വിൻഡോസിന് 30 വയസ്സ് തികഞ്ഞു

മൈക്രോസോഫ്റ്റ് ആദ്യത്തെ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് (GUI) ഓപറേറ്റിങ് സിസ്റ്റമായ വിൻഡോസ് 1.0 പുറത്തിറക്കിയത് 1985 നവംബർ 20 ന്. ഇന്റർഫേസ് മാനേജർ എന്നായിരുന്നു പ്രോജക്ട് അറിയപ്പെട്ടിരുന്നത്. എങ്കിലും അവസാന റിലീസ് സമയത്ത് കുറച്ചു കൂടി അനുയോജ്യമായ 'വിൻഡോസ്' എന്ന പേര് നൽകുകയായിരുന്നു.

1983 ന് മൈക്രോസോഫ്റ്റ് അവരുടെ ആദ്യത്തെ GUI ഓപറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടെങ്കിലും വിൻഡോസ് 1.0 ന്റെ പിറവിക്കായി രണ്ടു വർഷം കാത്തിരിക്കേണ്ടി വന്നു. ടൈപ്പിങ് രീതി മാത്രമുണ്ടായിരുന്ന MS - DOS നിന്നു ഗ്രാഫിക്സ് യൂസർ ഇന്റർഫേസിലേക്കുള്ള മാറ്റമായിരുന്നു വിൻഡോസ് 1.0 യുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.

MS - DOS കമാന്റ്സ് ഉപയോഗിക്കുന്നതിന് പകരം മൗസ് ഉപയോഗിച്ചു സ്ക്രീനിൽ എവിടെ വേണെങ്കിലും ക്ലിക്ക് ചെയ്യാനുള്ള സൗകര്യം, ഡ്രോപ് ഡൗൺ മെനു , സ്ക്രോൾ ബാർ, ഐക്കൺസ്, ഡയലോഗ് ബോക്സ് ഇവയെല്ലാം വിൻഡോസ് 1.0 യെ എളുപ്പത്തിൽ പഠിക്കാവുന്നതും, അനായാസം കൈകാര്യം ചെയ്യാവുന്നതുമായ ഒരു ഓപറേറ്റിംഗ് സിസ്റ്റമാക്കി മാറ്റി. ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പ്രോഗ്രാം ക്വിറ്റ് ചെയ്യാതെ തന്നെ മറ്റ് പ്രോഗ്രോമുകളിലേക്ക് സ്വിച്ച് ചെയ്യുക എന്നതും വിൻഡോസ് 1.0 സാധ്യമാക്കി.

നിരവധി പുതിയ പ്രോഗ്രാമുകളുമായാണ് വിൻഡോസ് 1.0 പുറത്തിറങ്ങിയത് എങ്കിലും MS - DOS നിലനിർത്തി. പെയ്ന്റ്, വിൻഡോസ് റെറ്റർ, നോട്ട്പാഡ്, കാൽക്കുലേറ്റർ, കലണ്ടർ, ക്ലോക്ക് തുടങ്ങിയവയെല്ലാം അവതരിപ്പിച്ചത് വിൻഡോസ് 1.0 ആണ്. വിൻഡോസ് 1. 0 യ്ക്ക് ശേഷം പിന്നീട് അങ്ങോട് വിൻഡോസിന്റെ രൂപവും ഭാവവുമെല്ലാം മാറുന്നത് നാം കണ്ടു. ഇന്നതെ വിൻഡോസ് 10 വരെ.

1987 - 1990

വിൻഡോസ് 2.0 - 2.11

കൂടുതൽ വിൻഡോകൾ, കൂടുതൽ സ്പീഡ്.

1990 - 1994

വിൻഡോസ് 3.0 - വിൻഡോസ് NT

ഗ്രാഫിക്സ് മുന്നേറ്റം

1995 - 1998

വിൻഡോസ് 95

കാലഘട്ടത്തിന്റെ കംപ്യൂട്ടർ , ഇന്റർനെറ്റ് സൗകര്യവും

1998 - 2000

വിൻഡോസ് 98 , വിൻഡോസ് 2000, വിൻഡോസ് ME

ഓഫീസ് ജോലികൾക്കും , വിനോദങ്ങൾക്കും

2001 - 2005

വിൻഡോസ് XP

സ്ഥിരത, ഉപയോഗം, വേഗത

2006 - 2008

വിൻഡോസ് വിസ്ത

സുരക്ഷ മുൻതൂക്കവും പുതിയ മാർഗങ്ങളും,

2009 - 2011

വിൻഡോസ് 7

വിൻഡോസ് ടച്ച് , പുതിയ ഉപയോഗ രീതികൾ

2012

വിൻഡോസ് 8

ആപ്സ് , ടൈൽസ് - തുടക്കം. ടാബ്ലറ്റുകൾക്കും , ഡെസ്ക്ടോപ്പിനും ഒരേ ഇന്റർഫേസ്

2013 - 2014

വിൻഡോസ് 8.1

വിൻഡോസ് 8 ന്റെ പോരായ്മകൾ പരിഹരിച്ച് 8.1

2015

വിൻഡോസ് 10

എക്കാലത്തേയും മികച്ച വിൻഡോസ് . ഉപയോഗത്തിൽ വൻ മുന്നേറ്റം