ലോകാവസാനത്തിൽനിന്ന് 'ജസ്റ്റ് എസ്കേപ്ഡ്', ഉൽക്കയിൽ നിന്നും രക്ഷപ്പെട്ടത് ഭാഗ്യത്തിനെന്ന് ഛിന്നഗ്രഹ ഗവേഷകൻ
അത്യന്തം അപകടകരമായ ഒരു വിനാശത്തിൽനിന്ന് ലോകം ഭാഗ്യത്തിലാണ് രക്ഷപ്പെട്ടതെന്ന് ഛിന്നഗ്രഹ വേട്ടക്കാരനായ ഡോ ഫ്രാങ്ക് മാർച്ചിസ്. ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തി സൈബീരിയയുടെ മുകളിൽ തീഗോളമായി മാറുന്ന ഛിന്നഗ്രഹത്തിന്റെ വിഡിയോ വൈറലായിരുന്നു. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം 70 സെന്റിമീറ്ററിൽ
അത്യന്തം അപകടകരമായ ഒരു വിനാശത്തിൽനിന്ന് ലോകം ഭാഗ്യത്തിലാണ് രക്ഷപ്പെട്ടതെന്ന് ഛിന്നഗ്രഹ വേട്ടക്കാരനായ ഡോ ഫ്രാങ്ക് മാർച്ചിസ്. ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തി സൈബീരിയയുടെ മുകളിൽ തീഗോളമായി മാറുന്ന ഛിന്നഗ്രഹത്തിന്റെ വിഡിയോ വൈറലായിരുന്നു. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം 70 സെന്റിമീറ്ററിൽ
അത്യന്തം അപകടകരമായ ഒരു വിനാശത്തിൽനിന്ന് ലോകം ഭാഗ്യത്തിലാണ് രക്ഷപ്പെട്ടതെന്ന് ഛിന്നഗ്രഹ വേട്ടക്കാരനായ ഡോ ഫ്രാങ്ക് മാർച്ചിസ്. ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തി സൈബീരിയയുടെ മുകളിൽ തീഗോളമായി മാറുന്ന ഛിന്നഗ്രഹത്തിന്റെ വിഡിയോ വൈറലായിരുന്നു. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം 70 സെന്റിമീറ്ററിൽ
അത്യന്തം അപകടകരമായ ഒരു വിനാശത്തിൽനിന്ന് ലോകം ഭാഗ്യത്തിലാണ് രക്ഷപ്പെട്ടതെന്ന് ഛിന്നഗ്രഹ വേട്ടക്കാരനായ ഡോ ഫ്രാങ്ക് മാർച്ചിസ്. ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തി സൈബീരിയയുടെ മുകളിൽ തീഗോളമായി മാറുന്ന ഛിന്നഗ്രഹത്തിന്റെ വിഡിയോ വൈറലായിരുന്നു. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം 70 സെന്റിമീറ്ററിൽ താഴെ മാത്രം വ്യാസമുള്ള ഈ ഛിന്നഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തുന്നതിന് 12 മണിക്കൂറോളം മുൻപ് മാത്രമാണ് തിരിച്ചറിഞ്ഞത്. C0WEPC5 എന്ന താൽക്കാലിക പദവിയുള്ള ഛിന്നഗ്രഹം ഇപ്പോൾ 2024-ൽ കണ്ടെത്തിയ നാലാമത്തെ ഇമിനെന്റ് ഇംപാക്ടർ ആയി മാറിയിരിക്കുന്നു, ആഘാതത്തിന് മണിക്കൂറുകൾക്ക് മുന്‍പ് മാത്രം കണ്ടെത്തിയ ഒരു ഛിന്നഗ്രഹം.
ജ്യോതിശാസ്ത്രജ്ഞർ അരിസോണ സർവകലാശാലയുടെ ബോക് ടെലിസ്കോപ്പും നാസയുടെ ധനസഹായമുള്ള കാറ്റലീന സ്കൈ സർവേയും ഉപയോഗിച്ച് ഛിന്നഗ്രഹം ഭൂമിയുമായി ഏറ്റുമുട്ടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മാത്രം കണ്ടെത്തി. ഇത് അൽപ്പം വലുതായിരുന്നെങ്കിൽ ഇത് വളരെ വ്യത്യസ്തമായ കഥയായിരുന്നുവെന്നാണ് സെറ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഡോ. മാർച്ചിസ് പറയുന്നു. ഈ സംഭവം ഭൂമിയുടെ ഗ്രഹപ്രതിരോധ സംവിധാനത്തിലെ നിർണായക വിടവ് എടുത്തു കാണിക്കുന്നു.
നിലവിൽ നാസയും യൂറോപ്യൻ ബഹിരാകാസ ഏജൻസിയും 36,765 ഭൂമിക്ക് സമീപമുള്ള വസ്തുക്കളെ നിരീക്ഷിക്കുന്നു, 2,442 അപകട സാധ്യതയുള്ളവയായി തരംതിരിച്ചിട്ടുണ്ട്.2013 ഫെബ്രുവരി 15ന് റഷ്യയുടെ തെക്കൻ ഉറാൽസ് മേഖലയിലെ ആകാശത്ത് ഒരു വലിയ ഉൽക്ക പൊട്ടിത്തെറിച്ചിരുന്നു.റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് 1440 കിലോമീറ്റർ കിഴക്ക് സ്ഥിതി ചെയ്യുന്ന ചെല്യബിൻസ്ക് നഗരത്തിന് 23 കിലോമീറ്റർ ഉയരത്തിലാണ് ഉൽക്കയുടെ പൊട്ടിത്തെറി നടന്നത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചു പൊട്ടിത്തെറിച്ച ഏറ്റവും വലിയ ഉൽക്കയായിരുന്നു അത്(പക്ഷേ വെറും 18 മീറ്റർ വീതി) 1,600ലധികം ആളുകൾക്ക് പരിക്കേൽക്കുകയും 7,000-ത്തിലധികം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുകയായിരുന്നു.
ആറരക്കോടി വർഷം മുൻപ് ഭൂമിയിൽ പതിച്ച ഒരു ഛിന്നഗ്രഹത്തിന്റെ ആഘാതത്തിലും തുടർപ്രതിഭാസങ്ങളിലുമാണ് ദിനോസറുകൾ ഈ ഭൂമിയിൽ നിന്നു പൂർണമായി അപ്രത്യക്ഷമായതെന്നും ഗവേഷകർ പറയുന്നു. ഭൂമിയിൽ പല തവണ പതിച്ചിട്ടുള്ള ഛിന്നഗ്രഹങ്ങളുടെ ആഘാതം പലയിടത്തുമുള്ള വൻകുഴികളുടെ ആഴത്തിൽ നിന്നു തന്നെ മനസ്സിലാക്കാം.
നാസ എങ്ങനെയാണ് ഛിന്നഗ്രഹങ്ങളെ ട്രാക്ക് ചെയ്യുന്നത്?ഭൂമിയെ അടിസ്ഥാനമാക്കിയുള്ളതും ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ളതുമായ ദൂരദർശിനികളുടെ സംയോജനത്തിലൂടെയും അത്യാധുനിക ഡാറ്റാ വിശകലന രീതികളിലൂടെയുമാണ് നാസ ഛിന്നഗ്രഹങ്ങളെ ട്രാക്കുചെയ്യുന്നത്. ഛിന്നഗ്രഹങ്ങൾ ഉൾപ്പെടെ ഭൂമിക്ക് സമീപമുള്ള വസ്തുക്കളെ (NEOs) കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള പ്രാഥമിക സംവിധാനം, പ്ലാനറ്ററി ഡിഫൻസ് കോർഡിനേഷൻ ഓഫീസിൻ്റെ (PDCO) ഭാഗമായ നാസയുടെ നിയർ-എർത്ത് ഒബ്ജക്റ്റ് ഒബ്സർവേഷൻസ് (NEOO) പ്രോഗ്രാമാണ്. ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്നത് ഇതാ:
1.ഗ്രൗണ്ട് ബേസ്ഡ് ഒപ്റ്റിക്കൽ
ടെലിസ്കോപ്പുകൾആകാശം തുടർച്ചയായി സ്കാൻ ചെയ്യുന്നതിനായി ലോകമെമ്പാടുമുള്ള ഗ്രൗണ്ട് ബേസ്ഡ് ഒപ്റ്റിക്കൽ ടെലിസ്കോപ്പുകളുടെ ശൃംഖലയുമായി നാസ സഹകരിക്കുന്നു.
2.ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള ദൂരദർശിനികൾ
ഭൂമിയെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങൾ പൂർത്തിയാക്കാൻ നാസ ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള ഇൻഫ്രാറെഡ് ദൂരദർശിനികൾ ഉപയോഗിക്കുന്നു:
3. ഡാറ്റ പ്രോസസിങും ഓർബിറ്റ് കണക്കുകൂട്ടലും
ദൂരദർശിനികൾ ഒരു ഛിന്നഗ്രഹത്തെ കണ്ടെത്തിക്കഴിഞ്ഞാൽ, ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥം കണക്കാക്കാനും അതിന്റെ ഭാവി പാത പ്രവചിക്കാനും ശാസ്ത്രജ്ഞർ സങ്കീർണ്ണമായ അൽഗോരിതങ്ങൾ ഉപയോഗിക്കുന്നു. പരിക്രമണപഥങ്ങൾ ട്രാക്ക് ചെയ്യുകയും കണക്കാക്കുകയും ചെയ്യുന്നു, അവ ഭൂമിക്ക് ഭാവിയിൽ എന്തെങ്കിലും ഭീഷണി ഉയർത്തുമോ എന്ന് വിലയിരുത്തുന്നു.
4. റഡാർ നിരീക്ഷണങ്ങൾ
അടുത്തുള്ള വസ്തുക്കൾക്കായി, ഒരു ഛിന്നഗ്രഹത്തിൻ്റെ വലിപ്പം, ആകൃതി, ഭ്രമണം, കൃത്യമായ പാത എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ശേഖരിക്കുന്നതിന് നാസ റഡാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നു.
അഥവാ ഛിന്നഗ്രഹം ഇടിക്കാനെത്തിയാൽ
ഓരോ വർഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിനു സമീപത്തുകൂടി കടന്നു പോകാറുണ്ട്.ഭാവിയിൽ ഭൂമിയെ ഛിന്നഗ്രഹ ആക്രമണത്തിൽ നിന്നു രക്ഷിക്കാൻ 'പ്ലാനറ്ററി ഡിഫൻസ്' എന്ന മേഖല തന്നെ ഇപ്പോൾ പ്രചാരത്തിലായി വരുന്നുണ്ട്. ഈ മേഖലയുടെ ശ്രദ്ധേയമായ ആദ്യ കാൽവയ്പാണു ഡാർട്ട്.
നാസയുടെ ഏറ്റവും വലിയ ത്രില്ലർ ദൗത്യങ്ങളിലൊന്നായിരുന്ന ഡാർട്ട് അഥവാ 'ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ്' എന്നു പൂർണനാമമുള്ള ദൗത്യം. ഭൗമപ്രതിരോധരംഗത്തെ ഏറ്റവും നിർണായകമായ കാൽവയ്പാണ് ഇതെന്ന് കണക്കാക്കപ്പെടുന്നു.ഭാവിയിൽ ഏതെങ്കിലും ഛിന്നഗ്രഹം ഭൂമി ലക്ഷ്യമിട്ടെത്തിയാൽ മറുമരുന്നെന്ന നിലയിൽ ഒരു സാങ്കേതികവിദ്യ വികസിപ്പിക്കുക എന്ന ഉദ്ദേശത്തിന്റെ ഫലമായാണു ഡാർട്ട് പിറവിയെടുത്തത്.