വയനാട് ദുരന്തത്തിന്റെയും ഷിരൂർ ദുരന്തത്തിന്റെയും പശ്ചാത്തലത്തിലാണ്, ദുരന്ത സാഹചര്യങ്ങളിലെ ടെക്നോളജിയുടെ ആവശ്യകത നാം തേടുന്നത്. പാലം തകർന്നു യാത്ര സൗകര്യങ്ങൾ തടസപ്പെട്ടപ്പോൾ ബെയ്​ലി പാലം ഒരുക്കിയത് നാം കണ്ടു. മനുഷ്യസാധ്യമല്ലാത്ത പ്രദേശങ്ങളിൽ ഡ്രോൺ ടെക്നോളജിയുടെ ഉപയോഗവും തേടി. ഇത്തരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയനാട് ദുരന്തത്തിന്റെയും ഷിരൂർ ദുരന്തത്തിന്റെയും പശ്ചാത്തലത്തിലാണ്, ദുരന്ത സാഹചര്യങ്ങളിലെ ടെക്നോളജിയുടെ ആവശ്യകത നാം തേടുന്നത്. പാലം തകർന്നു യാത്ര സൗകര്യങ്ങൾ തടസപ്പെട്ടപ്പോൾ ബെയ്​ലി പാലം ഒരുക്കിയത് നാം കണ്ടു. മനുഷ്യസാധ്യമല്ലാത്ത പ്രദേശങ്ങളിൽ ഡ്രോൺ ടെക്നോളജിയുടെ ഉപയോഗവും തേടി.

ഇത്തരത്തിൽ ദുരന്തമുഖങ്ങളിൽ വിമാനത്തില്‍ നിന്നും താഴേക്കിട്ടു 12 മിനിറ്റിൽ വിന്യസിക്കാവുന്ന ഒരു പോര്‍ട്ടബിള്‍ ആശുപത്രി ഇന്ത്യന്‍ വ്യോമസേനയ്ക്കുണ്ട്. ഭാരത് ഹെല്‍ത്ത് ഇനീഷ്യേറ്റീവ് ഫോര്‍ സഹയോഗ്, ഹിത ആന്റ് മൈത്രി(BHISHM) എന്നു പേരിട്ടിരിക്കുന്ന പോര്‍ട്ടബിള്‍ ആശുപത്രി അടിയന്തര സാഹചര്യങ്ങളില്‍ വളരെ വേഗത്തില്‍ വൈദ്യസഹായം ഉറപ്പു വരുത്താന്‍ സഹായിക്കും. ഉത്തര്‍പ്രദേശിലെ ആഗ്രയിലായിരുന്നു പോര്‍ട്ടബിള്‍ ആശുപത്രി ആദ്യമായി ആകാശത്തു നിന്നും താഴേക്കിട്ടുള്ള പരീക്ഷണം നടന്നത്. 

ADVERTISEMENT

ഏകദേശം 1,500 അടി ഉയരത്തില്‍ വച്ചാണ് വിമാനത്തില്‍ നിന്നും പോര്‍ട്ടബിള്‍ ആശുപത്രി താഴേക്കിട്ടത്. ആഗ്രയിലെ എയര്‍ ഡെലിവറി റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ്(ADRDE) പ്രത്യേകം രൂപകല്‍പന ചെയ്ത പാരച്യൂട്ടുകളുടെ സഹായത്തിലാണ് പോര്‍ട്ടബിള്‍ ആശുപത്രി സുരക്ഷിതമായി താഴേക്കെത്തിയത്. ഏകദേശം 720 കിഗ്രാം ഭാരമുള്ളതാണ് ഈ പോര്‍ട്ടബിള്‍ ആശുപത്രി. 

BHISHM portable cubes: Image Credit: IAF

' രക്ഷാപ്രവര്‍ത്തകര്‍ക്ക് പെട്ടെന്ന് എത്തിപ്പെടാന്‍ സാധിക്കാത്ത ദുരന്ത മേഖലകളില്‍ വൈദ്യസഹായം വേഗത്തിലെത്തിക്കാനും ഇരകള്‍ക്ക് ദുരന്തത്തെ അതിജീവിക്കാനും ഇത്തരം പോര്‍ട്ടബിള്‍ ആശുപത്രി വഴി സാധിക്കും. ഒരു പോര്‍ട്ടബിള്‍ ആശുപത്രി വഴി 200 അടിയന്തര ശുശ്രൂഷ ആവശ്യമുള്ള രോഗികളെ വരെ പരിചരിക്കാന്‍ വേണ്ട സൗകര്യങ്ങളുണ്ടെന്ന് വിവര, വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പ്  അവകാശപ്പെടുന്നു.

ADVERTISEMENT

36 മിനി ക്യൂബുകള്‍ അടങ്ങിയ രണ്ട് വലിയ കൂടുകളാണ് ഈ പോര്‍ട്ടബിള്‍ ആശുപത്രിയിലുണ്ടാവുക. ഓരോന്നിലും ആകെ 72 ക്യൂബുകളിലുള്ള വൈദ്യ സഹായ ഉപകരണങ്ങളും ജീവന്‍ രക്ഷാ വസ്തുക്കളും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും സൈക്കിളിലോ ഡ്രോണുകളിലോ കാല്‍നടയായോ കൊണ്ടുപോയി ആവശ്യക്കാര്‍ക്ക് ഉപയോഗിക്കാനാവുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഏകദേശം ഒന്നര കോടി രൂപയാണ് ഈ പദ്ധതിക്കായി ചിലവു വന്നിട്ടുള്ളത്. BHISHM ക്യൂബുകള്‍ വെള്ളം കടക്കാത്തതും ഭാരം കുറഞ്ഞവയുമാണ്. പല വലുപ്പത്തില്‍ ഇവയെ നിര്‍മിക്കാമെന്നതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ കൂടുതല്‍ അനുയോജ്യമായി ഇവ മാറുന്നുണ്ട്.

വൈദ്യ സഹായം ആവശ്യമായി വരുന്ന അടിയന്തര സാഹചര്യങ്ങളില്‍ അടിസ്ഥാന വൈദ്യ സഹായം തുടങ്ങി അത്യാധുനിക വൈദ്യ-ശസ്ത്രക്രിയാ സൗകര്യങ്ങള്‍ വരെ ഇതുവഴി എത്തിച്ചുകൊടുക്കാനാവും. വെറും 12 മിനിറ്റുകൊണ്ട് ഈ എയ്ഡ് ക്യൂബിനെ വിന്യസിക്കാനാവും. അടിയന്തര സാഹചര്യങ്ങളില്‍ വളരെ വേഗത്തില്‍ വൈദ്യ സഹായം എത്തിക്കാന്‍ ഇതുവഴി സാധിക്കും. ഓപറേഷന്‍ തിയേറ്റര്‍, എക്‌സ്‌റേ മെഷീന്‍, രക്ത പരിശോധനക്കുള്ള ഉപകരണങ്ങള്‍, വെന്റിലേറ്ററുകള്‍, മുറിവ് മരുന്നു വെക്കുന്നതിനും കെട്ടുന്നതിനുമുള്ള സാധനങ്ങള്‍ എന്നിവയെല്ലാം ഇത്തരം എയ്ഡ് ക്യൂബുകള്‍ വഴി വിതരണം ചെയ്യാനാവും. ഇത്തരം ഉപകരണങ്ങൾ അതിവേഗം ലഭ്യമാക്കേണ്ടതുണ്ടെന്നതാണ് ഏറ്റവും പ്രധാനം.

English Summary:

Indian Air Force BHISHM Portable Hospital

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT