ലിത്വാനിയയിലും അജ്ഞാതൻ,യുഎസ് എംബസിയിൽ ദുരൂഹ 'സെഡ്' ചിഹ്നം! എന്താണർഥം?

യൂറോപ്യൻ രാഷ്ട‌്രം ലിത്വാനിയയിലെ യുഎസ് എംബസിയിൽ അജ്ഞാതൻ ഇംഗ്ലിഷ് അക്ഷരം സെഡ് സ്പ്രേ പെയിന്റ് ചെയ്തുവച്ചത് ആശങ്കയ്ക്കിടയാക്കി. തുടർന്ന് ഇവിടെ വലിയ തോതൽ സുരക്ഷാസേന തമ്പടിച്ചു. യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധത്തിന്റെ ഏറ്റവും കുപ്രസിദ്ധമായ ചിഹ്നമായ സെഡ് ലിത്വാനിയ നിരോധിച്ചിരിക്കുകയാണ്. യുദ്ധത്തിന്റെ

യൂറോപ്യൻ രാഷ്ട‌്രം ലിത്വാനിയയിലെ യുഎസ് എംബസിയിൽ അജ്ഞാതൻ ഇംഗ്ലിഷ് അക്ഷരം സെഡ് സ്പ്രേ പെയിന്റ് ചെയ്തുവച്ചത് ആശങ്കയ്ക്കിടയാക്കി. തുടർന്ന് ഇവിടെ വലിയ തോതിൽ സുരക്ഷാസേന തമ്പടിച്ചു. യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധത്തിന്റെ ഏറ്റവും കുപ്രസിദ്ധമായ ചിഹ്നമായ 'സെഡ്' ലിത്വാനിയ നിരോധിച്ചിരിക്കുകയാണ്.
യുദ്ധത്തിന്റെ തുടക്കത്തിൽ, റഷ്യൻ വാഹനങ്ങളിലും പടക്കോപ്പുകളിലും വെളുത്ത നിറത്തിൽ വലിയ അക്ഷരത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന സെഡ് (Z) ചിഹ്നങ്ങൾ അഭ്യൂഹങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. എന്താണ് ഈ ദുരൂഹ ചിഹ്നം വ്യക്തമാക്കുന്നതെന്ന് വലിയ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നടന്നു. റഷ്യൻ ഭാഷയിൽ സെഡ് എന്ന അക്ഷരം ഇല്ലാത്തതാണ് ഇതിനു പ്രധാന കാരണമായത്.
പേരിൽ ഒരു സ്മാരകവും
യുക്രെയ്‌ൻ ടാങ്കുകളിൽ നിന്ന് റഷ്യൻ ടാങ്കുകളെ തിരിച്ചറിയാനാണ് ഇതെന്നായിരുന്നു യുദ്ധവിദഗ്ധരുടെ വാദം. റഷ്യയുടെ പല വാഹനങ്ങൾക്കും ടാങ്കുകൾക്കും യുക്രെയ്‌ന്‌റെ ടാങ്കുകളും വാഹനങ്ങളുമായി സാമ്യമുണ്ട്. റഷ്യയുടെ ടി80, യുക്രെയ്‌ന്‌റെ ടി72 ടാങ്കുകൾ ഇതിന് ഉദാഹരണം.
യുദ്ധം സൃഷ്ടിക്കുന്ന കലുഷിതമായ സാഹചര്യത്തിൽ റഷ്യൻ സേന സ്വന്തം ടാങ്കുകൾക്കെതിരെ വെടിയുതിർക്കാതിരിക്കാനാണ് ഈ നീക്കമെന്നാണ് അന്നുണ്ടായിരുന്ന പൊതുവായ വിലയിരുത്തൽ.
സെഡ് ചിഹ്നത്തിനൊപ്പം ഒരു സമചതുരത്തിൽ പതിപ്പിച്ച സെഡ്, വി, ഒ തുടങ്ങിയ ചിഹ്നങ്ങളും യുദ്ധത്തിന്റെ ഭാഗമായി റഷ്യ ഉപയോഗിച്ചിരുന്നു. 2022ൽ റഷ്യൻ പ്രതിരോധമന്ത്രാലയം വിജയത്തിന്റെ പ്രതീകമായിട്ടാണ് ഈ അക്ഷരം ഉപയോഗിക്കുന്നതെന്ന് അറിയിച്ചു. ഏതായാലും 2022 മുതൽ റഷ്യ യുദ്ധസംബന്ധമായി വ്യാപകമായി ഉപയോഗിക്കുന്ന ചിഹ്നമാണ് ഇത്. ഇതിന്റെ പേരിൽ ഒരു സ്മാരകവും പണിതിട്ടുണ്ട്.