90 വയസ്സ് പൂർത്തിയാക്കിയ ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ നിർണായക ദിനമായിരുന്നു ഒക്ടോബർ 3. രാജ്യം ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്) അന്ന് സേനയുടെ ഭാഗമായി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ സാന്നിധ്യത്തിൽ രാജസ്ഥാനിലെ ജോധ്പുർ വ്യോമതാവളത്തിൽ നടന്ന

90 വയസ്സ് പൂർത്തിയാക്കിയ ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ നിർണായക ദിനമായിരുന്നു ഒക്ടോബർ 3. രാജ്യം ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്) അന്ന് സേനയുടെ ഭാഗമായി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ സാന്നിധ്യത്തിൽ രാജസ്ഥാനിലെ ജോധ്പുർ വ്യോമതാവളത്തിൽ നടന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

90 വയസ്സ് പൂർത്തിയാക്കിയ ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ നിർണായക ദിനമായിരുന്നു ഒക്ടോബർ 3. രാജ്യം ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്) അന്ന് സേനയുടെ ഭാഗമായി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ സാന്നിധ്യത്തിൽ രാജസ്ഥാനിലെ ജോധ്പുർ വ്യോമതാവളത്തിൽ നടന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

90 വയസ്സ് പൂർത്തിയാക്കിയ ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ നിർണായക ദിനമായിരുന്നു ഒക്ടോബർ 3. രാജ്യം ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്) അന്ന് സേനയുടെ ഭാഗമായി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ സാന്നിധ്യത്തിൽ രാജസ്ഥാനിലെ ജോധ്പുർ വ്യോമതാവളത്തിൽ നടന്ന ചടങ്ങിൽ എൽസിഎച്ച് കോപ്റ്ററിനു സേന പുതിയ പേര് നൽകി – പ്രചണ്ഡ്. 4 കോപ്റ്ററുകളാണ് സേനയുടെ ഭാഗമായത്. ചടങ്ങിനെത്തിയ രാജ്നാഥ് കോ പൈലറ്റിന്റെ സീറ്റിലിരുന്ന് ഹെലികോപ്റ്ററിൽ ചുറ്റിപ്പറക്കുകയും ചെയ്തു. പ്രചണ്ഡിന്റെ വരവോടെ സേനയുടെ ആകാശക്കരുത്തിനു മൂർച്ച കൂടുമെന്ന കാര്യത്തിൽ സംശയമില്ല. സേന ദീർഘകാലമായി ആഗ്രഹിക്കുന്ന കരുത്തുറ്റ കോപ്റ്ററാണ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) വികസിപ്പിച്ചിരിക്കുന്നത്. 

 

ADVERTISEMENT

∙ മുഹമ്മദ് അലി മോഡൽ ‘പ്രചണ്ഡ്’

 

വിഖ്യാത ബോക്സർ മുഹമ്മദ് അലിക്കും പ്രചണ്ഡിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? എതിരാളിയെ ഇടിച്ചുവീഴ്ത്തി ബോക്സിങ് റിങ് ഭരിച്ച മുഹമ്മദ് അലിയുടെ സ്വഭാവമാണ് പ്രചണ്ഡിന്. ജോധ്പുർ താവളത്തിൽ പ്രചണ്ഡ് നിലയുറപ്പിച്ചിരിക്കുന്ന 143–ാം നമ്പർ ഹെലികോപ്റ്റർ സ്ക്വാഡ്രണിലെ ഫ്ലൈറ്റ് കമാൻഡർ ആയ വിങ് കമാൻഡർ സൗരഭ് ശർമ്മ പ്രചണ്ഡിനെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ് – പ്രചണ്ഡ് തുമ്പിയെ പോലെ പറക്കും; തേനീച്ചയെ പോലെ കുത്തും. ബോക്സിങ് റിങ്ങിലെ മുഹമ്മദ് അലിയുടെ നീക്കങ്ങൾക്കു ലോകം നൽകിയ അതേ വിശേഷണം.

 

ADVERTISEMENT

∙ പ്രചണ്ഡ് പറന്നുവന്ന വഴി

 

ഉയർന്ന മലനിരകളിൽ ശത്രുസേനയെ ലക്ഷ്യമിട്ടുള്ള പോരാട്ടങ്ങളിൽ (കോംബാറ്റ്) ഏൽപ്പെടാൻ കെൽപുള്ള കോപ്റ്ററാണിത്. മറ്റു കോപ്റ്ററുകളെ അപേക്ഷിച്ച് കുറഞ്ഞ ഭാരമുള്ളതിനാൽ ഇതിനെ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ എന്നു വിളിക്കുന്നു. ഇത്തരത്തിലുള്ള കോപ്റ്റർ ഇന്ത്യ ആദ്യമായാണു വികസിപ്പിക്കുന്നത്.

 

ADVERTISEMENT

1999ൽ പാക്കിസ്ഥാനെതിരായ കാർഗിൽ യുദ്ധ വേളയിലാണ് മലനിരകളിൽ പോരാട്ടം നടത്താൻ കെൽപുള്ള കോപ്റ്ററിന്റെ ആവശ്യകത സേന മനസ്സിലാക്കിയത്. കൊടും ചൂടുള്ള മരുഭൂമിയിലും അതികഠിന തണുപ്പുള്ള മലനിരകളിലും ഒരുപോലെ പ്രവർത്തിക്കാൻ കെൽപുള്ള ആക്രമണ ഹെലികോപ്റ്റർ വേണമെന്ന ആവശ്യം സേന കേന്ദ്ര സർക്കാരിനു മുന്നിൽ വച്ചു. ഫ്രാൻസ് വികസിപ്പിക്കുകയും പിന്നീട് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് (എച്ച്എഎൽ) വികസിപ്പിക്കുകയും ചെയ്ത ചേതക്, ചീറ്റ യൂട്ടിലിറ്റി ഹെലികോപ്റ്ററുകളും റഷ്യൻ നിർമിത മി 17 കോപ്റ്ററുമാണ് സേന അക്കാലത്ത് ഉപയോഗിച്ചിരുന്നത്. 

 

മലനിരകളിലെ പോരാട്ടങ്ങൾ ഏറെ നിർണായകമായതിനാൽ അതിനു കെൽപുള്ള ആക്രമണ ഹെലികോപ്റ്റർ ഇന്ത്യ സ്വയം നിർമിക്കണമെന്ന ആവശ്യം ശക്തമായി. 2006ൽ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് എൽസിഎച്ച് പദ്ധതിക്കു കേന്ദ്രം അനുമതി നൽകി. എച്ച്എഎല്ലിനു കീഴിലുള്ള റോട്ടറി വിങ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് സെന്ററിനു പദ്ധതിയുടെ ചുമതല നൽകി. 2010 ഫെബ്രുവരിയിൽ കോപ്റ്റർ ആദ്യ പരീക്ഷണപ്പറക്കൽ നടത്തി. 2016 വരെ തുടർച്ചയായി പരീക്ഷണങ്ങൾ നടത്തി. 1600 മണിക്കൂറാണു പരീക്ഷണപ്പറക്കൽ നടത്തിയത്. 

സമുദ്രനിരപ്പ് മുതൽ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ വരെയുള്ള പരീക്ഷണപ്പറക്കലുകൾ ശേഷം 2017ൽ കോപ്റ്ററിന്റെ പ്രവർത്തനക്ഷമതയിൽ തൃപ്തി അറിയിച്ച് വ്യോമസേന ഒാപ്പറേഷനൽ ക്ലിയറൻസ് നൽകി. കോപ്റ്റർ ഏറ്റെടുക്കാൻ സജ്ജമാണെന്നു സേന അറിയിച്ചു. കരസേനയ്ക്കു വേണ്ടിയും എച്ച്എഎൽ കോപ്റ്റർ നിർമിച്ചിരുന്നു. അവയ്ക്ക് 2019ൽ കരസേന അംഗീകാരം നൽകി. 2021 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമസേനയ്ക്കു കോപ്റ്റർ പ്രതീകാത്മകമായി കൈമാറി. കോപ്റ്റർ സേനയിലേക്ക് ഒൗദ്യോഗികമായി ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു ഇത്.

 

ഈ വർഷം മാർച്ചിൽ മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ മന്ത്രിതല സമിതി 15 എൽസിഎച്ച് കോപ്റ്ററുകൾ പ്രതിരോധ സേനകൾക്കു ലഭ്യമാക്കാൻ അനുമതി നൽകി; ഇതിനായി 3887 കോടി രൂപ അനുവദിച്ചു. കോപ്റ്ററുകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കാൻ 377 കോടിയും അനുവദിച്ചു. 15 കോപ്റ്ററുകളിൽ 10 എണ്ണം വ്യോമസേനയ്ക്കുള്ളതാണ്. അഞ്ചെണ്ണം കരസേനയ്ക്കും.

 

കഴിഞ്ഞ ദിവസം ജോധ്പുർ താവളത്തിൽ 4 കോപ്റ്ററുകളാണു വ്യോമസേനയ്ക്കു ലഭിച്ചത്. ബാക്കി ആറെണ്ണം അടുത്ത വർഷത്തോടെ ലഭിക്കും. ഈ വർഷം സെപ്റ്റംബറിൽ കരസേനയുടെ ബെംഗളൂരു താവളത്തിൽ ഒരു കോപ്റ്റർ ലഭ്യമാക്കി. ബാക്കി നാലെണ്ണം ഈ മാസം അവസാനത്തോടെ ലഭിക്കും. 

 

∙ മലനിരകളിലെ പോരാളി

 

മലനിരകൾക്കു മുകളിലേക്കു പറന്നു കയറി ശത്രുസേനയെ ലക്ഷ്യമിടാനാവുമെന്നതാണ് പ്രചണ്ഡിന്റെ ഏറ്റവും വലിയ സവിശേഷത. 16,000 അടി ഉയരത്തിൽ ആയുധങ്ങൾ, ഇന്ധനം എന്നിവ വഹിച്ച് ലാൻഡ് ചെയ്യാനും പറന്നുയരാനും കെൽപുള്ള ലോകത്തിലെ ഏക കോപ്റ്ററാണിതെന്ന് നിർമാതാക്കളായ എച്ച്എഎൽ അവകാശപ്പെടുന്നു. 

 

∙ ശത്രുവിനെ വിറപ്പിക്കുന്ന ആയുധശേഷി

 

ആക്രമണസജ്ജമായ മിസൈലുകൾ, റോക്കറ്റുകൾ, യന്ത്രത്തോക്കുകൾ എന്നിവ വഹിച്ചാണ് പ്രചണ്ഡ് പറക്കുക. ഹെലിന ടാങ്ക് വേധ മിസൈൽ, ശത്രുസേനയുടെ മിസൈലുകൾ, വിമാനങ്ങൾ എന്നിവ തകർക്കുന്ന ഫ്രഞ്ച് നിർമിത എംബിഡിഎ മിസൈൽ, റോക്കറ്റുകൾ, യന്ത്രത്തോക്കുകൾ എന്നിവ പ്രചണ്ഡിലുണ്ട്. പൈലറ്റിനു പിന്നിലിരിക്കുന്ന കോ പൈലറ്റിനാണ് ആക്രമണങ്ങൾ നടത്തുന്നതിന്റെ ചുമതല. അത്യാധുനിക സൗകര്യങ്ങളുള്ള ഹെൽമറ്റാണ് കോ പൈലറ്റ് ധരിക്കുക. കോ പൈലറ്റ് എവിടേക്കു നോക്കുന്നോ അവിടേക്ക് യന്ത്രത്തോക്ക് ഉന്നം പിടിക്കും. ഈ ‘ഹെൽമറ്റ് മൗണ്ടട് ഡിസ്പ്ലേ’ വഴി ശത്രുവിനെതിരെ ഞൊടിയിടയിൽ ഉന്നംപിടിച്ച് ആക്രമിക്കാൻ സാധിക്കും. 

ശത്രുസേനയുടെ വിമാനങ്ങൾ, ഡ്രോണുകൾ എന്നിവ തകർക്കാനുള്ള ദൗത്യത്തെ ‘ഡെഡ്’ എന്നാണു വിശേഷിപ്പിക്കുന്നത് – ‘ഡിസ്ട്രക്‌ഷൻ ഒാഫ് എനിമി എയർ ഡിഫൻസ്’ എന്നതിന്റെ ചുരുക്കപ്പേരാണിത്. ഇതിനു പുറമെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, തിരച്ചിൽ – രക്ഷാപ്രവർത്തനം (സേർച്ച് ആൻഡ് റെസ്ക്യു) എന്നിവയ്ക്കും പ്രചണ്ഡ് ഉപയോഗിക്കാം. 

 

∙ അതിർത്തി കാക്കും

 

പാക്ക്, ചൈന എന്നിവയുമായുള്ള അതിർത്തി മേഖലകളിലാവും പ്രചണ്ഡ് നിലയുറപ്പിക്കുക. കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈനയുമായി അതിർത്തി സംഘർഷം തുടരുന്ന സാഹചര്യത്തിൽ സേനയിലേക്കുള്ള പ്രചണ്ഡിന്റെ വരവ് ഇന്ത്യയ്ക്കു കരുത്തു പകരും. മിസൈലുകൾ, റോക്കറ്റുകൾ എന്നിവ വഹിച്ച് സിയാച്ചിനിലേക്കു വരെ പറന്നെത്തി ആക്രമണങ്ങൾ നടത്താൻ കെൽപുള്ള പ്രചണ്ഡിനു പാക്കിസ്ഥാനെയും വിറപ്പിക്കാൻ സാധിക്കും. 65 കോപ്റ്ററുകൾ കൂടി ഭാവിയിൽ വ്യോമസേനയ്ക്കു ലഭ്യമാക്കും. കരസേനയ്ക്ക് 95 എണ്ണവും. കോപ്റ്റർ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതും ഇന്ത്യയുടെ പരിഗണനയിലുണ്ട്. മലേഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം, അംഗോള, ഈജിപ്ത്, ഇന്തൊനീഷ്യ, ഇക്വഡോർ, നൈജീരിയ എന്നിവ കോപ്റ്റർ വാങ്ങാൻ താൽപര്യമറിയിച്ചിട്ടുണ്ട്. 

 

English Summary: Explained The Indian-made LCH ‘Prachand’ and its significance