പൂർണമായും പ്രവർത്തനക്ഷമമായ അന്തർവാഹിനിയിൽനിന്നും കുതിച്ചുപൊങ്ങി, 3500 കിലോ മീറ്റർ സ്ട്രൈക് ദൂരപരിധിയുള്ള ആണവ വാഹക ശേഷിയുള്ള കെ 4 മിസൈൽ. നാവികസേനയിൽ പുതുതായി ഉൾപ്പെടുത്തിയ ആണവ അന്തർ വാഹിനിയായ ഐഎൻഎസ് അരിഘാതിൽനിന്നുമാണ് പരീക്ഷണം നടത്തിയതെന്ന് എഎന്‍ഐ റിപ്പോർട്ട് ചെയ്തു. വിക്ഷേപണത്തിന്റെ ഫലങ്ങൾ വിശകലനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂർണമായും പ്രവർത്തനക്ഷമമായ അന്തർവാഹിനിയിൽനിന്നും കുതിച്ചുപൊങ്ങി, 3500 കിലോ മീറ്റർ സ്ട്രൈക് ദൂരപരിധിയുള്ള കെ 4 മിസൈൽ. നാവികസേനയിൽ പുതുതായി ഉൾപ്പെടുത്തിയ അരിഹന്ത് ക്ലാസ് ആണവ അന്തർ വാഹിനിയായ ഐഎൻഎസ് അരിഘാതിൽനിന്നുമാണ് പരീക്ഷണം നടത്തിയതെന്ന് എഎന്‍ഐ റിപ്പോർട്ട് ചെയ്തു. വിക്ഷേപണത്തിന്റെ ഫലങ്ങൾ വിശകലനം ചെയ്യുകയാണെന്നാണ് അറിയിക്കുന്നതെങ്കിലും പ്രതിരോധ രംഗത്തെ നിര്‍ണായക കാൽവയ്പ്പായിരിക്കും ഇത്. 

ഓഗസ്റ്റിൽ ഇന്ത്യൻ നാവികസേനയിലേക്ക് കമ്മീഷൻ ചെയ്ത ഐഎൻഎസ് അരിഘട്ടിൽ നിന്നുള്ള കെ-4 മിസൈലിന്റെ ആദ്യ പരീക്ഷണമായിരുന്നു ഇത്. മുന്‍പ്, കെ-4 മിസൈൽ  പൊണ്ടൂണുകളിൽ നിന്നാണ് പരീക്ഷിച്ചിരുന്നത്. പൂർണമായും പ്രവർത്തനക്ഷമമായ അന്തർവാഹിനിയിൽ നിന്നുള്ള വിക്ഷേപണം ഇന്ത്യയുടെ നാവിക ശേഷിയുടെ സുപ്രധാന നാഴികക്കല്ലാണ്.

ADVERTISEMENT

അരിഘാത്തിന്റെ പ്രത്യേകത

അതീവ രഹസ്യമായിട്ടായിരുന്നു ഐഎൻഎസ് അരിഘാത്തിന്റെ നിർമാണം നടന്നത്. ഈ ആണവ മിസൈൽ അന്തർവാഹിനിയുടെ വിവരങ്ങളും പ്രതിരോധ മന്ത്രാലയം അധികം പുറത്തുവിട്ടിരുന്നില്ല. 6,000 ടൺ ഭാരമുള്ള ഐഎൻഎസ് അരിഘാത്, ഇന്തോ – പസഫിക് സമുദ്ര മേഖലകളിലെ 750 കിലോമീറ്റർ ദൂരപരിധിയിൽ നിരീക്ഷണത്തിനായി ഉപയോഗിക്കാൻ സാധിക്കും

Representational Image Credit:Canva
ADVERTISEMENT

കെ 4 മിസൈൽ

യുഎസ്എ, ചൈന, റഷ്യ തുടങ്ങിയ  രാജ്യങ്ങൾക്ക് ഇതിനകം 5000 കിലോമീറ്റർ ദൂരപരിധിയുള്ള എസ്എൽബിഎം ഉണ്ട്. നമ്മുടെ രാജ്യത്തിന്റെ ആണവ അന്തർവാഹിനികളിലും ആയുധമാക്കുന്നതിനായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്തതാണ് കെ-4 മിസൈൽ.

ADVERTISEMENT

കെ-4 മിസൈലിന്റെ പ്രധാന സവിശേഷതകൾ:

ശ്രേണി: കെ-4 മിസൈലിന് ഏകദേശം 3,500 കിലോമീറ്റർ ദൂരമുണ്ട്, ചൈനയും പാകിസ്ഥാനും ഉൾപ്പെടെ ഏഷ്യയുടെ ഒരു പ്രധാന ഭാഗം ലക്ഷ്യമിടാൻ ഇത് അനുവദിക്കുന്നു.

അന്തർവാഹിനി വിക്ഷേപണം: കെ 4 രൂപകൽപ്പന ചെയ്‌തിരിക്കുന്നത് വെള്ളത്തിനടിയിൽ നിന്ന് വിക്ഷേപിക്കാവുന്ന തരത്തിലാണ്. കരയിലെ ആണവായുധ ശേഖരം ആദ്യ സ്‌ട്രൈക്കിൽ നശിച്ചാലും തിരിച്ചടി ഉറപ്പാക്കുന്നു.

ഖര-ഇന്ധന പ്രൊപ്പൽഷൻ: മിസൈൽ ഖര-ഇന്ധന പ്രൊപ്പൽഷൻ ഉപയോഗിക്കുന്നു, ഇത് ദ്രുത വിക്ഷേപണ സമയം പോലുള്ളവ ഉറപ്പുവരുത്തുന്നു. 

English Summary:

India successfully tests K-4 submarine-launched nuclear missile from INS Arighaat