തലയ്ക്കു മുകളിൽ തീമഴ, പറന്നെത്തി തകർത്തു ചാവേറാകും, ചെറിയ ചെലവിൽ വലിയ ആൾനാശം; 'ഡ്രോൺ അപോകലിപ്സ്'
ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെനിർദ്ദിഷ്ട ലക്ഷ്യങ്ങളിലേക്കെത്തി ശത്രുവിനെതിരെ നടത്തുന്ന കൃത്യമായ ആക്രമണങ്ങൾ, അതിനു മുടക്കേണ്ടി വരുന്നത് ഏതാനും ആയിരം ഡോളറുകള്‍ മാത്രവും.ഇപ്പോൾ അരങ്ങേറുന്ന യുദ്ധങ്ങളിൽ ഏറ്റവും അധികം മുഴങ്ങിക്കേൾക്കുന്നത് കാമികാസെ ഡ്രോണുകളെന്ന പദമാണ്. വിലകുറഞ്ഞ നാവിഗേഷൻ
ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെനിർദ്ദിഷ്ട ലക്ഷ്യങ്ങളിലേക്കെത്തി ശത്രുവിനെതിരെ നടത്തുന്ന കൃത്യമായ ആക്രമണങ്ങൾ, അതിനു മുടക്കേണ്ടി വരുന്നത് ഏതാനും ആയിരം ഡോളറുകള്‍ മാത്രവും.ഇപ്പോൾ അരങ്ങേറുന്ന യുദ്ധങ്ങളിൽ ഏറ്റവും അധികം മുഴങ്ങിക്കേൾക്കുന്നത് കാമികാസെ ഡ്രോണുകളെന്ന പദമാണ്. വിലകുറഞ്ഞ നാവിഗേഷൻ
ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെനിർദ്ദിഷ്ട ലക്ഷ്യങ്ങളിലേക്കെത്തി ശത്രുവിനെതിരെ നടത്തുന്ന കൃത്യമായ ആക്രമണങ്ങൾ, അതിനു മുടക്കേണ്ടി വരുന്നത് ഏതാനും ആയിരം ഡോളറുകള്‍ മാത്രവും.ഇപ്പോൾ അരങ്ങേറുന്ന യുദ്ധങ്ങളിൽ ഏറ്റവും അധികം മുഴങ്ങിക്കേൾക്കുന്നത് കാമികാസെ ഡ്രോണുകളെന്ന പദമാണ്. വിലകുറഞ്ഞ നാവിഗേഷൻ
ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ നിർദ്ദിഷ്ട ലക്ഷ്യങ്ങളിലേക്കെത്തി ശത്രുവിനെതിരെ നടത്തുന്ന കൃത്യമായ ആക്രമണങ്ങൾ, അതിനു മുടക്കേണ്ടി വരുന്നത് ഏതാനും ആയിരം ഡോളറുകള്‍ മാത്രവും.ഇപ്പോൾ അരങ്ങേറുന്ന യുദ്ധങ്ങളിൽ ഏറ്റവും അധികം മുഴങ്ങിക്കേൾക്കുന്നത് കാമികാസെ ഡ്രോണുകളെന്ന പദമാണ്. വിലകുറഞ്ഞ നാവിഗേഷൻ സംവിധാനങ്ങളാൽ ലക്ഷ്യം കണ്ടെത്തുന്നതുവരെ സഞ്ചരിക്കുകയും ഇടിച്ചിറങ്ങി സ്വയം തകരുകയും വ്യാപക നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്യുന്ന ഈ വ്യോമായുധം ഇപ്പോൾ ഇരുതല മൂർച്ചയുള്ള വാളായി മാറിയിരിക്കുന്നു.
വളരെക്കാലും മുൻപ് മുതൽ ചെറിയ തോതിൽ ഉപയോഗത്തിലുണ്ടായിരുന്നെങ്കിലും 2010 മുതൽ 2020 വരെ നടന്ന സംഘട്ടനങ്ങളിലായിരുന്നു വിവിധ സൈന്യങ്ങളും സായുധ ഗ്രൂപ്പുകളും വാണിജ്യ ഡ്രോണുകളെയും മറ്റും ചെറിയ സ്ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച് ലോയിറ്ററിംഗ് മ്യൂണിഷൻ ആയി പരിഷ്‌ക്കരിക്കാൻ വലിയ തോതിൽ ആരംഭിച്ചത്.
എഫ്പിവി സംവിധാനത്തിൽ ഓപ്പറേറ്റ് ചെയ്തിരുന്ന ഈ ഡ്രോണുകളിൽ ഐഇഡിയോ ഗ്രനേഡോ പോലുള്ള വാർഹെഡുകളായിരുന്നു ഘടിപ്പിച്ചിരുന്നത്. . അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍സ് വാങ്ങുന്നതിന്റെ ഭീമമായ ചിലവില്ലാതെ സ്ട്രാപ്പ്-ഓൺ സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് വാണിജ്യപരമായി ലഭ്യമായ ക്വാഡ്‌കോപ്റ്ററുകൾ ഉപയോഗിച്ച് പോലും നിർമ്മിക്കാമെന്നതായിരുന്നു ഇതിന്റെ സവിശേഷത.
അനാട്ടമി ഓഫ് എ ലോയിറ്ററിങ് മ്യൂണീഷൻ
എയർഫ്രെയിം: ഡ്രോണിന്റെ ഘടനാപരമായ ചട്ടക്കൂട്, പലപ്പോഴും കാർബൺ ഫൈബർ അല്ലെങ്കിൽ സംയുക്ത പ്ലാസ്റ്റിക്കുകൾ പോലെയുള്ള ഭാരം കുറഞ്ഞ വസ്തുക്കളാൽ നിർമ്മിച്ചതാണ്.
പേലോഡ്: ഡ്രോൺ വഹിക്കുന്ന വാർഹെഡ്. ചെറുതും ഉയർന്ന സ്‌ഫോടനാത്മകവുമായത് മുതൽ ആന്റിടാങ്ക് യുദ്ധോപകരണങ്ങൾ പോലുള്ളവ പോലും ഉപയോഗിക്കാറുണ്ട്.
ഗൈഡൻസ് സിസ്റ്റം: ഡ്രോണിനെ നാവിഗേറ്റ് ചെയ്യാനും അതിന്റെ ലക്ഷ്യം കണ്ടെത്താനും പ്രാപ്തമാക്കുന്ന സംവിധാനം. ഇതിൽ GPS, ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റങ്ങൾ, ഇൻഫ്രാറെഡ് അല്ലെങ്കിൽ ഇലക്‌ട്രോ ഒപ്റ്റിക്കൽ ക്യാമറകൾ പോലെയുള്ള നൂതന സെൻസറുകൾ എന്നിവ ഉൾപ്പെടാം.
പ്രൊപ്പൽഷൻ സിസ്റ്റം: ഡ്രോണിനെ പ്രവർത്തിപ്പിക്കുന്ന എൻജിൻ. ഇത് ഒന്നുകിൽ ഗ്യാസോലിൻ അല്ലെങ്കിൽ ഡീസൽ എഞ്ചിൻ ആകാം, അല്ലെങ്കിൽ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് വ്യാപകമായി കാണാറുള്ളത്..
ആശയവിനിമയ സംവിധാനം: ഡ്രോണിനെ അതിന്റെ ഓപ്പറേറ്ററുമായി ആശയവിനിമയം നടത്താൻ അനുവദിക്കുന്ന സംവിധാനം. ഇതിൽ സാധാരണയായി റേഡിയോ അല്ലെങ്കിൽ സാറ്റലൈറ്റ് ആശയവിനിമയങ്ങൾ ഉൾപ്പെടുന്നു.
എഫ്പിവി ഡ്രോണുകൾ: നിയന്ത്രിക്കുന്നയാൾക്ക് അതിന്റെ സഞ്ചാരവഴിയും മുന്നിലുള്ള കാഴ്ചകളും കാണാനാവുന്നവയാണ് ഫസ്റ്റ് പഴ്സൻ വ്യൂ ഡ്രോണുകൾ. ഡ്രോണിൽ ഘടിപ്പിച്ച ക്യാമറയിൽനിന്ന് വിഡിയോ ഫീഡ് സ്വീകരിക്കുന്ന ഹെഡ്-മൗണ്ടഡ് ഡിസ്‌പ്ലേ (എച്ച്എംഡി) വഴിയാണ് ഇത് സാധ്യമാകുക. റേസിങ്, ഫ്രീസ്റ്റൈൽ ഫ്ലയിങ്, ഏരിയൽ ഫൊട്ടോഗ്രഫി, വിഡിയോഗ്രാഫി എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി എഫ്പിവി ഡ്രോണുകൾ ഉപയോഗിക്കാം.
ഭീഷണിയായ എഐ
ഡ്രോണുകളുടെ പ്രവർത്തന ശേഷി വർധിപ്പിക്കാൻ റഷ്യൻ, യുക്രേനിയൻ സേനകൾ എഐയെ ചൂഷണം ചെയ്തതോടെയാണ് ഡ്രോൺ യുദ്ധത്തെ ഒരു പുതിയ തലത്തിലേക്ക് ഉയർന്നത്. അണ്‍മാന്‍ഡ് ഏരിയല്‍ വിമാനങ്ങൾക്കും ലോംഗ് റേഞ്ച് മിസൈലുകൾക്കും ദശലക്ഷക്കണക്കിന് കറൻസി ചെലവാക്കേണ്ടി വരും, വളരെ കുറച്ച് രാജ്യങ്ങൾക്കാണ് ഇത്തരം ആയുധങ്ങൾ സ്വന്തമാക്കാനാകുക. എന്നാൽ ഡ്രോണുകൾ ഇറക്കുമതി ചെയ്തു വളരെ വേഗം കൂട്ടിയോജിപ്പിക്കാവുന്നതും തദ്ദേശീയമായി നിർമിക്കാനാവുന്നതുമാണ് അതേസമയം വളരെ ശക്തമായ ഒരു യുദ്ധോപകരണുമാണ്. നീരീക്ഷണവും ആക്രമണവും പോലുള്ള നിരവധി വൈവിധ്യമാർന്ന ജോലികൾ ചെയ്യാൻ കഴിയും.
ആദ്യത്തെ പൂർണ്ണ തോതിലുള്ള ഡ്രോൺ യുദ്ധം
2014ൽ തുടക്കമിട്ട് 2022 ഫെബ്രുവരിയിൽ റഷ്യയുടെ പൂർണ തോതിലുള്ള അധിനിവേശത്തോടെ രൂക്ഷമായ യുക്രെയ്ൻ- റഷ്യ യുദ്ധത്തിൽ ഉപയോഗിച്ചത് പോലെ ഒരു സൈനിക ഏറ്റുമുട്ടലിൽ മുൻപൊരിക്കലും ഇത്രയധികം ഡ്രോണുകൾ ഉപയോഗിച്ചിട്ടില്ല. യുക്രെയ്ന് പ്രതിമാസം ഏകദേശം 10,000 ഡ്രോണുകൾ നഷ്ടപ്പെടുന്നതായി കണക്കുകൾ തന്നെ, ഇത് എത്രമാത്രം ഉപയോഗത്തിലുണ്ടെന്നതിന്റെ സൂചന നൽകുന്നു.
രണ്ടര വർഷത്തെ യുദ്ധത്തിൽ, ഡ്രോണുകൾ യുക്രെയ്നിലെ പോരാട്ടത്തെ മാറ്റിമറിച്ചു.
ഡ്രോൺ പോരാട്ടം.
എല്ലാ വലുപ്പത്തിലുമുള്ള നിരീക്ഷണ ഡ്രോണുകൾ, ആക്രമണ ഡ്രോണുകൾ, മറൈൻ ഡ്രോണുകളെല്ലാം ഉപയോഗത്തിലുണ്ട് . ചില എഫ്പിവി ഡ്രോണുകള്‍ വെറും 10 ഇഞ്ച് നീളമുള്ളവയാണ്, മറ്റുചിലത് വിലകുറഞ്ഞ വാണിജ്യ ഘടകങ്ങളിൽ നിന്ന് നിർമ്മിച്ചതും ചൈനീസ് റോട്ടറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നതുമാണ്. അതേസമയം ചെറിയ വിമാനം പോലുള്ളവയും ആയിരക്കണക്കിനു കിലോമീറ്ററുകള്‍ സ്വയം സഞ്ചരിക്കുകയും ലക്ഷ്യത്തിലെത്തി തിരിച്ചറിഞ്ഞു ആക്രമണം നടത്തുകയും ചെയ്യുന്ന എഐ കേന്ദ്രീകൃതമായവയും ആയുധ നിരയിലുണ്ട്.
ചാവേറുകളായെത്തുന്ന കാമികാസെ ഡ്രോണുകളുടെ ഉപയോഗം ആദ്യഘട്ടത്തിൽ യുക്രെയ്ന് മേൽക്കൈ നൽകിയിരുന്നു. എന്നാൽ ഡ്രോണുകളേയും ഡ്രോൺ പൈലറ്റുമാരേയും ബന്ധിപ്പിക്കുന്ന റേഡിയോ സിഗ്നലുകൾ ജാം ചെയ്യാനും സ്പൂഫ് ചെയ്യാനും റഷ്യയ്ക്കു സാധിച്ചു. റഷ്യൻ ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ യുക്രെയ്ന്റെ പകുതിയിലധികം ഡ്രോണുകളെയും പ്രവർത്തനരഹിതമാക്കി മാറ്റി.അപ്പോഴാണ് എഐ സഹായത്തിനെത്തിയത്
എഐ ഉപയോഗിക്കുന്ന ഡ്രോണിന് സ്വയം നിയന്ത്രിത ഡ്രോണുകൾക്ക് രണ്ട് ഘട്ടങ്ങളാണുള്ളത്. ആദ്യത്തെ വെല്ലുവിളി നാവിഗേഷനാണ്: ഡ്രോണിലെ ചെറിയ ഫ്ലൈറ്റ് കൺട്രോളറിനായുള്ള സോഫ്റ്റ്‌വെയർ, അത് ഉദ്ദേശിച്ച ഫ്ലൈറ്റ് പാത അറിയുകയും താഴെയുള്ള പ്രദേശം തിരിച്ചറിയുകയും,ജിപിഎസ് അല്ലെങ്കിൽ മറ്റ് സഹായമില്ലാതെ ഉപകരണത്തെ അതിന്റെ ലക്ഷ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ ഘട്ടം സ്ട്രൈക്ക് ആണ്, ടാർഗെറ്റുചെയ്‌ത ഒബ്‌ജക്റ്റ് തിരിച്ചറിഞ്ഞ് ഒരു പൈലറ്റിന്റെ സിഗ്നലില്ലാതെ പേലോഡ് റിലീസ് ചെയ്യുക.
ZALA ലാൻസെറ്റും HESA Shahed 136 ഉൾപ്പെടെ നിരവധി ഡ്രോണുകൾ റഷ്യ യുക്രെയ്നിലെ അധിനിവേശത്തിൽ ഉപയോഗിച്ചിട്ടുണ്ട്. റഷ്യൻ, യുക്രേനിയൻ സേനകൾ ഓരോ മാസവും ആയിരക്കണക്കിന് എഫ്പിവി ഡ്രോണുകൾ നിർമ്മിക്കുകയും ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. ഷഹെദ് ഡ്രോണുകൾ ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്യുകയും പിന്നീട് റഷ്യ നിർമിക്കുകയും ചെയ്തു.
ഡ്രോണിനെ കബളിപ്പിക്കാൻ ബലൂൺ
റഷ്യൻ ഡ്രോണുകൾ ടാങ്കുകൾ തകർക്കുന്നത് തടയാൻ യുക്രെയ്ൻ സേന ചെയിൻ ലിങ്ക് ഫെൻസിങ്, വയർ മെഷ്, തടികൊണ്ടുള്ള കൂടുകൾ എന്നിവ നിർമിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ലാൻസെറ്റ് ഡ്രോണുകളെ ആശയക്കുഴപ്പത്തിലാക്കാനും കബളിപ്പിക്കാനും തടികൊണ്ടുള്ള ടാങ്കുകളും ഊതി വീർപ്പിക്കാവുന്ന ബലൂണുകളും ഉപയോഗിച്ചു.
വയർ ഗൈഡഡ് എഫ്പിവി ഡ്രോണുകളും ജാമിങിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്നുണ്ട്.യുക്രെയ്ൻ സൈന്യം പിടിച്ചെടുത്ത ഒരു ഡ്രോണിൽ 10.813 കിലോമീറ്റർ ഫൈബർ ഒപ്റ്റിക് കേബിൾ ഉണ്ടായിരുന്നു.
കാർഡ്ബോർഡ് ഡ്രോണുകൾ
റഷ്യയിലെ ലക്ഷ്യങ്ങളിൽ ആക്രമണം നടത്താൻ യുക്രെയ്ൻ കാർഡ്‌ബോർഡ് 'കോർവോ' ഡ്രോണുകൾ അടുത്തിടെ ഉപയോഗിച്ചു . ഈ വാക്സ്ഡ് കാർഡ്ബോർഡ് ഡ്രോണുകൾക്ക് 5 കിലോഗ്രാം ഭാരം വഹിക്കാൻ കഴിയും, 120 കിലോമീറ്റർ ദൂരപരിധിയുണ്ട്, കൂടാതെ റഡാർ ആഗിരണം ചെയ്യുന്ന വസ്തുക്കളാൽ പൊതിഞ്ഞാൽസ്റ്റെൽത്ത് പ്രോപ്പർട്ടികൾ ഉണ്ടായിരിക്കും.
യുദ്ധം ഒരു 'ഗെയിം 'ആയി മാറുമ്പോൾ
ചില ഡ്രോണുകൾ സൈനികരെ പിന്തുടരുന്നതും പിന്നീട് അടുത്തടുത്ത് പൊട്ടിത്തെറിക്കുന്നതും കാണിക്കുന്ന വിഡിയോ ക്ലിപ്പുകൾ ധാരാളം പുറത്തു വന്നിരുന്നു.എഫ്പിവി ഗെയിം കളിച്ച ഒരു തലമുറ ആയുധം കൈയ്യിലേന്തുമ്പോഴുണ്ടാകുന്ന ഭീകരതയാണ് ആശങ്കപ്പെടുത്തുന്നത്.സാങ്കേതികവിദ്യ പുരോഗമിക്കുമ്പോൾ, ഈ യുദ്ധോപകരണങ്ങൾ കൂടുതൽ സങ്കീർണ്ണവും എഐ കഴിവുള്ളതുമാകാൻ സാധ്യതയുണ്ട്. ഡ്രോണുകളുടെ നിരന്തരമായ ഭീഷണി ഭീകരതയുടെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് സൈനികരുടെ മനോവീര്യത്തെ ആഴത്തിൽ സ്വാധീനിക്കുന്നു. ആക്രമണങ്ങൾ നടത്താനും ഒപ്പം വിഡിയോ ദൃശ്യങ്ങളായി രേഖപ്പെടുത്താനുള്ള കഴിവും ആക്രമണത്തിന്റെ ഭീകരത വെളിപ്പെടുത്തി ശത്രുരാജ്യങ്ങളുടെ മനോവീര്യം തകർക്കാനും നാണംകെടുത്താനുമുള്ള പ്രചരണത്തിനു ഉപയോഗിക്കാറുണ്ട്.