1941- രണ്ടാംലോകമഹായുദ്ധം കത്തിക്കയറിയ നാളുകളായിരുന്നു അന്ന്. എങ്ങും യുദ്ധത്തിന്‌റെ പുകമേഘങ്ങളും വെടിയൊച്ചകളും. ചില രാജ്യങ്ങളുടെ സാമ്രാജ്യത്വ മോഹങ്ങൾ ലോകത്തെ കുരുതിക്കളമാക്കിയ ദിനങ്ങളായിരുന്നു അന്ന്.രണ്ടാം ലോകയുദ്ധ കാലത്തെ ഏറ്റവും ശ്രദ്ധേയമായ ആക്രമണങ്ങൾക്കൊന്നിനാണ് 1941 സാക്ഷ്യം വഹിച്ചത്. പേൾഹാർബർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1941- രണ്ടാംലോകമഹായുദ്ധം കത്തിക്കയറിയ നാളുകളായിരുന്നു അന്ന്. എങ്ങും യുദ്ധത്തിന്‌റെ പുകമേഘങ്ങളും വെടിയൊച്ചകളും. ചില രാജ്യങ്ങളുടെ സാമ്രാജ്യത്വ മോഹങ്ങൾ ലോകത്തെ കുരുതിക്കളമാക്കിയ ദിനങ്ങളായിരുന്നു അന്ന്.രണ്ടാം ലോകയുദ്ധ കാലത്തെ ഏറ്റവും ശ്രദ്ധേയമായ ആക്രമണങ്ങൾക്കൊന്നിനാണ് 1941 സാക്ഷ്യം വഹിച്ചത്. പേൾഹാർബർ ആക്രമണം. ഈ സംഭവത്തിന്‌റെ 82ാം വാർഷികമാണ് ഇപ്പോൾ കടന്നുപോയത്.

ലോകചരിത്രത്തെയും രണ്ടാം ലോകയുദ്ധത്തിന്റെ ഗതിയെയും തിരിച്ചുവിട്ട ആക്രമണമായിരുന്നു 1941ലെ പേൾ ഹാർബർ. 

ADVERTISEMENT

യുഎസ് പ്രദേശമായ ഹവായിയിലെ ഹോണോലുലുവിനു സമീപം സ്ഥിതി ചെയ്യുന്ന പേൾ ഹാർബർ നാവികത്താവളത്തിൽ ജപ്പാൻ സൈന്യം പൊടുന്നനെ ആക്രമണം നടത്തി. അമേരിക്കൻ പടക്കപ്പലുകളുടെ ചുടലപ്പറമ്പായി പേൾ ഹാർബർ മാറി.ഏകദേശം 16 യുഎസ് കപ്പലുകൾക്ക് നാശം സംഭവിച്ചു. 188 വിമാനങ്ങൾ തകർക്കപ്പെട്ടു. 2335 യുഎസ് സൈനികർ കൊല്ലപ്പെട്ടു. അമേരിക്കൻ മണ്ണിൽ അതുവരെ നടന്ന ഏറ്റവും വലിയ ആക്രമണമായി ഇതു മാറി.ഇതിനു പ്രതികാരമെന്ന നിലയിലാണ് ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങളിൽ ആണവായുധം യുഎസ് പ്രയോഗിച്ചത്.

File:Arizona (BB39) Port Bow,WikiMedia Commons

പേൾ ഹാർബർ ആക്രമണത്തിൽ പ്രത്യേകം പറയേണ്ട ഒരു പേരാണ് യുഎസ്എസ് അരിസോന. യുഎസ് നാവികസേനയുടെ പടക്കപ്പൽ അമേരിക്കയുടെ 48ാം സംസ്ഥാനത്തിന്‌റെ പേരിലാണ് നാമകരണം ചെയ്യപ്പെട്ടത്. 1916ൽ ഇതു കമ്മിഷൻ ചെയ്യപ്പെട്ടു. 1919ൽ ഇതു പസിഫിക് ഫ്‌ളീറ്റിന്‌റെ ഭാഗമായി ശാന്തസമുദ്രത്തിലെത്തി. പിൽക്കാലത്ത് ഈ കപ്പൽ ശാന്തസമുദ്രത്തിലാണു സ്ഥിതി ചെയ്തത്.

ADVERTISEMENT

1941 ഡിസംബർ ആറിനാണ് ജപ്പാൻ പേൾഹാർബർ ആക്രമിച്ചത്. പസിഫിക് ഫ്‌ളീറ്റായിരുന്നു ജപ്പാന്‌റെ ലക്ഷ്യം.  350ൽ ഏറെ ജാപ്പനീസ് യുദ്ധവിമാനങ്ങൾ പേൾഹാർബറിലേക്കെത്തി. ആക്രമണം തുടങ്ങി 15 മിനിറ്റുകൾക്കുള്ളിൽ തന്നെ 800 കിലോയുള്ള ബോംബ് അരിസോനയിൽ വീണു.

ഇത് വലിയൊരു സ്‌ഫോടനത്തിനു വഴിതുറക്കുകയും അരിസോന കടലാഴങ്ങളിലേക്കു മുങ്ങുകയും ചെയ്തു. നാവികരുൾപ്പെടെ അരിസോനയിലെ 1177 പേരാണ് അന്നു കൊല്ലപ്പെട്ടത്.

ADVERTISEMENT

കടലിന് 40 അടി ആഴത്തിലേക്കാണ് അരിസോന മുങ്ങിയത്. പേൾ ഹാർബറിൽ വേറെയും യുഎസ് പടക്കപ്പലുകൾ മുങ്ങിയിരുന്നു. ഇവയിൽ പലതിനെയും പിന്നീട് ഉയർത്തിയെടുത്തു. എന്നാൽ അരിസോനയുടെ കാര്യത്തിൽ ഈ ശ്രമമുണ്ടായിരുന്നില്ല. തിരിച്ചുപിടിക്കാനാകാത്ത രീതിയിൽ കപ്പൽ തകർന്നതാണ് ഇതിനു കാരണം.

Image Credit:NPS

പേൾ ഹാർബർ ആക്രമണത്തിന്‌റെ ചിഹ്നങ്ങളിലൊന്നാണ് യുഎസ്എസ് അരിസോനയെന്ന പടക്കപ്പൽ. പിൽക്കാലത്ത് ഇതിനായി ഒരു സ്മാരകം ഉയർത്തപ്പെട്ടു. 1962 മേയിൽ ഈ സ്മാരകം ഔദ്യോഗികമായി പൂർത്തിയാക്കി അമേരിക്കയിലെ പൊതുജനങ്ങൾക്കായി സമർപ്പിച്ചു.

English Summary:

How the Battleship USS Arizona Was Destroyed at Pearl Harbor

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT