സീവൈസ് ജയന്റ് എന്ന കപ്പല് ഭീമൻ; ഇറാഖി പാരഷൂട്ട് ആക്രമണത്തിൽ കടലാഴങ്ങളിൽ നിദ്ര, ഒടുവിൽ മടങ്ങിവരവ്
ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ മയാമി തുറമുഖത്ത് നിന്ന് കന്നിയാത്ര തുടങ്ങി. റോയൽ കരീബിയൻ കമ്പനിയുടെ ഐക്കൺ ഓഫ് ദ് സീസ് എന്ന കപ്പലാണ് യാത്ര തിരിച്ചത്.ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെയും ഇന്റർ മയാമി ഫുട്ബോൾ ടീം അംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു കപ്പലിനു പേരിട്ടത്. ഏകദേശം 1200 അടി നീളമുള്ളതാണ്
ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ മയാമി തുറമുഖത്ത് നിന്ന് കന്നിയാത്ര തുടങ്ങി. റോയൽ കരീബിയൻ കമ്പനിയുടെ ഐക്കൺ ഓഫ് ദ് സീസ് എന്ന കപ്പലാണ് യാത്ര തിരിച്ചത്.ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെയും ഇന്റർ മയാമി ഫുട്ബോൾ ടീം അംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു കപ്പലിനു പേരിട്ടത്. ഏകദേശം 1200 അടി നീളമുള്ളതാണ്
ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ മയാമി തുറമുഖത്ത് നിന്ന് കന്നിയാത്ര തുടങ്ങി. റോയൽ കരീബിയൻ കമ്പനിയുടെ ഐക്കൺ ഓഫ് ദ് സീസ് എന്ന കപ്പലാണ് യാത്ര തിരിച്ചത്.ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെയും ഇന്റർ മയാമി ഫുട്ബോൾ ടീം അംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു കപ്പലിനു പേരിട്ടത്. ഏകദേശം 1200 അടി നീളമുള്ളതാണ്
ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ മയാമി തുറമുഖത്ത് നിന്ന് കന്നിയാത്ര തുടങ്ങി. റോയൽ കരീബിയൻ കമ്പനിയുടെ ഐക്കൺ ഓഫ് ദ് സീസ് എന്ന കപ്പലാണ് യാത്ര തിരിച്ചത്.ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെയും ഇന്റർ മയാമി ഫുട്ബോൾ ടീം അംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു കപ്പലിനു പേരിട്ടത്. ഏകദേശം 1200 അടി നീളമുള്ളതാണ് കപ്പൽ. ആദ്യയാത്രയിൽ ഈ കപ്പൽ 7 ദിവസം യാത്ര ചെയ്യും. 53 വർഷങ്ങളുടെ ചരിത്രമുള്ള കപ്പൽക്കമ്പനിയാണ് റോയൽ കരീബിയൻ. ഈ കമ്പനിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ പ്രതിദിന ബുക്കിങ് നടന്നത് ഐക്കൺ ഓഫ് ദി സീസീനായാണ്.
എന്നാൽ ലോകത്തെ ഏറ്റവും വലിയ കപ്പൽ ഐക്കൺ ഓഫ് ദ് സീസ് അല്ല. അത് സീവൈസ് ജയന്റ് എന്ന മറ്റൊരു കപ്പലാണ്. ഐക്കൺ ഓഫ് ദ് സീസിനെപ്പോലെ യാത്രക്കപ്പലല്ല ജയന്റ്. മറിച്ച് ഒരു വലിയ ഓയിൽടാങ്കർ ആയിരുന്നു ഇത്.1974 മുതൽ 79 വരെ അഞ്ച് വർഷമെടുത്താണ് ഈ കപ്പലിന്റെ നിർമാണം പൂർത്തീകരിച്ചത്.ജപ്പാനിലെ കനഗാവയിലുള്ള സുമിടോമോ ഹെവി ഇൻഡസ്ട്രീസാണ് കപ്പൽ പൂർത്തീകരിച്ചത്. 458.45 മീറ്ററായിരുന്നു ജയന്റിന്റെ നീളം.1979ൽ ജാപ്പനീസ് തുറമുഖമായ കനഗവായിൽ നിർമാണം പൂർത്തീകരിച്ചു.ഇംഗ്ലിഷ് ചാനൽ, സൂയസ് കനാൽ തുടങ്ങിയ കപ്പൽ പാതകളിലൂടെയൊന്നും സീവൈസ് ജയന്റിനു സഞ്ചരിക്കാനാകുമായിരുന്നില്ല.അമിതഭാരവും വലുപ്പവുമായിരുന്നു കാരണം.
സീ വൈസ് ജയന്റ് പണിയുന്നതിനായി ഒരു ഗ്രീക്ക് കമ്പനിയാണ് ഓർഡർ നൽകിയത്. എന്നാൽ പൂർത്തീകരിച്ച ശേഷം അവർ അത് ഏറ്റടുക്കാൻ വിസമ്മതിച്ചതോടെ കപ്പലിനെ ഹോങ്കോങ് ഓവർസീസ് കണ്ടെയ്നർലൈൻ എന്ന കമ്പനിക്കു വിറ്റു. എണ്ണയുടെ ചരക്കുനീക്കമായിരുന്നു ഹോങ്കോങ് ഓവർസീസ് കമ്പനി ഇതുകൊണ്ട് ഉദ്ദേശിച്ചത്. ഈ ഭീമൻ കപ്പലിന്റെ പ്രൊപ്പല്ലറിനുമാത്രം 50 ടൺ ഭാരമുണ്ടായിരുന്നു.ചരക്കുകപ്പലുകളിലെ ടൈറ്റാനിക് എന്നൊക്കെ ഇതു വിശേഷിക്കപ്പെട്ടു തുടങ്ങി.അതിനിടെ ഇറാഖ് ഇറാനിൽ അധിനിവേശം നടത്തിയതോടെ ഇറാൻ –ഇറാഖ് യുദ്ധത്തിനു തുടക്കമായി.
ഗൾഫിൽ നിന്നും ഇറാനിൽ നിന്നുമുള്ള ക്രൂഡ് ഓയിൽ യുഎസിൽ എത്തിക്കുകയായിരുന്നു സീ വൈസ് ജയന്റിന്റെ അക്കാലത്തെ പ്രധാനദൃത്യം. ഇത്തരത്തിൽ ഒരു യാത്രയ്ക്കിടെ ഇറാനിലെ ലാരാക് തുറമുഖത്ത് നങ്കൂരമിട്ടു കിടന്ന കപ്പലിനു നേർക്ക് ഇറാഖി പാരഷൂട്ട് ഷൂട്ടർമാർ വെടിവച്ചു. പടക്കപ്പുരയ്ക്കു തീപിടിച്ചതുപോലെ കപ്പൽ നിന്നു കത്തി. തുടർന്ന് ഉടമസ്ഥർ കപ്പലിനെ ഉപേക്ഷിക്കുകയും കടലാഴങ്ങളിൽ സീവൈസ് ജയന്റ് വിസ്മൃതിയിൽ നിദ്രയിലാകുകയും ചെയ്തു.വർഷങ്ങൾ നീണ്ടു ഈ നിദ്ര.ഇതിനിടെ ഇറാൻ ഇറാഖ് യുദ്ധം തീർന്നു. നോർമൻ ഇന്റർനാഷനൽ എന്ന നോർവീജിയൻ കോംഗ്ലോമെറേറ്റ് കപ്പലിനെ കടലിൽ നിന്ന് പൊക്കിയെടുത്ത് സിംഗപ്പൂരിലെത്തിച്ചു. ഇവിടെ വച്ച് കപ്പലിൽ വലിയ അറ്റകുറ്റപ്പണികൾ നടത്തുകയും കപ്പലിന്റെ പേരു മാറ്റി ഹാപ്പി ജയന്റ് എന്നാക്കുകയും ചെയ്തു.
1991ൽ നോർവീജിയൻ ശതകോടീശ്വരനായ ജോറെൻ ജാറെ കപ്പൽ 4 കോടി യുഎസ് ഡോളറിനു വാങ്ങിക്കുകയും ജാറെ വൈക്കിങ് എന്നു പേരുനൽകുകയും ചെയ്തു. എന്നാൽ സൂയസ് കനാൽ, പനാമ കനാൽ തുടങ്ങിയ മർമപ്രധാനമായ പാതകളിലൂടെ പോകാൻ പറ്റാത്തത്, കപ്പലിനു മേൽ വലിയൊരു ന്യൂനതയായി മാറി.അക്കാലത്ത് സുരീന്ദർ കുമാർ മോഹൻ എന്ന ഇന്ത്യൻ ക്യാപ്റ്റനായിരുന്നു കപ്പലിന്റെ കപ്പിത്താൻ.2004ൽ നോർവെയുടെ ഓൾസൻ ടാങ്കേഴ്സ് കപ്പലിനെ വാങ്ങിച്ചു. എന്നാൽ കടൽയാത്രയ്ക്കല്ല, മറിച്ച് തുറമുഖത്ത് ഒരു എണ്ണ സംഭരണി എന്ന നിലയ്ക്കാണ് അവർ ഈ കപ്പലിനെ ഉപയോഗിച്ചത്.
2010ൽ ഒരിക്കൽ കൂടി സീ വൈസ് ജയന്റിന്റെ പേരുമാറ്റി. മോണ്ട് എന്നായിരുന്നു അത്. ഇന്ത്യയിലേക്കായിരുന്നു മോണ്ടിന്റെ അവസാനയാത്ര. ഗുജറാത്തിലെ അലാങ്ങിലുള്ള ഷിപ് ബ്രേക്കിങ് യാർഡിലെത്തിയ മോണ്ടിനെ 2010ൽ പൊളിച്ചു. പതിനായിരിക്കണക്കിനു തൊഴിലാളികളായിരുന്നു ഈ പൊളിക്കലിൽ പങ്കെടുത്തത്. ഇന്ന് ഈ കപ്പലിന്റെ നങ്കൂരം മാത്രം അവശേഷിക്കുന്നു,ഹോങ്കോങ്ങിലെ മാരിടൈം മ്യൂസിയത്തിൽ.