ജീൻസിന്റെ പിന്പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് പരുക്ക്; വില്ലനാകുന്ന ലിഥിയം ബാറ്ററി!
ജീന്‍സിന്‍റെ പിൻവശത്തെ പോക്കറ്റിലിരുന്ന മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതര പരുക്ക്. ബ്രസീലിൽനിന്നാണെന്നുള്ള അവകാശവാദത്തോടെയുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. എത്രമാത്രം അപകടകരമാണ് പലപ്പോഴും ഫോൺ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളെന്ന് വ്യക്തമാക്കുന്നതാണ് വിഡിയോ. ഒരു സ്ത്രീയുടെ പിൻ

ജീന്‍സിന്‍റെ പിൻവശത്തെ പോക്കറ്റിലിരുന്ന മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതര പരുക്ക്. ബ്രസീലിൽനിന്നാണെന്നുള്ള അവകാശവാദത്തോടെയുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. എത്രമാത്രം അപകടകരമാണ് പലപ്പോഴും ഫോൺ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളെന്ന് വ്യക്തമാക്കുന്നതാണ് വിഡിയോ.
ഒരു സ്ത്രീയുടെ പിൻ പോക്കറ്റിൽ ഫോൺ പുകയുന്നതും ഉടനെ തീപടരുന്നതും വിഡിയോയിൽ കാണാനാകും. ചാർജറിലേക്കു ബന്ധിപ്പിച്ച പ്രശ്നമോ, നീണ്ട ഉപയോഗമോ ഒന്നും സ്ഫോടനത്തിനു കാരണമായിരുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു.
പൊട്ടിത്തെറിക്കുപിന്നിലെ വില്ലൻ
ഒരു ഫോൺ പൊട്ടിത്തെറിക്കുന്നതിന് നിരവധി കാരണങ്ങളുണ്ടെങ്കിലും, ബാറ്ററി തന്നെയാണ് പലപ്പോഴും വില്ലൻ . മൊബൈൽ ഫോണുകളിൽ പലപ്പോഴും ഉപയോഗിക്കുന്ന ലിഥിയം-അയേൺ ബാറ്ററികൾക്ക് പോസിറ്റീവ് ടെർമിനലും നെഗറ്റീവ് ടെർമിനലും (കാഥോഡും ആനോഡും) രണ്ട് ഇലക്ട്രോഡുകൾക്കിടയിൽ ചാർജുകൾ സഞ്ചരിക്കാൻ അനുവദിക്കുന്ന ഇലക്ട്രോലൈറ്റും ഉണ്ട്.
ബാറ്ററിയിലെ ചില തകരാറുകൾ താപനിലയും മർദ്ദവും ഉയരാൻ കാരണമാകുന്നു. ഇലക്ട്രോലൈറ്റിലെ രാസപ്രവർത്തനത്തിലെ വ്യതിയാനങ്ങളും ഇതിനു കാരണമാകുന്നു.ഫോൺ ചില മുന്നറിയിപ്പുകൾ തരും.
∙ഫോണിന്റെ ബാറ്ററി വികസിക്കുന്നതോ വീർക്കുന്നതോ ആയി കാണപ്പെട്ടാൽ കുഴപ്പമുണ്ടെന്നതിന്റെ സൂചനയാണിത്.
∙ഫോൺ ഉപയോഗിക്കുമ്പോൾ, പ്രത്യേകിച്ച് ചാർജ് ചെയ്യുമ്പോൾ, ചൂടായാൽ ശ്രദ്ധിക്കേണ്ടതുണ്ട്.
∙ഫോണിൽ ചെറിയ പൊട്ടിത്തെറിക്കുന്ന ശബ്ദങ്ങൾ കേൾക്കുകയാണെങ്കിൽ, അത് ബാറ്ററി പ്രശ്നത്തിന്റെ സൂചനയായിരിക്കാം.
∙ഫോൺ അപ്രതീക്ഷിതമായി ഷട്ട് ഡൗൺ ആകുകയാണെങ്കിൽ അത് ബാറ്ററി പ്രശ്നങ്ങളുടെ സൂചനയായിരിക്കാം.
∙സ്‌മാർട്ട്‌ഫോണിൽ കത്തുന്നതുപോലെ ഗന്ധമുണ്ടെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്.