കിഴക്കൻ യുക്രെയ്നിൽ, കോസ്റ്റ്യാന്റിനിവ നഗരത്തിന് സമീപം, ആകാശത്ത് അപ്രതീക്ഷിതവും നാടകീയവുമായ ഒരു സംഭവം ഉണ്ടായി. രണ്ട് റഷ്യൻ ജെറ്റുകൾ പറക്കുന്നത് കണ്ടു, ഒരു ആക്രമണം ആയിരുന്നു ഏവരും പ്രതീക്ഷിച്ചത് പക്ഷേ താഴ്ന്നു പറന്ന ജെറ്റുകളിലൊന്ന് രണ്ടായി പിളർന്നു താഴേക്കു പതിച്ചു. താമസിയാതെ അതുവീണ സ്ഥലത്ത് മറ്റൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിഴക്കൻ യുക്രെയ്നിൽ, കോസ്റ്റ്യാന്റിനിവ നഗരത്തിന് സമീപം, ആകാശത്ത് അപ്രതീക്ഷിതവും നാടകീയവുമായ ഒരു സംഭവം ഉണ്ടായി. രണ്ട് റഷ്യൻ 'ജെറ്റുകൾ' പറക്കുന്നത് കണ്ടു, ഒരു ആക്രമണം ആയിരുന്നു ഏവരും പ്രതീക്ഷിച്ചത് പക്ഷേ താഴ്ന്നു പറന്ന ജെറ്റുകളിലൊന്ന് രണ്ടായി പിളർന്നു താഴേക്കു പതിച്ചു. താമസിയാതെ അതുവീണ സ്ഥലത്ത് മറ്റൊരു മിസൈലും പതിച്ചു. തെളിവ് നശിപ്പിക്കാനുള്ള ഒരു ശ്രമമായിരുന്നു റഷ്യ നടത്തിയത്.

പക്ഷേ ഇതിനകം യുക്രേനിയൻ സൈനികർ ഇതിനകം തന്നെ അവശിഷ്ടങ്ങളിൽ നിന്ന് ചില പ്രധാന ഘടകങ്ങൾ വീണ്ടെടുത്തിരുന്നു,  ഒരു റഷ്യൻ യുദ്ധ വിമാനം മറ്റൊന്നിനെ വെടിവെച്ചിട്ടതാണോ?, അതോ യുക്രെയ്ൻ  വെടിവെച്ചിട്ടതാണോ?.

Image Credit: Canva AI
ADVERTISEMENT

എന്താണെന്നു കൗതുകത്തോടെ യുക്രെയ്ൻ സൈനികർ  ഒരു പരിശോധന നടത്തി. റഷ്യയുടെ ഏറ്റവും പുതിയ ആയുധമായ എസ് -70 സ്റ്റെൽത്ത് കോംപാറ്റ് ഡ്രോണിന്റെ അവശിഷ്ടങ്ങളാണ് അതെന്നാണ് കണ്ടെത്തിയത്.

ഇതൊരു സാധാരണ ഡ്രോണായിരുന്നില്ല. ഒഖോത്‌നിക് (വേട്ടക്കാരൻ) എന്ന് പേരിട്ടിരിക്കുന്ന ഈ ഭാരമേറിയതും ആളില്ലാത്തതുമായ ഈ ഡ്രോണ്‍ ഒരു യുദ്ധവിമാനത്തോളം വലുതാണ്. 2019 മുതൽ ഇതുവരെ നാല്  എസ്-70 വിമാനങ്ങൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂവെന്ന് വിശ്വസിക്കപ്പെടുന്നു. 

ADVERTISEMENT

ഒഖോത്‌നിക്കിന് ബോംബുകളും റോക്കറ്റുകളും വഹിക്കാൻ കഴിയുമെന്ന് അനുമാനിക്കപ്പെടുന്നു, കൂടാതെ ഭൂമിയിലും ആകാശ ലക്ഷ്യങ്ങളിലും ആക്രമണം നടത്താനും നിരീക്ഷണം നടത്താനും കഴിയും.റഷ്യയുടെ അഞ്ചാം തലമുറ സു-57 യുദ്ധവിമാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇതാദ്യമായല്ല റഷ്യയുടെ ഡ്രോൺ നിരീക്ഷണങ്ങളിൽ തിരിച്ചടി നേരിടുന്നത്. യുക്രെയ്നിലെ യുദ്ധം ആരംഭിച്ചതുമുതൽ, റഷ്യൻ സേനയ്ക്ക് വളരെ വലിയ നിരക്കിൽ ഡ്രോണുകൾ നഷ്ടപ്പെടുന്നു.മിലിട്ടറി അനലിസ്റ്റ് ആൻഡ്രൂ പെർപെറ്റുവയുടെ അഭിപ്രായത്തിൽ, റഷ്യൻ സേന പ്രതിദിനം ഏകദേശം 300 ഡ്രോണുകളോളം നീരീക്ഷണത്തിനയയ്ക്കുന്നു, ഈ ഡ്രോണുകളിൽ മൂന്നിലൊന്നോളം വെടിയേറ്റ് വീഴുന്നു.

ADVERTISEMENT

 എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന്  അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല, ഡ്രോണിന്റെ നിയന്ത്രണം ഡ്രോൺ ജാമിങ് സംവിധാനങ്ങൾ കാരണം  നഷ്‌ടപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധർ വിശ്വസിക്കുന്നു.

English Summary:

Russian stealth drone crashes in Ukraine: Here's the mystery behind the falling S-70 Okhotnik drone

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT