മേഘത്തിൽ നിന്നു പ്രത്യക്ഷപ്പെട്ട പടയാളികൾ: ഒന്നാം ലോകയുദ്ധകാലത്തെ ആശ്ചര്യകഥ
യുദ്ധസമയങ്ങളിൽ അതിമാനുഷികതയുടെ കഥകൾ പ്രചരിക്കാറുണ്ട്.ഇക്കൂട്ടത്തിൽ പ്രശസ്തമായിരുന്നു മോൻസിൽ പ്രത്യക്ഷപ്പെട്ട ബ്രിട്ടിഷ് പ്രാചീന പടയാളികൾ. ഒന്നാം ലോകയുദ്ധത്തിൽ ബെൽജിയത്തിലെ മോൻസ് മേഖലയിൽ ബ്രിട്ടിഷ് സൈന്യത്തിനെ ജർമൻ സൈന്യം വളഞ്ഞു. ബ്രിട്ടിഷ് സൈന്യത്തേക്കാൾ എണ്ണത്തിൽ പതിൻമടങ്ങായിരുന്നു ജർമൻ സൈന്യം.

രക്ഷപ്പെടാൻ മറ്റൊരു മാർഗവും കാണാതെ ബ്രിട്ടിഷുകാർ മരണത്തെ മുഖാമുഖം കണ്ടു. ഇനിയെന്തു ചെയ്യും എന്ന ചിന്ത അവരെ വേട്ടയാടി.എന്നാൽ പൊടുന്നനെ ഒരു അദ്ഭുതം നടന്നു. അവരെ രക്ഷിക്കാനായി മധ്യകാലത്തെ വേഷങ്ങൾ ധരിച്ച അമ്പും വില്ലുമണിഞ്ഞ പടയാളികൾ മേഘപാളികളിൽ നിന്നെത്തി. ഈ പടയാളികളുടെ അമ്പുകളേറ്റ് ജർമൻ പട അമ്പേ തകർന്നു. പത്രങ്ങളിൽ ഇതെപ്പറ്റി റിപ്പോർട്ടുകളും ചിത്രങ്ങളും വന്നു.
ഏഞ്ചൽസ് ഓഫ് മോൻസ് എന്ന പേരിൽ ഈ കഥ പിന്നീട് ഒന്നാം ലോകയുദ്ധചരിത്രത്തിന്റെ ഭാഗമായി. ഇന്നത്തെപ്പോലെ ഫാക്ട് ചെക്കിങ് ഒന്നും അന്നില്ലല്ലോ. എന്നാൽ പിന്നീട് പലരും നടത്തിയ അന്വേഷണത്തിൽ ഈ കഥ വ്യാജമാണെന്നു വെളിപ്പെട്ടു.
ആർതർ മാച്ചെൻ എന്ന ബ്രിട്ടിഷുകാരൻ പടച്ചുവിട്ടതായിരുന്നു ഈ കഥ. എന്നാൽ ഈ കഥകൊണ്ട് ഒരു ഗുണമുണ്ടായി. ആ യുദ്ധസമയത്ത് ബ്രിട്ടിഷ് പടയാളികൾക്കും പൗരൻമാർക്കും വലിയ ആത്മവിശ്വാസം നൽകിയ ഒരു കെട്ടുകഥയായിരുന്നു ഇത്.ഇത്തരം അനേകം അവിശ്വസനീയമായ കഥകൾ യുദ്ധസമയത്ത് പുറത്തിറങ്ങാറുണ്ട്. ഇക്കൂട്ടത്തിൽ ഒരു കഥയാണ് കീവിലെ പ്രേതത്തിന്റേത്.
കീവിലെ പ്രേതം
റഷ്യ-യുക്രെയ്ൻ യുദ്ധം കഴിഞ്ഞ കുറച്ചുകാലമായി തുടരുകയാണ്. യുക്രെയ്‌ന്റെ പല മേഖലകളിലും കനത്ത പോരാട്ടമാണു നടമാടുന്നത്. ഇരുഭാഗത്തു നിന്നും സത്യവും അസത്യവുമായി ഒട്ടേറെ കഥകളും പുറത്തിറങ്ങി. ഇത്തരത്തിൽ ഒന്നായിരുന്നു കീവിലെ പ്രേതം. ഗോസ്റ്റ് ഓഫ് കീവ് അഥവാ കീവിലെ പ്രേതം എന്ന നിലയിൽ പ്രചരിച്ച കഥ ഒരു യുദ്ധവിമാന പൈലറ്റിന്‌റേതാണ്. യുക്രെയ്ൻ വ്യോമസേനയിലെ മിഗ് 29 വിമാനം പറപ്പിക്കുന്ന ഒരു പൈലറ്റിനു സമൂഹമാധ്യമങ്ങൾ നൽകിയ പേരാണു ഗോസ്റ്റ് ഓഫ് കീവ്.
കീവിലെ പ്രേതം എന്നറിയപ്പെടുന്ന ഈ യുദ്ധവിമാന പൈലറ്റ് 6 റഷ്യൻ വിമാനങ്ങളെ യുദ്ധത്തിന്‌റെ 30 മണിക്കൂറുകൾക്കുള്ളിൽ വെടിവച്ചിട്ടെന്നാണു പ്രചരിച്ച കഥ. ഇതു സംബന്ധിച്ച അനേകം വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
അഞ്ച് യുദ്ധവിമാനങ്ങൾ വെടിവച്ചിടുന്ന യുദ്ധപൈലറ്റുമാരെ ഏയ്‌സ് എന്നാണു വിളിക്കപ്പെടുന്നത്. രണ്ടാം ലോകയുദ്ധം മുതലാണ് ഈ ബഹുമതി പ്രശസ്തി നേടിത്തുടങ്ങിയത്. രണ്ടാം ലോകയുദ്ധ സമയത്ത് ഏയ്‌സ് പദവി നേടിയ സൈനിക പൈലറ്റുമാർ ഉണ്ടായിരുന്നു. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഏയ്‌സാണ് കീവിലെ പ്രേതമെന്ന ആ പൈലറ്റെന്ന് സമൂഹമാധ്യമങ്ങളിൽ കഥ പരന്നു. എന്നാൽ കീവിലെ പ്രേതം യഥാർഥത്തിൽ ഇല്ലായിരുന്നെന്ന് പിന്നീട് തെളിഞ്ഞു.