ചൈനീസ് റോക്കറ്റ് തകർന്നു വീണു; വീണ്ടും വീണ്ടും റോക്കറ്റ് പരീക്ഷണത്തിൽ അപാകത, നിലവാരമില്ലെന്ന് നാസ
റോക്കറ്റ് പരീക്ഷണങ്ങളും വിക്ഷേപണങ്ങളും പാളുന്നതിന് ഏറെ പഴികേൾക്കുന്ന രാജ്യമാണ് ചൈന. ചൈനയിൽ ഇന്നലെ സ്പേസ് പയനിയർ എന്ന സ്വകാര്യ കമ്പനിയുടെ ടിയാൻലോങ്–3 എന്ന റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. ചൈനയിലെ ഹെനാൻ പ്രവിശ്യയിലായിരുന്നു പരീക്ഷണം. റോക്കറ്റ് പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

റോക്കറ്റ് പരീക്ഷണങ്ങളും വിക്ഷേപണങ്ങളും പാളുന്നതിന് ഏറെ പഴികേൾക്കുന്ന രാജ്യമാണ് ചൈന. ചൈനയിൽ ഇന്നലെ സ്പേസ് പയനിയർ എന്ന സ്വകാര്യ കമ്പനിയുടെ ടിയാൻലോങ്–3 എന്ന റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. ചൈനയിലെ ഹെനാൻ പ്രവിശ്യയിലായിരുന്നു പരീക്ഷണം. റോക്കറ്റ് പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. റോക്കറ്റ് വിക്ഷേപണത്തിൽ ചൈനയുടെ ഭാഗത്തു നിന്ന് നേരത്തെ ഒരുപാട് അപാകതകളുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ ചൈനയുടെ ലോങ് മാർച്ച് 3ബി റോക്കറ്റിന്റെ ഭാഗങ്ങൾ താമസമേഖലകളിൽ വീണിരുന്നു.
2021ൽ ലോങ് മാർച് 5 ബി എന്ന റോക്കറ്റ് ഭാഗം ഭൂമിയിൽ പതിക്കുമെന്ന് കടുത്ത ഭീഷണി ഉയർന്നിരുന്നു. ഒടുവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഈ ഭാഗം പതിക്കുകയാണുണ്ടായത്.റോക്കറ്റ് കടലിൽ പതിച്ച് സ്ഥിരീകരണമുണ്ടായ ഉടൻ തന്നെ നാസ ചൈനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എത്തി.ലോകത്തോട് ഉത്തരവാദിത്തം പുലർത്തണമെന്നും റോക്കറ്റിൽ നിലവാരം പാലിക്കാൻ ചൈന പരാജയപ്പെട്ടെന്നും അന്നത്തെ നാസ അഡ്മിനിസ്ട്രേറ്ററും മുൻ ബഹിരാകാശസഞ്ചാരിയുമായ ബിൽ നെൽസൺ വളരെ ശക്തമായ ഭാഷയിൽ പറഞ്ഞു.
2018 ഏപ്രിൽ 2 ൽ ചൈനയുടെ ടിയാൻഗോങ് 1 ബഹിരാകാശ നിലയം അനിയന്ത്രിതമായി തിരിച്ചിറങ്ങി പ്രതിസന്ധി സൃഷ്ടിച്ചു . ചൈന ബഹിരാകാശത്തു സൃഷ്ടിക്കുന്ന വമ്പൻ ബഹിരാകാശ നിലയത്തിന്റെ ഒരു ആദിമരൂപവും കരടുമായിരുന്നു ടിയാൻഗോങ് 1. ഇതും കുറേക്കാലം ആളുകളെ മുൾമുനയിൽ നിർത്തിയ ശേഷം കടലിൽ കെട്ടടങ്ങി.
2020 മേയിൽ ഇതേ വിഭാഗത്തിലുള്ള മറ്റൊരു ലോങ് മാർച്ച് 5 ബി റോക്കറ്റ് ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിനു സമീപം തകർന്നു വീണു. തകർച്ചയുടെ അവശിഷ്ടങ്ങൾ ഐവറി കോസ്റ്റിൽ കരയിൽ പോലുമെത്തി.1979 ൽ യുഎസിന്റെ സ്കൈലാബ് നിലയം അനിയന്ത്രിതമായി തിരിച്ചിറങ്ങി ഭൂമിയിൽ പതിച്ച സംഭവത്തിനു ശേഷം ലോകത്തെ മിക്ക ബഹിരാകാശ ഏജൻസികളും അനിയന്ത്രിത റീ എൻട്രി ഒഴിവാക്കാനുള്ള സാങ്കേതികവിദ്യകളും രൂപകൽപനകളും ഉറപ്പുവരുത്താറുണ്ട്. സുരക്ഷിതമായി തിരിച്ചിറക്കാൻ ഇവർ കൂടുതൽ ഇന്ധനം റോക്കറ്റ് കോറിൽ നൽകാറുമുണ്ട്. എന്നാൽ റോക്കറ്റുകളുടെയും മറ്റും സുരക്ഷാ കാര്യങ്ങളിൽ ചൈന പരാജയപ്പെടുന്നുണ്ടെന്നു പ്രശസ്ത ഹാർവഡ് ശാസ്ത്രജ്ഞനായ ജൊനാഥൻ മക്ഡവൽ ഉൾപ്പെടെയുള്ളവർ പറഞ്ഞിട്ടുണ്ട്.