അലറിക്കരയുന്ന കുട്ടികൾ, നിലവിളിക്കുന്ന സ്ത്രീകൾ; ശബ്ദം കേട്ടു പുറത്തിറങ്ങിയാൽ വെടിയുണ്ടകൾ ചീറിയെത്തും!
അഭയാർഥി ക്യാംപുകൾക്കു സമീപം അലറിക്കരയുന്ന കുട്ടികളുടെ ശബ്ദം , അതുമല്ലെങ്കിൽ സഹായത്തിനപേക്ഷിക്കുന്ന സ്ത്രീകളുടെ നിലവിളി. ശബ്ദം കേട്ടു പുറത്തിറങ്ങിയാൽ വെടിയുണ്ടകൾ ചീറിയെത്തും. ഇസ്രയേൽ സേന ഗാസയിൽ പ്രയോഗിക്കുന്നതായി റിപ്പോർട്ടുകൾ വരുന്ന തന്ത്രമാണിത്. ഡ്രോണുകളിൽനിന്നുമാണ് ഇത്തരത്തിലുള്ള ശബ്ദങ്ങൾ

അഭയാർഥി ക്യാംപുകൾക്കു സമീപം അലറിക്കരയുന്ന കുട്ടികളുടെ ശബ്ദം , അതുമല്ലെങ്കിൽ സഹായത്തിനപേക്ഷിക്കുന്ന സ്ത്രീകളുടെ നിലവിളി. ശബ്ദം കേട്ടു പുറത്തിറങ്ങിയാൽ വെടിയുണ്ടകൾ ചീറിയെത്തും. ഇസ്രയേൽ സേന ഗാസയിൽ പ്രയോഗിക്കുന്നതായി റിപ്പോർട്ടുകൾ വരുന്ന തന്ത്രമാണിത്. ഡ്രോണുകളിൽനിന്നുമാണ് ഇത്തരത്തിലുള്ള ശബ്ദങ്ങൾ കേൾപ്പിക്കുന്നത്. ആക്രമണം നടത്തുന്നതും ഡ്രോണുകളുപയോഗിച്ച് ആണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കരച്ചിലിന്റെ ശബ്ദങ്ങൾ കേട്ടതായും അന്വേഷണം നടത്താൻ പുറത്തിറങ്ങിയവരെ ഡ്രോണുകൾ പിന്തുടർന്നെന്നും ആക്രമണം നടത്തിയെന്നും ഒന്നിലധികം പ്രദേശങ്ങളിലെ താമസക്കാർ സ്ഥിരീകരിച്ചതായി സംഘർഷ മേഖലയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകൾ പറയുന്നു.
കുട്ടികളുടെയും സ്ത്രീകളുടെയും ശബ്ദം ഞങ്ങൾ കേട്ടു: 'വരൂ, സഹായിക്കൂ, പരിക്കേറ്റു എന്നായിരുന്നു നിലവിളി. എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താൻ ഞങ്ങൾ പുറപ്പെട്ടു, പക്ഷേ ഒരു ക്വാഡ്‌കോപ്റ്റർ ഡ്രോൺ അപ്പോഴേക്കും പിന്തുടർന്നെത്തിയെന്നു അവർ സംഘടനയോടു പറഞ്ഞു. ആക്രമണത്തിൽ മുറിവേറ്റവർ ആശുപത്രിയിൽ നൽകുന്ന വിവരങ്ങളിലും അതേ കാര്യം പറയുന്നുണ്ട്.
14 മാസം ആകുന്ന ഇസ്രയേലിന്റെ ഗാസ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം അമ്പതിനായിരത്തോളം അടുക്കുന്നു. ആകെ 1,05,142 പേർക്കു പരുക്കേറ്റു.