ബ്രഹ്മോസുള്ള തേജസ് വിമാനം വേണമെന്നു ഫിലിപ്പീൻസ്; ഹൊറൈസണ്‍ 3 നേട്ടമായേക്കും!
തേജസ് യുദ്ധ വിമാനങ്ങള്‍ ഫിലിപ്പീന്‍സിലേക്കു കയറ്റുമതി ചെയ്യാനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. ഇന്ത്യയില്‍ നിര്‍മിച്ച ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റ്(എല്‍സിഎ) തേജസില്‍ ഫിലിപ്പീന്‍സ് വ്യോമസേനക്ക് അനുയോജ്യമായ പ്രതിരോധ ആയുധങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാവും കയറ്റുമതി ചെയ്യുക. ഇതു സംബന്ധിച്ച

തേജസ് യുദ്ധ വിമാനങ്ങള്‍ ഫിലിപ്പീന്‍സിലേക്കു കയറ്റുമതി ചെയ്യാനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. ഇന്ത്യയില്‍ നിര്‍മിച്ച ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റ്(എല്‍സിഎ) തേജസില്‍ ഫിലിപ്പീന്‍സ് വ്യോമസേനക്ക് അനുയോജ്യമായ പ്രതിരോധ ആയുധങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാവും കയറ്റുമതി ചെയ്യുക. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡും ഫിലിപ്പൈന്‍ എയറോസ്പേസ് ഡെവലപ്മെന്റ് കോര്‍പറേഷനും തമ്മില്‍ നടത്തുന്നുണ്ട്.
തേജസ് എംകെ1എ യുദ്ധവിമാനങ്ങളില്‍ ബ്രഹ്മോസ് എന്‍ജി മിസൈല്‍ കൂടി ഘടിപ്പിച്ച ശേഷമാവും ഫിലിപ്പീന്‍സിന് കൈമാറുക. തേജസ് പോര്‍വിമാനങ്ങളെ ഭാഗങ്ങളായി കൊണ്ടുപോയി ഫിലിപ്പീന്‍സില്‍ വെച്ച് കൂട്ടിയോജിപ്പിക്കുന്ന കാര്യത്തിലും എച്ച്എഎല്ലും ഫിലിപ്പൈന്‍ എയറോസ്പേസ് ഡെവലപ്മെന്റ് കോര്‍പറേഷനും(പിഎഡിസി) തമ്മില്‍ ധാരണയായിട്ടുണ്ട്. വ്യോമയാന പ്രതിരോധ മേഖലയില്‍ തദ്ദേശീയമായി ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഫിലിപ്പീന്‍സ് ശ്രമിക്കുന്നുണ്ട്. ഇന്ത്യയുടെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ സഹകരണം ഫിലിപ്പീന്‍സ് പ്രതീക്ഷിക്കുന്നുമുണ്ട്.
ലോകത്തെ ആദ്യത്തെ എഐ ശേഷിയുള്ള സമൂഹ മാധ്യമം റിയലി; ഫെയ്സ്ബുക്കിനെ വെല്ലുമോ?
ഫിലിപ്പീന്‍സ് വ്യോമ-നാവിക സേനകള്‍ക്ക് കൂടുതല്‍ ഫലപ്രദമായി സമുദ്രനിരീക്ഷണം നടത്താന്‍ തേജസിന്റെ വരവോടെ സാധിക്കും. പരമാവധി സാങ്കേതികവിദ്യകളും പ്രതിരോധ ഉപകരണങ്ങളും തേജസില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളാണ് പിഎഡിസി നടത്തുന്നത്. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത നേവല്‍ ആന്റി ഷിപ്പ് മിസൈല്‍ മീഡിയം റേഞ്ച്(എന്എഎസ്എം-എംആര്‍) മിസൈലുകളും ഫിലിപ്പീന്സിലേക്കെത്തുന്ന തേജസ് യുദ്ധ വിമാനത്തിലുണ്ടാവും. ഈ കപ്പല്‍വേധ മിസൈല്‍ ഫിലിപ്പീന്‍സ് സേനയുടെ കരുത്തു കൂട്ടുകയും ചെയ്യും.
ഇന്ത്യന്‍ നിര്‍മിത ബ്രഹ്മോസ് മിസൈല്‍ നേരത്തെ തന്നെ ഫിലിപ്പീന്സിലേക്കെത്തിയിട്ടുണ്ട്. രണ്ടാം ഘട്ട ബ്രഹ്മോസ് മിസൈലുകള്‍ മാര്‍ച്ചില്‍ തന്നെ കയറ്റി അയക്കുമെന്നാണ് സൂചന. കയറ്റുമതി നടപടിക്രമങ്ങള്‍ ഫെബ്രുവരിയില്‍ തന്നെ പൂര്‍ത്തിയായതായി ഡിആര്‍ഡിഒ ചെയര്മാന് സാമിര്‍ വി കാമത്ത് നേരത്തെ പറഞ്ഞിരുന്നു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ്, ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്, എംകെയു ലിമിറ്റഡ്, ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്, അദാനി ഡിഫെന്‍സ് സിസ്റ്റംസ് ആന്‍ഡ് ടെക്നോളജീസ് ലിമിറ്റഡ് എന്നിവയുടെ പ്രതിനിധികള്‍ മനിലയിലെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
റീ-ഹൊറൈസണ്‍ 3 എന്ന പേരില്‍ സൈന്യത്തിന്റെ ആധുനികവല്‍ക്കരണം ഫിലിപ്പീന്‍സില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരി 16ന് താഗ്വായ് സിറ്റിയില്‍ നടന്ന പ്രതിരോധ വ്യവസായങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ ശംഭു കുമാരനും പങ്കെടുത്തിരുന്നു. ഫിലിപ്പീന്‍സിന്റെ പ്രതിരോധ ആവശ്യങ്ങളോടു ചേര്‍ന്നു പോവുന്ന നാവിക സംവിധാനങ്ങളും പോര്‍വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും കരയിലെ പ്രതിരോധ സംവിധാനങ്ങളും ആയുധങ്ങളുമെല്ലാം നല്കാന് ഇന്ത്യക്ക് സാധിക്കുമെന്നും ശംഭു കുമാരന് അഭിപ്രായപ്പെട്ടിരുന്നു. ചൈനയില്‍ നിന്നുള്ള ഭീഷണികളും ഇന്തോ പസഫിക് മേഖലയിലെ പൊതു സുരക്ഷയും കൂടി കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയുടെ ഫിലിപ്പീന്‍സുമായുള്ള പ്രതിരോധ പങ്കാളിത്തം തന്ത്രപ്രധാനമാണ്.