കേന്ദ്ര ബജറ്റിൽ പ്രതിരോധ മേഖലയ്ക്കു വകയിരുത്തിയിരിക്കുന്നത് 5.94 ലക്ഷം കോടി രൂപ. കഴിഞ്ഞ വർഷം ഇത് 5.25 ലക്ഷം കോടിയായിരുന്നു; ഏകദേശം 13 ശതമാനത്തിന്റെ വർധന. പ്രതിരോധ സേനകളുടെ നവീകരണം, ആയുധ സംഭരണം എന്നിവയ്ക്കായി 1.62 ലക്ഷം കോടി രൂപ വകയിരുത്തി. കഴിഞ്ഞ തവണ ഇത് 1.52 ലക്ഷം കോടിയായിരുന്നു. സേനാംഗങ്ങളുടെ ശമ്പളമടക്കമുള്ള ചെലവുകൾക്കായി 2.70 ലക്ഷം കോടി വകയിരുത്തി. 1.38 ലക്ഷം കോടിയാണ് പെൻഷൻ നൽകാനായി നീക്കിവച്ചിരിക്കുന്നത്. ബജറ്റിൽ വകയിരുകത്തിയ തുക പ്രതിരോധ സേനയ്ക്ക് എങ്ങനെയാകും പ്രയോജനപ്പെടുക? ആയുധങ്ങളടക്കം എന്തൊക്കെയാകും കര–നാവിക–വ്യോമ സേനയുടെ പ്രധാന ആവശ്യങ്ങൾ? അതിർത്തി മേഖലയിൽ ഇന്ത്യ ജാഗ്രത ശക്തമാക്കുക എങ്ങനെയാകും? പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ തുക ഇന്ത്യൻ നിർമത ആയുധങ്ങൾ വാങ്ങാനും

ADVERTISEMENT

ആയുധ സംഭരണത്തിനായി നീക്കിവച്ച തുകയിൽ ഒരുവിഹിതം ഇന്ത്യൻ നിർമിത ആയുധങ്ങൾ വാങ്ങാൻ ഉപയോഗിക്കും. പ്രതിരോധ സാമഗ്രികളുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ചുവടുപിടിച്ചാണിത്. 

ഫയൽ ചിത്രം (Photo by Tauseef MUSTAFA / AFP)

ആയുധ സംഭരണത്തിനുള്ള വിഹിതം വർധിപ്പിച്ചത് പ്രതിരോധ സേനകളുടെ ആവശ്യങ്ങൾ ഒരുപരിധി വരെ നിറവേറ്റാൻ സഹായിക്കും. യുദ്ധവിമാനങ്ങൾ, ടാങ്കുകൾ, ഡ്രോണുകൾ, അന്തർവാഹിനികൾ എന്നിവയടക്കം വിവിധ ആവശ്യങ്ങൾ കര,നാവിക,വ്യോമ സേനകൾ പ്രതിരോധ മന്ത്രാലയത്തിനു മുന്നിൽ വച്ചിട്ടുണ്ട്. കിഴക്കൻ ലഡാക്ക് അതിർത്തിയിൽ കടന്നുകയറിയ സ്ഥലങ്ങളിൽ നിന്നു പൂർണമായി പിൻമാറാതെ ചൈന ഉയർത്തുന്ന വെല്ലുവിളി, പാക്ക് അധീന കശ്മീരിൽ നിന്നുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം, ഇന്ത്യൻ സമുദ്രമേഖലയിൽ കരുത്തുകൂട്ടാനുള്ള ചൈനയുടെ ശ്രമം എന്നിവയുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ പ്രതിരോധ സേനകൾ നിതാന്ത ജാഗ്രതയിലാണ്. അയൽരാജ്യങ്ങളുടെ ഭീഷണി ഫലപ്രദമായി നേരിടാനും ഭാവിയിലെ വെല്ലുവിളികൾ നേരിടാനും ആവശ്യമായ ആയുധ, ഉൽപന്ന സംഭരണമാണു പ്രതിരോധ സേനകൾ ആവശ്യപ്പെട്ടിരിക്കുന്നത്. 

∙ സേനയുടെ ആവശ്യങ്ങൾ

നാവികസേന: ആയുധ സംഭരണം ഉൾപ്പെടെയുള്ള ചെലവുകൾക്കായി 52,804 കോടി രൂപയാണു നാവികസേനയ്ക്കു ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നിലയുറപ്പിക്കുന്നതിനുള്ള വിമാനങ്ങൾ വരുംനാളുകളിൽ നാവികസേനയ്ക്കായി വാങ്ങേണ്ടതുണ്ട്. ഫ്രഞ്ച് നിർമിത 27 റഫാൽ മറീൻ വിമാനങ്ങൾ വാങ്ങാനുള്ള നീക്കത്തിലാണു സേന. തദ്ദേശീയമായി അന്തർവാഹിനികൾ നിർമിക്കാനുള്ള സേനയുടെ പദ്ധതിക്കും (പ്രോജക്റ്റ് 75 ഐ) തുക അനുവദിക്കേണ്ടി വരും. ആളില്ലാ പറക്കും വിമാനങ്ങൾ (ഡ്രോണുകൾ) വാങ്ങാനും സേനയ്ക്കു താൽപര്യമുണ്ട്. 

ഇന്ത്യൻ വ്യോമ സേനയുടെ റഫാൽ വിമാനങ്ങൾ.
ADVERTISEMENT

വ്യോമസേന: ആയുധ സംഭരണം ഉൾപ്പെടെയുള്ള ചെലവുകൾക്കായി 57,137 കോടി രൂപയാണു വ്യോമസേനയ്ക്കു ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. 3 സേനകളിൽ ഏറ്റവും ഉയർന്ന വിഹിതമാണിത് . രാജ്യത്തെ യുദ്ധവിമാനങ്ങളുടെ ശേഖരം ഉയർത്തണമെന്നത് വ്യോമസേന ദീർഘകാലമായുള്ള ആവശ്യമാണ്. പുതിയ യുദ്ധവിമാനങ്ങൾ വാങ്ങണോ അതോ ഏതാനും വർഷം മുൻപ് ഫ്രാൻസിൽ നിന്ന് വാങ്ങിയ റഫാൽ യുദ്ധവിമാനങ്ങളുടെ എണ്ണം ഉയർത്തണോ എന്ന കാര്യത്തിൽ സേന അന്തിമ തീരുമാനമെടുത്തിട്ടില്ല.. രണ്ടായാലും, വൻ തുകയ്ക്കുള്ള യുദ്ധവിമാന  സംഭരണത്തിനാണു സേന ഒരുങ്ങുന്നത്. റഷ്യയിൽ നിന്നുള്ള വാങ്ങിയ എസ് 400 മിസൈൽ പ്രതിരോധ കവചത്തിനുള്ള ബാക്കി തുക നൽകാൻ ബാക്കിയുണ്ട്. ബ്രഹ്മോസ് മിസൈൽ വഹിക്കാൻ സുഖോയ് 30 യുദ്ധവിമാനങ്ങളെ സജ്ജമാക്കുന്നതിനും മിസൈൽ, ഡ്രോൺ എന്നിവ വാങ്ങുന്നതിനുമുള്ള ചെലവും വരുംനാളുകളിൽ സേനയ്ക്കുണ്ടാവും. 

കരസേന: ടാങ്കുകൾ, പീരങ്കികൾ, ഡ്രോണുകൾ, സായുധ വാഹനങ്ങൾ എന്നിവ വാങ്ങാനുള്ള ഒരുക്കത്തിലാണു സേന. 37,241 കോടി രൂപയാണു കരസേനയ്ക്കായി നീക്കിവച്ചിരിക്കുന്നത്. 

∙ അർധ സുരക്ഷാസേനകൾക്കു  ലഭിച്ചത്

അരുണാചൽ പ്രദേശിലെ ഇന്ത്യ– ചൈന അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കുന്ന ഇന്ത്യൻ സൈനികൻ (AFP)

സിആർപിഎഫ്, അതിർത്തി രക്ഷാ സേന, ഐടിബിപി എന്നിവയ്ക്കു വകയിരുത്തിയ തുകയും കഴിഞ്ഞ വർഷത്തേക്കാൾ വർധിപ്പിച്ചിട്ടുണ്ട്.  സിആർപിഎഫിന് 31,772 കോടിയും ബിഎസ്എഫിന് 24,771 കോടിയും വകയിരുത്തി. ചൈനീസ് അതിർത്തിയിൽ കരസേനയ്ക്കൊപ്പം നിലയുറപ്പിച്ചിട്ടുള്ള ഐടിബിപിക്ക് 8096 കോടി രൂപ അനുവദിച്ചു. സിഐഎസ്എഫ് (13,214 കോടി), അസം റൈഫിൾസ് (7052 കോടി), സശസ്ത്ര സീമാ ബൽ (8329 കോടി), എൻഎസ്ജി (1286 കോടി) എന്നിങ്ങനെയാണു മറ്റു സേനകൾക്കു വകയിരുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സുരക്ഷയൊരുക്കുന്ന എസ്പിജിക്ക് 433 കോടി രൂപ നീക്കിവച്ചു. കഴിഞ്ഞ ബജറ്റിൽ ഇത് 328 കോടിയായിരുന്നു. ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ (ബിആർഒ) വിഹിതം ഗണ്യമായി വർധിപ്പിച്ച് 5000 കോടിയാക്കി. കഴിഞ്ഞ വർഷം ഇത് 3500 കോടിയായിരുന്നു. 

ADVERTISEMENT

ചൈനീസ് അതിർത്തിയോടു ചേർന്നുള്ള മേഖലകളിൽ റോഡുകൾ, പാലങ്ങൾ എന്നിവയടക്കം നിർമിച്ച് അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. അതിർത്തിക്കപ്പുറം ചൈന അതിവേഗം നടത്തുന്ന നിർമാണ പ്രവർത്തനങ്ങളോടു കിടപിടിക്കും വിധം ഇന്ത്യയുടെ ഭാഗത്തും സമാനമായ നിർമാണങ്ങൾ സജ്ജമാക്കുകയാണു ലക്ഷ്യം. റോഡുകൾ, പാലങ്ങൾ എന്നിവ വരുന്നത് അതിർത്തിയിലേക്ക് അതിവേഗം സേനാ സന്നാഹങ്ങൾ എത്തിക്കാൻ വഴിയൊരുക്കും. 

English Summary: Union Budget and Defense Sector; Analysis

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT