ഇന്റര്‍നെറ്റിലെ അന്വേഷകര്‍ റഷ്യയില്‍ കണ്ടെത്തിയ സ്ഥലത്തിന് 'ഏറ്റവും വിഷമിപ്പിക്കുന്ന സ്ഥലം' എന്നാണ് പേരിട്ടിരിക്കുന്നത്. സ്റ്റാലിന്റെ കാലത്തെ ക്രെസ്‌നയാര്‍സ്‌കി ക്രൈയിലുണ്ടായിരുന്ന നോറിലാഗ് ലേബർ ക്യാംപാണ് ഗൂഗിള്‍ മാപ്പില്‍ ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. റെഡ്ഡിറ്റില്‍ വന്ന ഒരു ചിത്രത്തിന്റെ കൂടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്റര്‍നെറ്റിലെ അന്വേഷകര്‍ റഷ്യയില്‍ കണ്ടെത്തിയ സ്ഥലത്തിന് 'ഏറ്റവും വിഷമിപ്പിക്കുന്ന സ്ഥലം' എന്നാണ് പേരിട്ടിരിക്കുന്നത്. സ്റ്റാലിന്റെ കാലത്തെ ക്രെസ്‌നയാര്‍സ്‌കി ക്രൈയിലുണ്ടായിരുന്ന നോറിലാഗ് ലേബർ ക്യാംപാണ് ഗൂഗിള്‍ മാപ്പില്‍ ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. റെഡ്ഡിറ്റില്‍ വന്ന ഒരു ചിത്രത്തിന്റെ കൂടി സഹായത്തിലാണ് നോറിലാഗ് ലേബര്‍ക്യാംപ് കണ്ടെത്തി അടയാളപ്പെടുത്തിയിരിക്കുന്നത്.

ADVERTISEMENT

നോറിലാഗ് ലേബർ ക്യാംപിന്റെ ചരിത്രമറിയാവുന്നവരാണ് കണ്ടതില്‍ വച്ച് ഏറ്റവും വിഷമിപ്പിക്കുന്ന സ്ഥലമെന്ന വിശേഷണം ഈ കണ്ടെത്തലിന് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. നോറിലാഗിലെ തിരുത്തല്‍ തൊഴിലാളി ക്യാംപ് സ്റ്റാലിന്റെ കാലത്താണ് സജീവമായിരുന്നത്. ഈ കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് നിര്‍മാണ പ്രവൃത്തികളും ഖനികളിലെ ജോലിയുമെല്ലാം ചെയ്യേണ്ടി വന്നിരുന്നു. മത്സ്യബന്ധനം മുതല്‍ സ്റ്റാലിന്‍ ഒളിവുകാലത്ത് ജീവിച്ചിരുന്ന വീട് പുതുക്കി പണിയാൻ വരെ ഈ ക്യാംപിലെ അന്തേവാസികളെ നിയോഗിച്ചിരുന്നു.

1935 ജൂണ്‍ 25 മുതല്‍ 1956 ഓഗസ്റ്റ് 22 വരെയാണ് നോറിലാഗ് തൊഴിലാളി ക്യാംപ് സജീവമായിരുന്നത്. ഇവിടെ നാല് ലക്ഷത്തോളം മനുഷ്യര്‍ക്ക് പല കാലങ്ങളില്‍ കഴിയേണ്ടി വന്നിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഇതില്‍ മൂന്നു ലക്ഷവും രാഷ്ട്രീയ തടവുകാരായിരുന്നു. തുടക്കത്തില്‍ ആകെ 1200 പേര്‍ മാത്രമാണ് നോറിലാഗില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് സ്റ്റാലിന്റെ കാലത്ത് തൊഴിലാളി തടവുകാരുടെ എണ്ണം കുത്തനെ കൂടുകയായിരുന്നു.

ADVERTISEMENT

നിര്‍ബന്ധിത തൊഴിലാളി ക്യാംപുകള്‍ ലെനിന്റെ കാലത്താണ് പ്രവര്‍ത്തനം ആരംഭിക്കുന്നതെങ്കിലും ജോസഫ് സ്റ്റാലിന്റെ കാലത്താണ് പൂര്‍ണ തോതില്‍ സജ്ജമാവുന്നത്. സോവിയറ്റ് യൂണിയനിലെ ജനസംഖ്യയുടെ മൂന്ന് ശതമാനം പേരും ഇത്തരം നിര്‍ബന്ധിത തൊഴിലാളി കേന്ദ്രങ്ങളിലെ ആഭ്യന്തര തടവ് അനുഭവിച്ചിരുന്നു. 1953ല്‍ സ്റ്റാലിന്റെ മരണശേഷം തൊഴിലാളി ക്യാംപുകളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. അന്ന് 69 ദിവസത്തിനിടെ ആയിരത്തിലേറെ മരണങ്ങളാണ് ഇവിടെ സംഭവിച്ചത്. 1957 ഓടെ ഈ തൊഴിലാളി തിരുത്തല്‍ കേന്ദ്രങ്ങള്‍ അവസാനിപ്പിച്ചു.

ADVERTISEMENT

English Summary: Google Maps users make horrifying discovery deep inside Russia

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT