പൊലിഞ്ഞത് 90 ലക്ഷം ആളുകൾ, ഇടിമുഴക്കങ്ങളായി ആയുധങ്ങൾ!; വിനാശകരമായ ഒന്നാം ലോകയുദ്ധം
രണ്ടു ലോകയുദ്ധങ്ങളാണ് ലോകത്തു നടന്നിട്ടുള്ളത്. ലോകത്ത് വലിയ മാറ്റങ്ങളും അതിലുപരി മരണങ്ങളും മറ്റു നാശങ്ങളുമുണ്ടാക്കിക്കൊണ്ടായിരുന്നു ഒന്നാം ലോകയുദ്ധത്തിന്റെ വരവ്. നവംബർ പ്രത്യാശയുടെ കൂടി മാസമാണ്. കാരണം നവംബറിലാണ് ഒന്നാം ലോകയുദ്ധം അവസാനിച്ചത്. കൃത്യമായി പറഞ്ഞാൽ നവംബർ 11ന്. കടന്നുപോയിരിക്കുന്നത്

രണ്ടു ലോകയുദ്ധങ്ങളാണ് ലോകത്തു നടന്നിട്ടുള്ളത്. ലോകത്ത് വലിയ മാറ്റങ്ങളും അതിലുപരി മരണങ്ങളും മറ്റു നാശങ്ങളുമുണ്ടാക്കിക്കൊണ്ടായിരുന്നു ഒന്നാം ലോകയുദ്ധത്തിന്റെ വരവ്. നവംബർ പ്രത്യാശയുടെ കൂടി മാസമാണ്. കാരണം നവംബറിലാണ് ഒന്നാം ലോകയുദ്ധം അവസാനിച്ചത്. കൃത്യമായി പറഞ്ഞാൽ നവംബർ 11ന്. കടന്നുപോയിരിക്കുന്നത് ലോകത്തെ ആശ്വസിപ്പിച്ച ഒരു യുദ്ധ പര്യവസാനത്തിന്റെ വാർഷികമാണ്.
ഓസ്‌ട്രോ ഹംഗറി സാമ്രാജ്യം സെർബിയയെ ആക്രമിച്ചതോടെയാണു ഒന്നാം ലോകയുദ്ധത്തിനു തുടക്കമിട്ടത്. ബോസ്നിയൻ ദേശീയദിനത്തിൽ തലസ്ഥാനമായ സാരജെവോ സന്ദർശിച്ച ഓസ്ട്രിയന് ആര്ച്ച് ഡ്യൂക് ഫ്രാൻസ് ഫെർഡിനൻഡിനെ സെർബിയൻ ദേശീയവാദിയായ ഗാവ്റിലോ പ്രിൻസെപ് വെടിവച്ചു കൊന്നു.തുടർന്നാണ് സെർബിയയ്ക്കെതിരെ ഓസ്ട്രിയയുടെ യുദ്ധപ്രഖ്യാപനം.
റഷ്യ,ഫ്രാൻസ് എന്നിവര് സെർബിയൻ പക്ഷത്തായി.റഷ്യയ്ക്കും ഫ്രാൻസിനുമെതിരെ ജർമനി യുദ്ധം പ്രഖ്യാപിച്ചു.ഓഗസ്റ്റ് മൂന്നിനു ജർമൻ സൈന്യം ബൽജിയത്തിലേക്ക് കയറി. ബ്രിട്ടനും ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.ജർമനി നേതൃത്വം നൽകുന്ന കേന്ദ്രശക്തികളും ബ്രിട്ടൻ,റഷ്യ, ഫ്രാൻസ് എന്നിവർ നയിക്കുന്ന സഖ്യശക്തികളും ഇരുചേരികളായി തിരിഞ്ഞു.
യൂ–ബോട്ട് അന്തർവാഹിനികൾ., വായു നിറച്ച ഭീമൻ എയർഷിപ്പുകൾ, കരയുദ്ധങ്ങളിൽ ടാങ്കുകൾ, സൈലിൽ ബ്രോമൈഡ്, ഇഥൈൽ ബ്രോമോ അസറ്റേറ്റ്,ക്ലോറിൻ, ടിയർ ഗാസ് , ഫോസ്ജീൻ തുടങ്ങിയ വാതകരൂപത്തിലുള്ള രാസായുധങ്ങൾ, ന്യൂപോർട്ട് 12,ഗോഥ ജിവി,ഹാൻഡ്ലി,ബ്രിസ്റ്റൾ,സോപ്വിത്ത് ഡോൾഫിൻ,മാർട്ടിൻ സൈഡ് തുടങ്ങിയ വിമാനങ്ങൾ എന്നിവയെല്ലാം വ്യാപകമായി ഉപയോഗിക്കപ്പെട്ടു.ബിഗ് ബെർത്തയെന്ന കൂറ്റൻ ഷെൽ പീരങ്കി,ആർട്ടിലറി ഗൺ,മെഷീൻ ഗണ്ണുകൾ,ഫ്ലെയിംത്രോവറുകൾ,റൈഫിളുകൾ തുടങ്ങിയ ആയുധങ്ങളും പടക്കളത്തിൽ ഇടിമുഴക്കങ്ങൾ സൃഷ്ടിച്ചു.
40,000 കിലോമീറ്റർ നീളമാണ് ഒന്നാം ലോകമഹായുദ്ധത്തിൽ കുഴിച്ച കിടങ്ങുകളുടെ മൊത്തം നീളം. ഭൂമി ഒരു തവണ ചുറ്റിവരാൻ താണ്ടേണ്ട ദൂരമാണിത്.74,187 ഇന്ത്യൻ സൈനികരും കൊല്ലപ്പെട്ടു
കുട്ടികളും ചില സൈന്യങ്ങളിൽ ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. പോരാട്ട മേഖലകളിലും വെടിമരുന്നും മറ്റു സാമഗ്രികളും വഹിക്കാനുമൊക്കെയായിരുന്നു കുട്ടികളെ അന്നു സൈന്യത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഒന്നാം ലോകയുദ്ധ കാലത്തെ ബ്രിട്ടിഷ് സൈന്യത്തിൽപോലും രണ്ടരലക്ഷത്തോളം പ്രായപൂർത്തിയാകാത്ത സൈനികരുണ്ടായിരുന്നെന്നു കണക്കുകളുണ്ട്.
ഗാവ്‌റിക് മോം
ഒന്നാം ലോകയുദ്ധകാലത്തെ കുട്ടി സൈനികരിൽ ഏറ്റവും പ്രശസ്തനായ ആളാണ് ഗാവ്‌റിക് മോംസിലോ. സെർബിയൻ സൈന്യത്തിന്‌റെ ഭാഗമായി ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്തപ്പോൾ വെറും എട്ട് വയസ്സുമാത്രമായിരുന്നു ഗാവ്‌റിക്കിന്‌റെ പ്രായം. സെർബിയയിലെ ലോസ്‌നിക വെസ്റ്റ് എന്ന ഗ്രാമത്തിൽ 1906ലായിരുന്നു ഗാവ്‌റിക്കിന്‌റെ ജനനം.എന്നാൽ കൊച്ചു ഗാവ്‌റിക്കിന് എട്ടുവയസ്സുമാത്രമുള്ളപ്പോൾ അവന്‌റെ രക്ഷകർത്താക്കൾ ഓസ്ട്രിയൻ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
സഹായം തേടിയലഞ്ഞ ഗാവ്‌റിക് സൈന്യത്തിൽ ചെന്നുചേർന്നു.എട്ടുവയസ്സുള്ളപ്പോഴായിരുന്നു ഗാവ്‌റിക്കിന്‌റെ ആദ്യയുദ്ധം. ബാറ്റിൽ ഓഫ് സെർ എന്നറിയപ്പെടുന്ന യുദ്ധത്തിൽ സെർബിയ വിജയിച്ചു. ഗാവ്‌റിക്കിന് കോർപറൽ എന്ന സ്ഥാനം ലഭിച്ചു. സൈനിക യൂണിഫോമും അവനു കിട്ടി. 1918 നവംബർ 11ന് ആണ് യുദ്ധം തീർന്നത്.വടക്കൻ ഫ്രാൻസിലെ കംപിയനിലെ ട്രെയിൻ കമ്പാർട്മെന്റിൽ, ജർമനി അടിയറവ് സമ്മതിച്ച് ഫ്രാൻസുമായി ഉടമ്പടി ഒപ്പിട്ടു.1919ൽ വേഴ്സായി ഉടമ്പടിയിൽ ജർമനിക്കുമേൽ കർശനമായ വ്യവസ്ഥകളും പിഴയും ചുമത്തി.