ഹൂതി മിസൈലുകൾക്കെതിരെ അമേരിക്കയുടെ താഡ് പ്രയോഗിച്ച് ഇസ്രയേൽ; അയൺ ഡോമിന് വിശ്രമം?
ഹൂതികൾ തൊടുത്ത മിസൈലുകൾക്കെതിരെ അമേരിക്കയുടെ താഡ് മിസൈൽ പ്രതിരോധ സംവിധാനം (Terminal High Altitude Area Defence (THAAD) പ്രയോഗിച്ചു ഇസ്രായേൽ. ഒക്ടോബറിൽ അമേരിക്ക ഇസ്രയേലിൽ വിന്യസിച്ച താഡ് സംവിധാനം ഇതാദ്യമായി ഒരു മിസൈലിനെതിരെ പ്രയോഗിച്ചതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. പതിനെട്ട് വർഷമായി

ഹൂതികൾ തൊടുത്ത മിസൈലുകൾക്കെതിരെ അമേരിക്കയുടെ താഡ് മിസൈൽ പ്രതിരോധ സംവിധാനം (Terminal High Altitude Area Defence (THAAD) പ്രയോഗിച്ചു ഇസ്രയേൽ. ഒക്ടോബറിൽ അമേരിക്ക ഇസ്രയേലിൽ വിന്യസിച്ച താഡ് സംവിധാനം ഇതാദ്യമായി ഒരു മിസൈലിനെതിരെ പ്രയോഗിച്ചതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.
പതിനെട്ട് വർഷമായി ഇതിനായി കാത്തിരിക്കുകയാണെന്ന് വിളിച്ചുപറയുന്ന ഒരു സൈനികന്റെ ശബ്ദത്തോടൊപ്പമുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇസ്രയേലി ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) മിസൈലിനെ തടഞ്ഞത് സ്ഥിരീകരിച്ചെങ്കിലും ഉപയോഗിച്ചത് ഇസ്രയേലാണോ അമേരിക്കയാണോ എന്ന് അവർ വ്യക്തമാക്കിയിട്ടില്ല.
പതിനൊന്നര മിനിറ്റിനുള്ളിൽ 2,040 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങളൊക്കെ യെമനിലെ വിമത വിഭാഗമായ ഹൂതികൾ ഇസ്രയേലിനെ പ്രയോഗിച്ചിരുന്നു.
താഡ് ബാറ്ററി
യുണൈറ്റഡ് സ്റ്റേറ്റ്സ് വികസിപ്പിച്ചെടുത്ത THAAD സിസ്റ്റം, ഹ്രസ്വ, മധ്യദൂര ബാലിസ്റ്റിക് മിസൈലുകളെ തടയാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. മിസൈലുകളെ നിർവീര്യമാക്കാൻ ഗതികോർജ്ജത്തെ ആശ്രയിക്കുന്നു, സ്ഫോടനാത്മകമായ വാർഹെഡിനേക്കാൾ ഇത് ഒരു ആഘാതത്തിലൂടെയാണ് ശത്രു മിസൈലുകളെ നശിപ്പിക്കുന്നത്.
ഒരു സാധാരണ THAAD ബാറ്ററിയിൽ ട്രക്കിൽ ഘടിപ്പിച്ച 6 ലോഞ്ചറുകൾ ഉൾപ്പെടുന്നു, റഡാറിന് 870 മുതൽ 3000 കിലോമീറ്റർ പരിധിയിൽ നിന്നുള്ള ഭീഷണികൾ കണ്ടെത്താൻ കഴിയും.
താഡ് നാല് പ്രധാന ഘടകങ്ങൾ ഉൾക്കൊള്ളുന്നു
ഇന്റസെപ്റ്റർ: ഇംപാക്ട് ഫോഴ്‌സ് ഉപയോഗിച്ച് ഇൻകമിങ് മിസൈലുകളെ നശിപ്പിക്കുന്നു.
ലോഞ്ച് വെഹിക്കിൾ: ഇന്റർസെപ്റ്ററുകൾ വഹിക്കുകയും വിക്ഷേപിക്കുകയും ചെയ്യുന്ന മൊബൈൽ ട്രക്കുകൾ.
റഡാർ: 870 മുതൽ 3,000 കിലോമീറ്റർ പരിധിയിൽ നിന്നുള്ള ഭീഷണികൾ ട്രാക്ക് ചെയ്യുകയും കണ്ടെത്തുകയും ചെയ്യുന്നു.
അഗ്നി നിയന്ത്രണ സംവിധാനം: ഇന്റർസെപ്റ്ററുകളുടെ വിക്ഷേപണവും ലക്ഷ്യമിടലും ഏകോപിപ്പിക്കുന്നു.