പെഗാസസ് വീണ്ടും ആഞ്ഞടിക്കുന്നു, ഇത്തവണ ഇര സാധാരണക്കാര്‍; ഇസ്രയേൽ ഗ്രൂപ്പിന്റെ ലക്ഷ്യമെന്ത്?
സാധാരണക്കാരായ ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്കു പോലും ഭീഷണി ഉയര്‍ത്തി തുടങ്ങിയിരിക്കുകയാണ് കുപ്രസിദ്ധ സ്പൈവെയര്‍ പെഗാസസ് എന്ന് റിപ്പോര്‍ട്ട്. പ്രമുഖ രാഷ്ട്രിയക്കാര്‍, ബിസിനസുകാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരെ ലക്ഷ്യമിട്ട് പ്രവര്ത്തിപ്പിച്ചിരുന്നതാണ് ഈ സോഫ്റ്റ്വെയര്. ഇസ്രയേലി
സാധാരണക്കാരായ ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്കു പോലും ഭീഷണി ഉയര്‍ത്തി തുടങ്ങിയിരിക്കുകയാണ് കുപ്രസിദ്ധ സ്പൈവെയര്‍ പെഗാസസ് എന്ന് റിപ്പോര്‍ട്ട്. പ്രമുഖ രാഷ്ട്രിയക്കാര്‍, ബിസിനസുകാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരെ ലക്ഷ്യമിട്ട് പ്രവര്ത്തിപ്പിച്ചിരുന്നതാണ് ഈ സോഫ്റ്റ്വെയര്. ഇസ്രയേലി
സാധാരണക്കാരായ ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്കു പോലും ഭീഷണി ഉയര്‍ത്തി തുടങ്ങിയിരിക്കുകയാണ് കുപ്രസിദ്ധ സ്പൈവെയര്‍ പെഗാസസ് എന്ന് റിപ്പോര്‍ട്ട്. പ്രമുഖ രാഷ്ട്രിയക്കാര്‍, ബിസിനസുകാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരെ ലക്ഷ്യമിട്ട് പ്രവര്ത്തിപ്പിച്ചിരുന്നതാണ് ഈ സോഫ്റ്റ്വെയര്. ഇസ്രയേലി
സാധാരണക്കാരായ ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്കു പോലും ഭീഷണി ഉയര്‍ത്തി തുടങ്ങിയിരിക്കുകയാണ് കുപ്രസിദ്ധ സ്പൈവെയര്‍ പെഗാസസ് എന്ന് റിപ്പോര്‍ട്ട്. പ്രമുഖ രാഷ്ട്രിയക്കാര്‍, ബിസിനസുകാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരെ ലക്ഷ്യമിട്ട് പ്രവര്ത്തിപ്പിച്ചിരുന്നതാണ് ഈ സോഫ്റ്റ്വെയര്. ഇസ്രയേലി കമ്പനിയായ എന്‍എസ്ഓ ആണ് ഇതിനു പിന്നില്‍. ഐവേരിഫൈ (iVerify) എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര് സുരക്ഷാ കമ്പനി കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് സാധാരണക്കാരുടെ ഫോണുകളിലേക്കും പെഗാസസ് പകര്‍ന്നെത്തുന്നു എന്ന കാര്യം പറഞ്ഞിരിക്കുന്നത്.
മെയ് 2024ല്‍ ഐവേരിഫൈയുടെ പുതിയ ഫീച്ചറായ 'മൊബൈല്‍ ത്രെട് ഹണ്ടിങ്' ആണ് പുതിയ ട്രെന്‍ഡ് കണ്ടെത്തിയിരിക്കുന്നത്. തങ്ങള്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിനായി 2,500 ഫോണുകളില്‍ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചതെന്ന് കമ്പനി പറയുന്നു. ഇതില്‍ 7 എണ്ണത്തില്‍ പെഗാസസ് പതിയിരിക്കുന്നതായി കണ്ടെത്തി. ഈ സംഖ്യ ചെറുതാണെങ്കിലും മൊബൈല്‍ സുരക്ഷയുടെ കാര്യത്തില്‍ ഇനിയൊരു കടുത്ത ഭീഷണി തന്നെ ഉയരുമെന്ന സൂചനയാണ് ഇതില്‍ നിന്നു ലഭിക്കുന്നതെന്ന് ഐവേരിഫൈ വിലയിരുത്തുന്നു. പെഗാസസ് ഐഓഎസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ കയറിപ്പറ്റിയാല്‍ അത് സാധാരണ രീതിയിലൊന്നും അറിയാന്‍ പോലും സാധ്യമല്ല. അതിനൂതന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മറഞ്ഞിരിക്കാന്‍ അതിന് സാധിക്കും.
ഗവേഷകര്‍ക്കായി 200 ഡോളര്‍ പ്ലാനുമായി ചാറ്റ്ജിപിറ്റി പ്രോ
നിര്‍മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിറ്റിക്ക് പുതിയ വേര്‍ഷന്‍. ഗവേഷകര്‍ക്കായാണ് പ്രതിമാസം 200 ഡോളര്‍ നല്‍കേണ്ട പ്ലാന്‍. ചാറ്റ്ജിപിറ്റി പ്രോ എന്നു വിളിക്കുന്ന വേരിയന്റില്‍ കമ്പനിയുടെ ഏറ്റവും കരുത്തുറ്റ ടൂളുകള്‍ പ്രയോജനപ്പെടുത്ത ഏറ്റവും കൃത്യതയുള്ള വിവരങ്ങള്‍ കണ്ടെത്താനായേക്കും. തങ്ങള്‍ ലാഭേച്ഛയോടെ തന്നെ പ്രവര്‍ത്തിക്കാന്‍ ഇറങ്ങുകയാണ് എന്ന വ്യക്തമായ സൂചന കൂടെയാണ് ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐ നല്‍കുന്നത്. ടെസ്ല കമ്പനി മേധാവി, ഓപ്പണ്‍എഐ ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്നതിനെതിരെ വീണ്ടും രംഗത്തെത്തിയ സന്ദര്‍ഭത്തിലാണ് ഒരു പുതിയ പ്ലാന്‍ കൂടെ പ്രഖ്യാപച്ചിരിക്കുന്നത്.
ജനറേറ്റിവ് എഐ 2025ല്‍ പക്വത പ്രാപിക്കുമെന്ന് ഡെല്‍
ജനറേറ്റിവ് എഐ അടുത്ത വര്‍ഷം പക്വത പ്രാപിക്കുമെന്ന് പ്രവചിച്ച് ഡെല്‍ ചീഫ് ടെക്നോളജി ഓഫിസര്‍ ജോണ്‍ റോസെ. ഇത് കൂടുതല്‍ ഉന്നത തലത്തിലുള്ള പുതിയ ജോലികള്‍ക്ക് വഴിവയ്ക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു:
ഐഓഎസ് 18.2 ഉടന്‍ എത്തും
ആപ്പിള്‍ ഉപകരണങ്ങള്‍ക്കുള്ള അടുത്ത സോഫ്റ്റ്വെയര് അപ്ഡേറ്റ് താമസിയാതെ എത്തും. ഐഓഎസ് 18.2 പബ്ലിക് ബീറ്റാ വേര്‍ഷന്‍ കഴിഞ്ഞ പല ആഴ്ചകളായി ലഭ്യമാക്കിയിരുന്നു. പുതിയ എഐ ഫീച്ചറുകള്‍ അടുത്ത വേര്‍ഷനില്‍ ലഭ്യമാകുമെന്നാണ് സൂചന.
ആമസോണില്‍ തിരിച്ചെത്തി ജെഫ് ബേസോസ്
ആമസോണ്‍ സ്ഥാപകനും, മുന്‍ മേധാവിയുമായ ജെഫ് ബേസോസ് വീണ്ടും കമ്പനിയില്‍ സജീവമാകുന്നു. ഏകദേശം മൂന്നു വര്‍ഷം മുമ്പാണ് അദ്ദേഹം മേധാവി സ്ഥാനം ഒഴിഞ്ഞത്. ഇത്തവണ ബേസോസ് കമ്പനിയുടെ എഐ വിഭാഗത്തിനു വേണ്ടിയായിരിക്കും തന്റെ ''95 ശതമാനം സമയവും'' വിനിയോഗിക്കുക. തന്റെ ഹൃദയവും, ജിജ്ഞാസയും, പേടികളും ഒക്കെ ആമസോണിനൊപ്പമാണെന്ന് അദ്ദേഹം അറിയിച്ചു.
ലോകത്തെ രണ്ടാമത്തെ വലിയ കോടീശ്വരന് കൂടെയായ ബേസോസ് ആമസോണിന്റെ എഐ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള തുടക്കമിട്ടു കഴിഞ്ഞു എന്നു പറയുന്നു. ആന്ത്രോപ്പിക് എന്ന എഐ സ്റ്റാര്‍ട്ട്-അപ് കമ്പനിയല് ആമസോണ്‍ 8 ബില്ല്യന്‍ ഡോളര്‍ നിക്ഷേപിച്ചു കഴിഞ്ഞു. ആന്ത്രോപ്പിക്കുമായി സഹകരിച്ച് ഒരു സൂപ്പര്‍ കംപ്യൂട്ടര്‍ നിര്‍മ്മിക്കുക എന്നതും അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. അതുവഴി തങ്ങളുടെ എതിരാളികളായ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഓപ്പണ്‍എഐ തുടങ്ങിയ കമ്പനികള്‍ക്കെതിരെ നിര്‍മ്മിത ബുദ്ധിയുടെ വികസിപ്പിക്കലില്‍ സ്വന്തം കാലില്‍നില്‍ക്കാനുള്ള ശ്രമത്തിനായിരിക്കും ബേസോസ് നേതൃത്വം നല്‍കുക.