കഴിഞ്ഞദിവസം ഇറാൻ ഇസ്രയേലിലേക്ക് അയച്ചത് പലതരം മിസൈലുകൾ. ഫത്താ, ഗദർ, ഇമാദ് തുടങ്ങിയ മിസൈലുകളാണ് ഓപ്പറേഷൻ ട്രൂ പ്രോമിസ് എന്നു പേരുള്ള മിസൈലാക്രമണത്തിൽ ഇറാൻ ഉപയോഗിച്ചത്. ഇമാദ്, ഗദർ എന്നിവ മധ്യനിര റേഞ്ച് ബാലിസ്റ്റിക് മിസൈലുകളാണ്. ഇസ്രയേലിന്റെ പ്രശസ്തമായ അയൺ ഡോം സംവിധാനത്തെ ലക്ഷ്യമിട്ടാണ് ഈ മിസൈലുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞദിവസം ഇറാൻ ഇസ്രയേലിലേക്ക് അയച്ചത് പലതരം മിസൈലുകൾ. ഫത്താ, ഗദർ, ഇമാദ് തുടങ്ങിയ മിസൈലുകളാണ് ഓപ്പറേഷൻ ട്രൂ പ്രോമിസ് എന്നു പേരുള്ള മിസൈലാക്രമണത്തിൽ ഇറാൻ ഉപയോഗിച്ചത്. ഇമാദ്, ഗദർ എന്നിവ മധ്യനിര റേഞ്ച് ബാലിസ്റ്റിക് മിസൈലുകളാണ്. ഇസ്രയേലിന്റെ പ്രശസ്തമായ അയൺ ഡോം സംവിധാനത്തെ ലക്ഷ്യമിട്ടാണ് ഈ മിസൈലുകൾ വന്നത്. എന്നാൽ  ഇറാന്റെ ആദ്യ ഹൈപ്പർസോണിക് മിസൈലായ ഫത്താഹ് ഇസ്രയേലിന്റെ ആരോ ഡിഫൻസ് സംവിധാനത്തെയാണ് ലക്ഷ്യമിട്ടത്.ഫത്താ മിസൈലിന് ഏത് ശത്രു മിസൈൽ സംവിധാനങ്ങളെയും തുളച്ചുകയറി ആക്രമിക്കാനുള്ള കരുത്തുണ്ടെന്ന് ഇറാൻ മുൻപേ അവകാശപ്പെട്ടിരുന്നു.ഇറാനിയൻ റവല്യൂഷനറി ഗാർഡ്‌സിന്‌റെ എയ്‌റോസ്‌പേസ് ഫോഴ്‌സ് സ്‌പെഷലിസ്റ്റുകളാണ് ഫത്താ വികസിപ്പിച്ചത്. 

Iran has launched a missile attack on Israel's commercial hub Tel Aviv, state media reported on October. (Photo by Menahem Kahana / AFP)

ഇറാന്റെ ദേശീയ മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം 1400 കിലോമീറ്റർ വരെ ഈ മിസൈലിന് റേഞ്ചുണ്ട്.  ശബ്ദവേഗത്തിന്‌റെ 15 മടങ്ങുവേഗം കൈവരിക്കാനും ഇതിനു കഴിയുമെന്ന് കരുതപ്പെടുന്നു. പൊതുവെ ഹൈപ്പർസോണിക് മിസൈലുകളെ തടയാനോ ചെറുക്കാനോ പാടാണ്. ഇതിനു പുറമേ ഫത്താഹിൽ അധികമായുള്ള രഹസ്യചലന സംവിധാനങ്ങൾ മിസൈലിനെ കൂടുതൽ അപകടകാരിയാക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശേഷിയും മിസൈലിനുണ്ടെന്ന് റവല്യൂഷനറി ഗാർഡ്‌സ് വെളിപ്പെടുത്തിയിരുന്നു.രണ്ടു സ്റ്റേജുകളുള്ള മിസൈൽ ഖര ഇന്ധനത്തിലാണ് പ്രവർത്തിക്കുന്നത്.

ADVERTISEMENT

ഏറ്റവും കൂടുതൽ മിസൈലുകൾ ഉള്ള രാജ്യം

മിസൈൽ സാങ്കേതികവിദ്യയിൽ വലിയ ശ്രദ്ധ ഇറാൻ നൽകുന്നുണ്ട്.മേഖലയിലെ വലിയ ഒരു ശാക്തിക പ്ലേയർ ആകാൻ മിസൈലുകൾ വലിയ രീതിയിൽ സഹായകമാകും എന്ന തിരിച്ചറിവാണ് ഇതിനു കാരണം.ഇസ്രയേലിൽ എവിടെയും ആക്രമണം നടത്താൻ അനുവദിക്കുന്ന റേഞ്ചുള്ള പുതിയ മിസൈൽ  എന്ന വാദത്തോടെയാണ് ഖൈബർ ബസ്റ്റർ എന്ന മിസൈൽ 2022ൽ പുറത്തിറക്കിയത്,.പൂർണമായും തദ്ദേശീയമായായിരുന്നു മിസൈലിന്റെ നിർമാണം. മധ്യപൂർവ മേഖലയിൽ ഏറ്റവും കൂടുതൽ മിസൈലുകൾ ഉള്ള രാജ്യം ഇറാനാണ്. 20 തരം ബാലിസ്റ്റിക് മിസൈലുകളും മറ്റ് അനവധി ക്രൂയിസ് മിസൈലുകളും ഇതിൽ ഉൾപ്പെടും.

ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്ന ഇസ്രയേലിന്റെ അയൺ ഡോം സംവിധാനം. അഷ്കലോൺ നഗരത്തിൽനിന്നുള്ള ദൃശ്യം. (Photo: REUTERS/Amir Cohen)
ADVERTISEMENT

780 കിലോമീറ്റർ റേഞ്ചുള്ള ഖയാം 1760 കിലോമീറ്റർ റേഞ്ചുള്ള ഗദർ 1 എന്നിവയൊക്കെ ഇറാന്‌റെ ദീർഘദൂര റേഞ്ച് മിസൈലുകളാണ്. മിസൈലുകളിൽ മാത്രമല്ല, മിസൈൽ വേധ കവചങ്ങളിലും ഇറാൻ അടുത്തിടെ ശ്രദ്ധയൂന്നിയിട്ടുണ്ട്. ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ലോകപ്രസിദ്ധി നേടിയ മിസൈൽ വേധ സംവിധാനം അയൺ ഡോമിന്‌റെ തദ്ദേശീയ പതിപ്പ് ഇടയ്ക്കവർ ഒരുക്കിയിരുന്നു.

അയൺ ഡോമിന്‌റെ തദ്ദേശീയ പതിപ്പ്

ADVERTISEMENT

ഇന്‌റഗ്രേറ്റഡ് എയർ ഡിഫൻസ് നെറ്റ്​വർക് എന്ന ഗണത്തിൽ വരുന്ന മിസൈൽവേധ സംവിധാനത്തിന്‌റെ പേര് സ്‌കൈ ഡിഫൻഡേഴ്‌സ് വെലായത് 1400 എന്നാണ്. ക്രൂയിസ് മിസൈലുകളെ നേരിടാനാണ് സംവിധാനം സഹായകമാകുക. നിലവിൽ മറ്റു രാജ്യങ്ങളിൽ ഉപയോഗിക്കുന്ന മിസൈൽ ഡിഫൻസ് സിസ്റ്റമുകളിൽ നിന്നു വ്യത്യസ്തമാണ് ഇത്.നാലു വിക്ഷേപണ കാനിസ്റ്ററുകളുള്ള സംവിധാനത്തിന് ഒറ്റത്തവണ 12 മിസൈൽ വേധ റോക്കറ്റുകൾ വിക്ഷേപിക്കാൻ സാധിക്കും.

English Summary:

Iran’s missile attack against Israel: What we know and what comes next