90,000 കോടി രൂപയുടെ 'അപ്ഗ്രേഡ്', സമുദ്രശക്തിയാകാൻ ഇന്ത്യ; 26 റഫേലും 3 സ്കോർപീന്‍ ക്ലാസ് അന്തർവാഹിനികളും
90,000 കോടി രൂപയുടെ മെഗാ പ്രതിരോധ കരാറുകളുമായി സമുദ്ര ശക്തിയാകാൻ ഒരുങ്ങി ഇന്ത്യ. 26 റഫേൽ മറീനുകളിൽ 22 എണ്ണം സിംഗിൾ സീറ്റർ എം ജെറ്റുകളും നാലെണ്ണം ഇരട്ട സീറ്റുള്ള ട്രെയിനറുകളുമാണ്. തദ്ദേശീയമായ ഇരട്ട എൻജിൻ യുദ്ധവിമാനങ്ങൾ സേനയുടെ ഭാഗമാകുന്നതുവരെയുണ്ടാകുന്ന വിടവ് നികത്താനാണ് 26 റഫേലുകൾ

90,000 കോടി രൂപയുടെ മെഗാ പ്രതിരോധ കരാറുകളുമായി സമുദ്ര ശക്തിയാകാൻ ഒരുങ്ങി ഇന്ത്യ. 26 റഫേൽ മറീനുകളിൽ 22 എണ്ണം സിംഗിൾ സീറ്റർ എം ജെറ്റുകളും നാലെണ്ണം ഇരട്ട സീറ്റുള്ള ട്രെയിനറുകളുമാണ്. തദ്ദേശീയമായ ഇരട്ട എൻജിൻ തേജസ് യുദ്ധവിമാനങ്ങൾ സേനയുടെ ഭാഗമാകുന്നതുവരെയുണ്ടാകുന്ന വിടവ് നികത്താനാണ് 26 റഫേലുകൾ വാങ്ങിയിരിക്കുന്നത്. യുഎസുമായി അടുത്തിടെ എംക്യു 9ബി പ്രെഡേറ്റർ ഡ്രോണുകൾ വാങ്ങാനുള്ള 32,350 കോടി രൂപയുടെ കരാറിലും ഒപ്പിട്ടിരുന്നു.
ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാരിസ് സന്ദർശനത്തിനു മുന്നോടിയായി ഫ്രാൻസിൽനിന്ന് 26 റഫേൽ മറീൻ യുദ്ധവിമാനങ്ങളും 3 സ്കോർപീൻ അന്തർവാഹിനികളും വാങ്ങാനുള്ള പ്രതിരോധ കരാർ അന്തിമമായേക്കും.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ അടുത്ത മാസം സംഘടിപ്പിക്കുന്ന നിർമിത ബുദ്ധി (എഐ) ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഇതിനൊപ്പം 1000 കോടി ഡോളറിന്റെ കരാറും ഒപ്പിട്ടേക്കും. കരാർ നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നു നാവികസേന മേധാവി ചീഫ് അഡ്മിറൽ ദിനേശ് കെ.ത്രിപാഠി നേരത്തെ അറിയിച്ചിരുന്നു.
40,000 കോടി രൂപ ചെലവിൽ നിര്‍മിക്കുന്ന 9,800 ടൺ ആണവ അന്തർവാഹിനികൾക്കായി കേന്ദ്ര സുരക്ഷാകാര്യ സമിതി അനുമതി നൽകിയിരുന്നു. റഷ്യയിൽ നിർമ്മിച്ച രണ്ട് ഗൈഡഡ്-മിസൈൽ ഫ്രിഗേറ്റുകൾക്ക് പുറമെ, 63 കപ്പലുകളും വെസലുകളുമാണ് ഇന്ത്യൻ നേവിയുടെ യാർഡിൽ നിര്‍മാണത്തിലുള്ളത്.
ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ വിന്യസിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത,അത്യാധുനിക ആയുധങ്ങൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന റാഫേൽ-എം ജെറ്റുകൾ ഇന്ത്യൻ നാവികസേനയുടെ പ്രഹരശേഷി ഗണ്യമായി മെച്ചപ്പെടുത്തും.
റാഫേൽ-എം ജെറ്റുകൾക്ക് പുറമേ, ഇന്ത്യയുടെ വെള്ളത്തിനടിയിലുള്ള പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന മൂന്ന് സ്കോർപീൻ ക്ലാസ് അന്തർവാഹിനികൾ കൂടി ഏറ്റെടുക്കുന്നതും കരാറിൽ ഉൾപ്പെടുന്നു. മൂന്ന് അധിക സ്കോർപീനുകളും ഏകദേശം 36,000 കോടി രൂപയ്ക്ക് മുംബൈ ആസ്ഥാനമായുള്ള മസഗോൺ ഡോക്‌സിൽ (എംഡിഎൽ) നിർമ്മിക്കും, ആദ്യത്തേത് ആറ് വർഷത്തിനുള്ളിൽ പുറത്തിറക്കും, മറ്റ് രണ്ടെണ്ണം ഓരോ വർഷവും ഇടവേളകളിൽ പുറത്തിറക്കും
കരാറിന്റെ ഭാഗമായി, ഫ്രഞ്ച് എയ്‌റോസ്‌പേസ് ഭീമനായ ദസ്സാൾട്ട് ഏവിയേഷനും ഉത്തർപ്രദേശിൽ ഒരു മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (എംആർഒ) സൗകര്യം സ്ഥാപിച്ചേക്കുമെന്നും വിവരമുണ്ട്.