധിക്കും. സാധാരണ കംപ്യൂട്ടറിന്റെ 100 ദശലക്ഷം മടങ്ങ് വേഗതയാണെന്ന് ഇതെന്ന് ഗൂഗിള്‍ എഞ്ചിനീയറിങ് ഡയറക്ടര്‍ ഹാര്‍ട്ട്മട്ട് നെവന്‍ പറഞ്ഞു.

സാധാരണ കംപ്യൂട്ടറുകള്‍ വിവരങ്ങളെ ട്രാന്‍സിസ്റ്ററുകള്‍ ഉപയോഗിച്ച് ബിറ്റുകള്‍ ആക്കി മാറ്റുകയാണ് ചെയ്യുന്നത്. 0,1 എന്നിങ്ങനെ രണ്ട് രീതിയിലാണ് ഈ വിവരങ്ങളെല്ലാം സൂക്ഷിക്കുന്നത്. ദശലക്ഷകണക്കിന് ട്രാന്‍സിസ്റ്ററുകള്‍ ചിപ്പുകളില്‍ അടുക്കി വച്ചിരിക്കുന്നു. ശാസ്ത്രം പുരോഗമിക്കുന്നതിനനുസരിച്ച് ഈ ട്രാന്‍സിസ്റ്ററുകളുടെ വലിപ്പം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇവ ഒരു പരിധിയിലധികം ചെറുതാവുമ്പോഴാണ് ക്വാണ്ടം മെക്കാനിക്സ് പ്രയോഗത്തിലെത്തുന്നത്.

ദ്രവ്യത്തിന്റെ ദ്വൈതസ്വഭാവത്തിന് സൈദ്ധാന്തികവിശദീകരണം നൽകുന്ന ഭൗതികശാസ്ത്ര ശാഖയാണ് ക്വാണ്ടം മെക്കാനിക്സ്. ഭൗതികവ്യവസ്ഥകളുടെ പരിണാമം wave function എന്ന ഗണിതശാസ്ത്ര സങ്കല്പം ഉപയോഗിച്ചാണ് ഇതിൽ വിശദീകരിക്കുന്നത്. wave function ഉപയോഗിച്ച് ഒരു സിസ്റ്റം ഒരു പ്രത്യേക സമയത്ത് പ്രത്യേക അവസ്ഥയിൽ കാണപ്പെടാനുള്ള സാധ്യത പ്രവചിക്കാൻ സാധിക്കും.

ക്വാണ്ടം കംപ്യൂട്ടറുകള്‍ ക്വാണ്ടം ബിറ്റ്‌സ് ആണ് ഉപയോഗിക്കുന്നത് (quabits). അതിസൂക്ഷ്മമായ ക്വാണ്ടം സ്‌കെയിലില്‍ എത്തുമ്പോള്‍ ഈ ക്വാബിറ്റ്‌സിന് 0,1 എന്നീ അവസ്ഥകളില്‍ ഒരേസമയം നില്‍ക്കാനാവും. സൂപ്പര്‍ പൊസിഷന്‍ എന്നാണ് ഇതിനു പേര്. അതുകൊണ്ടു തന്നെ ഈ കംപ്യൂട്ടറിന് ഒരേസമയം കൂടുതല്‍ ജോലികള്‍ കൂടുതല്‍ വേഗതയോടെ ചെയ്യാനാവും.

നാളത്തെ ലോകം പൂര്‍ണമായും മാറ്റിമറിക്കാന്‍ ഈ സൂപ്പര്‍ കംപ്യൂട്ടറുകള്‍ക്ക് സാധിക്കും

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.