സൂചന കണ്ടു പഠിച്ചോളൂ..; തയ്‌വാന്റെ ആകാശവും കടലും കരയും വളഞ്ഞ് ചൈനീസ് സൈന്യത്തിന്റെ 'അഭ്യാസം'
പുതിയ പ്രസിഡന്റായി ലായ് ചിങ്തെ സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം തയ്‌വാനിന് ചുറ്റും സൈനികാഭ്യാസം ആരംഭിച്ചു ചൈന .യുഎസിന്റെ ഉറച്ച പിന്തുണയുള്ള ഡിപിപി അധികാരം നിലനിർത്തുകയും, തയ്‌വാന്റെ മേലുള്ള ചൈനയുടെ അവകാശവാദം അംഗീകരിക്കാത്ത ലായ് ചിങ്തെ അധികാരം നേടിയതോടെ ചൈനയുടെ രോഷപ്രകടനം

പുതിയ പ്രസിഡന്റായി ലായ് ചിങ്തെ സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം തയ്‌വാനിന് ചുറ്റും സൈനികാഭ്യാസം ആരംഭിച്ചു ചൈന .യുഎസിന്റെ ഉറച്ച പിന്തുണയുള്ള ഡിപിപി അധികാരം നിലനിർത്തുകയും, തയ്‌വാന്റെ മേലുള്ള ചൈനയുടെ അവകാശവാദം അംഗീകരിക്കാത്ത ലായ് ചിങ്തെ അധികാരം നേടിയതോടെ ചൈനയുടെ രോഷപ്രകടനം പ്രതീക്ഷിച്ചിരുന്നു. തയ്‌വാനെ ഭീഷണിപ്പെടുത്തുന്നത് നിർത്താൻ ചൈനയോട് ലായ് ആവശ്യപ്പെട്ടതോടെ ചൈന ശക്തിപ്രകടനത്തിനിറങ്ങുകയായിരുന്നു.
ചൈനയുടെ അഭ്യാസങ്ങളെ 'യുക്തിരഹിതമായ പ്രകോപനങ്ങൾ' എന്ന് തയ്‌വാൻ അപലപിച്ചു. കഴിഞ്ഞ ഏപ്രലിൽ തയ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ അമേരിക്കൻ സന്ദർശനം നടത്തിയപ്പോഴും ചൈന ശിക്ഷാനടപടിയെന്ന നിലയിൽ സൈനികാഭ്യാസം ആരംഭിച്ചിരുന്നു. ഇപ്പോൾ വീണ്ടും പ്രകോപനം ഉണ്ടായെന്ന കാരണം പറഞ്ഞാണ് ജോയിൻ്റ് വാൾ-2024A എന്ന കോഡ് നാമത്തിലുള്ള സംയുക്ത അഭ്യാസപ്രകടനങ്ങൾ നടത്തുന്നത്.
പ്രധാന ദ്വീപിനും തായ്‌പേയ് നിയന്ത്രണത്തിലുള്ള കിൻമെൻ, മാറ്റ്‌സു, വുഖിയു, ഡോങ്‌യിൻ എന്നീ ദ്വീപുകൾക്കും ചുറ്റുമാണ് ചൈന കപ്പലുകളും യുദ്ധവിമാനങ്ങളുമുപയോഗിച്ചു അഭ്യാസപ്രകടനം നടത്തുന്നത്. വിഘടനവാദ പ്രവർത്തനങ്ങൾക്കുള്ള ശിക്ഷയാണിതെന്നാണ് ഈ അഭ്യാസത്തെ ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമിയുടെ വക്താവ് വിശേഷിപ്പിച്ചത്.
അതേസമയം ബാഹ്യമായ വെല്ലുവിളികൾക്കും ഭീഷണികൾക്കും മുന്നിൽ, ജനാധിപത്യത്തെ സംരക്ഷിക്കുന്നത് തുടരും, ഒപ്പം ദേശീയ സുരക്ഷ സംരക്ഷിക്കാൻ പ്രാപ്തരുമാണെന്ന് തയ്‌വാൻ പ്രസിഡൻഷ്യൽ ഓഫീസ് പുറത്തിറക്കിയ വാർത്ത കുറിപ്പ് പറയുന്നു. തങ്ങളുടെ വ്യോമസേന തയാറാണെന്നും തയ്‌വാൻ പുറത്തിറക്കിയ വിഡിയോയിൽ പറയുന്നു.
റിപ്പബ്ലിക് ഓഫ് ചൈന അഥവാ തയ്‌വാൻ
റിപ്പബ്ലിക് ഓഫ് ചൈന എന്നാണ് തയ്‌വാൻ ഔദ്യോഗിക രേഖകളിൽ അറിയപ്പെടുന്നത്. 1912ലെ ചൈനീസ് വിപ്ലവത്തിൽ സാമ്രാജ്യ ശക്തികളിൽനിന്നു ഭരണം പിടിച്ചെടുത്തവരാണ് ആദ്യമായി റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിക്കുന്നത്. ചൈനയും സമീപദ്വീപായ തയ്‌വാനും അന്ന് ഒന്നായിരുന്നു. പിന്നീട് ജപ്പാൻ ഈ ദ്വീപിൽ അധിപത്യം സ്ഥാപിച്ചു. രണ്ടാം ലോകയുദ്ധ കാലത്ത് ജപ്പാൻ ഇവിടം വിട്ടുകൊടുത്തു. എന്നാൽ കുമിന്താങുമകളും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുണ്ടായ പോര് തയ്‌വാനും ചൈനയും അകലാൻ കാരണമായി. റിപ്പബ്ലിക് ഓഫ് ചൈന എന്ന പേരിൽ തയ്‌വാനിൽ കുമിന്താങ് വിഭാഗം ഭരണം ആരംഭിച്ചു.
ചൈനീസ് വന്‍കരയുടെ തെക്കു കിഴക്കന്‍ തീരത്തുനിന്നു 180 കിലോമീറ്റര്‍ മാത്രം അകലെ കിടക്കുകയാണ് ഒരു ദ്വീപും ഏതാനും കൊച്ചു ദ്വീപുകളും അടങ്ങുന്ന തയ്‌വാൻ എന്ന 36,197 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം. ജനസംഖ്യ ഏതാണ്ട് രണ്ടരക്കോടി. ചൈനയുടെ കണ്ണില്‍ തയ്‌വാന്‍ തങ്ങളില്‍നിന്നു വേര്‍പിരിഞ്ഞുപോയ ഒരു ചൈനീസ് പ്രവിശ്യ മാത്രമാണെങ്കില്‍ 1949 മുതല്‍ അതു ഫലത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത് ഒരു സ്വതന്ത്ര രാജ്യമായിട്ടാണ്.
ചൈനയുടെ ഭരണം പിആർസി അഥവാ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന കയ്യാളുമ്പോൾ തയ്‌വാൻ പോലെയുള്ള സമീപ ദ്വീപുകളുടെയും മറ്റും നിയന്ത്രണം നിർവഹിക്കുന്ന ഏകോപിത കേന്ദ്രീകൃത ഭരണ സംവിധാനത്തെയാണ് ആർഒസി അഥവാ റിപ്പബ്ലിക് ഓഫ് ചൈന എന്ന് വിളിക്കുന്നത്.