പൂച്ച എങ്ങനെ 'പൂച്ചസെർ' ആയി, വല്ലാത്ത ധൈര്യം തന്നെടാ പഹയാ

ഓൾഡ്ജെൻ മുതൽ സ്കിബിഡി കിഡ്സ് വരെ ആരാധനയോടെ 'സെർ' എന്ന സ്ഥാനപ്പേര് നൽകി ബഹുമാനിക്കുന്ന ജീവി, സിംഹം, കടുവ ഉൾപ്പെടെയുള്ള ക്യാറ്റ് ഫാമിലിക്ക് സ്വന്തം പേര് നൽകി ബഹുമാനിച്ച നമ്മുടെ സ്വന്തം പൂച്ച. വെള്ളത്തിലിറങ്ങാനുള്ള പേടി(?)യില്ലായിരുന്നെങ്കിൽ തിമിംഗലത്തിന്റെ വരെ മൂക്ക് ചൊറിയാനുള്ള ധൈര്യമുണ്ടെന്നാണ്
ഓൾഡ്ജെൻ മുതൽ സ്കിബിഡി കിഡ്സ് വരെ ആരാധനയോടെ 'സെർ' എന്ന സ്ഥാനപ്പേര് നൽകി ബഹുമാനിക്കുന്ന ജീവി, സിംഹം, കടുവ ഉൾപ്പെടെയുള്ള ക്യാറ്റ് ഫാമിലിക്ക് സ്വന്തം പേര് നൽകി ബഹുമാനിച്ച നമ്മുടെ സ്വന്തം പൂച്ച. വെള്ളത്തിലിറങ്ങാനുള്ള പേടി(?)യില്ലായിരുന്നെങ്കിൽ തിമിംഗലത്തിന്റെ വരെ മൂക്ക് ചൊറിയാനുള്ള ധൈര്യമുണ്ടെന്നാണ്
ഓൾഡ്ജെൻ മുതൽ സ്കിബിഡി കിഡ്സ് വരെ ആരാധനയോടെ 'സെർ' എന്ന സ്ഥാനപ്പേര് നൽകി ബഹുമാനിക്കുന്ന ജീവി, സിംഹം, കടുവ ഉൾപ്പെടെയുള്ള ക്യാറ്റ് ഫാമിലിക്ക് സ്വന്തം പേര് നൽകി ബഹുമാനിച്ച നമ്മുടെ സ്വന്തം പൂച്ച. വെള്ളത്തിലിറങ്ങാനുള്ള പേടി(?)യില്ലായിരുന്നെങ്കിൽ തിമിംഗലത്തിന്റെ വരെ മൂക്ക് ചൊറിയാനുള്ള ധൈര്യമുണ്ടെന്നാണ്
ഓൾഡ്ജെൻ മുതൽ സ്കിബിഡി കിഡ്സ് വരെ ആരാധനയോടെ 'സെർ' എന്ന സ്ഥാനപ്പേര് നൽകി ബഹുമാനിക്കുന്ന ജീവി, സിംഹം, കടുവ ഉൾപ്പെടെയുള്ള 'ക്യാറ്റ് ഫാമിലി'(Felidae)ക്ക് സ്വന്തം പേര് നൽകി ബഹുമാനിച്ച നമ്മുടെ പൂച്ച.
വെള്ളത്തിലിറങ്ങാനുള്ള പേടി(?)യില്ലായിരുന്നെങ്കിൽ തിമിംഗലത്തിന്റെ വരെ മൂക്ക് ചൊറിയാനുള്ള ധൈര്യമുണ്ടെന്നാണ് ഒളിഞ്ഞും തെളിഞ്ഞും ആരാധകർ പറയുന്നത്. കേവലം ഒരു കിലോ മിച്ചം ഭാരവും ആയിരം ടൺ ധൈര്യവുമുള്ള പൂച്ചയുടെ ഈ റഫ് ആൻഡ് ടഫ് സ്വഭാവത്തിനു പിന്നിലുള്ള രഹസ്യം എന്താണ്?

∙ധീര..ധീര..ധീര..ഹേ രണധീര
സിംഹത്തിനെ അതിന്റെ മടയിൽ കയറി വെല്ലുവിളിക്കാനുള്ള ആ ധൈര്യം. നായ്ക്കളുടെ ഒരു സംഘം എതിരെ വന്നാലും നടുവളച്ച് വാൽ കൊടിപോലെ ഉയർത്തി ഒരേ നിൽപ്. എങ്ങനെ കിട്ടി ഈ ധൈര്യമെന്ന് ചോദിച്ചാൽ 'ഇതൊക്കെ എന്ത്?' എന്ന ഭാവത്തില്‍ പൂച്ച സെർ നാവ് നീട്ടിക്കാണിക്കും. പേടിക്കാനും ഒരു ബുദ്ധി വേണമെന്ന് നായ് പ്രേമികൾ കളിയാക്കും.
∙സഹജ വേട്ടക്കാർ
മാർജാര വംശക്കാരെല്ലാം സ്വാഭാവിക വേട്ടക്കാരാണ്. ഇരയെ ഒളിഞ്ഞു പിന്തുടരാനും പൊടുന്നെനെ ചാടി വീഴാനുമുള്ള സഹജ സ്വഭാവം അവയ്ക്കുണ്ട്. കടുവയും പുലിയുമൊക്കെ ചെയ്യുന്നതുപോലെ വലുപ്പത്തിൽ ഇരട്ടിയുള്ള മൃഗങ്ങളെ നേരിടാൻ ചടുലത സഹായകമാകുന്നു. ആക്ഷൻ കിങ് അല്ല ഫ്ലെക്സിബിലിറ്റി കിങ്!
∙ തിണ്ണമിടുക്ക്
തങ്ങളുടെ ഇടം സ്വന്തമാക്കി സംരക്ഷിക്കാനും കടന്നുകയറ്റം തടയാനും സഹജമായ സ്വഭാവമുണ്ട് പൂച്ചകൾക്ക്. കടുവകളും പുലിയും സിംഹവുമൊക്കെ ഇത്തരത്തിൽ ടെറിട്ടറി സംരക്ഷണം നടത്താറുണ്ട്.
∙ മ്യായാാവി
ഇടത്തൂന്ന് അടി വരുമെന്ന് വിചാരിക്കും, പക്ഷേ വരുന്നത് വലത്തുനിന്നും ആയിരിക്കും. പത്തിവിരിച്ചു നില്‍ക്കുന്ന പാമ്പുകളെ നേരിടാൻ ഇവയെ സഹായിക്കുന്നത് ഈ ചടുലതയാണ്. ആക്രമിക്കണമെന്ന ചിന്ത എതിരാളിയുടെ തലച്ചോറിൽ ഉടലെടുക്കും മുന്‍പേ പതുപതുത്ത കാൽപാദങ്ങളിലൊളിച്ചുവച്ച നഖങ്ങളാൽ 'ഹുക് പഞ്ച്' കണ്ണിൽ കിട്ടും.
∙കൗതുകം ലേശം കൂടുതലാ...
പൂച്ചകൾ സ്വാഭാവികമായും ജിജ്ഞാസുക്കളായ ജീവികളാണ്. അവ പലപ്പോഴും പുതിയ ചുറ്റുപാടുകൾ പര്യവേക്ഷണം ചെയ്യുകയും, അപരിചിതമായ വസ്തുക്കളെ അന്വേഷിക്കുകയും, അപകടകരമെന്ന് തോന്നുന്ന ഇടങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു..പച്ചിലപാമ്പിനോടൊക്കെ പോരാടി വള്ളിപിടിച്ചു, നാഗവിഭൂഷണനായി കേറി വരുന്ന സേറിന്റെ വിഡിയോകൾ ധാരാളം ഇന്റർനെറ്റില്‍ കാണാനാകും
∙യുദ്ധമെങ്കിൽ യുദ്ധം
ഓടിരക്ഷപ്പെടുന്നതിനേക്കാൾ ഉറച്ചുനിൽക്കാനാണ് പൂച്ച തീരുമാനിക്കുന്നത്. എതിരെ വന്നിരിക്കുന്നത് എത്ര വലിയ ഭീഷണിയാണെങ്കിലും ആ സാഹചര്യം നേരിടാനാവും തീരുമാനിക്കുക. പിന്നെ ജീവനില്ലാത്ത കക്കിരി കണ്ടാലും നാട് വിടുന്നവരും കൂട്ടത്തിനപവാദമായി ഉണ്ട്.
∙കട്ടയ്ക്കു കൂടെ നിൽക്കും
പൂച്ചകൾ അവയുടെ ഉടമസ്ഥരോടോ മറ്റ് വളർത്തുമൃഗങ്ങളോടോ സംരക്ഷണ സ്വഭാവം കാണിക്കുന്ന അവസരങ്ങളുണ്ട്. നായ്ക്കളുടെ അത്രയും വരില്ലെങ്കിലും അപകടങ്ങളെക്കുറിച്ച് ഉടമകൾക്ക് മുന്നറിയിപ്പ് നൽകുകയോ ചെയ്തുകൊണ്ട് അവയുടെ വിശ്വസ്തതയും ധൈര്യവും പ്രകടിപ്പിച്ചിട്ടുണ്ട്.
∙എതുക്കെടാ ഭയം...
പൂച്ചകൾക്ക് അവയുടെ ഭയത്തെ മറികടക്കാൻ പഠിക്കാൻ കഴിയും. തുടക്കത്തിൽ ലജ്ജാലുവായി തോന്നുന്ന ഒരു പൂച്ച കാലക്രമേണ പരിസ്ഥിതിയിൽ ആത്മവിശ്വാസം നേടുന്നതിനനുസരിച്ച് കൂടുതൽ ധൈര്യശാലിയായി മാറിയേക്കാം. ഒരു അടഞ്ഞ മുറിയിൽ ഭയന്നുവിറച്ച പൂച്ചയും നിങ്ങളും പെട്ടുപോയാൽ, പൂച്ച സിംഹമായി മാറുന്നത് നേരിട്ടു കാണാം.
∙പൂച്ചയെ നാം വളർത്തുകയല്ല?
ഭക്ഷണമൊക്കെ നൽകുന്നത് കഴിച്ച് കുറുങ്ങി കാണിച്ചാലും പൂച്ച സേർ കരുതുന്നത് നാം പൂച്ചയുടെ സമൂഹത്തിലെ ഒരു അംഗമാണെന്നാണത്രെ. പുറത്ത് നിന്ന് വേട്ടയാടിപ്പിടിച്ച പാമ്പും പല്ലിയുമായി അകത്തേക്കു വരുന്നത് ഒരുപക്ഷേ നമ്മളോട് അനുകമ്പ കാണിക്കുന്നതോ, അല്ലെങ്കിൽ ധൈര്യം പ്രകടിപ്പിച്ചു കാണിക്കുന്നതോ ആയിരിക്കും.
അന്ത്രോപ്പോളജിസ്റ്റായ ഡെസ്മണ്ട് മോറിസ് 1986-ൽ എഴുതിയ കാറ്റ് വാച്ചിങ്ങ് എന്ന പുസ്തകത്തിൽ പറയുന്നത് പൂച്ചകൾ ഇരപിടിക്കാൻ സമർഥരല്ലാത്ത മനുഷ്യ കൂട്ടാളികളെ ഇരപിടിക്കാൻ പഠിപ്പിക്കുന്നതിനുവേണ്ടിയാണ് പിടിച്ച എലികളേയും പക്ഷികളേയും വീട്ടിൽ കൊണ്ടു വരുന്നത് എന്നാണ്. ഇരപിടിക്കാൻ കഴിവില്ലാത്ത ഒരു വലിയ പൂച്ചക്കുട്ടി എന്നരീതിയിൽ മനുഷ്യർക്ക് ഭക്ഷണം നൽകുന്നതാവാം. ചിലപ്പോഴൊക്കെ വിളിക്കുമ്പോൾ ഒരു ലോഡ് പുച്ഛം വാരി വിതറുന്നത് വെറുതെയല്ലെന്ന് മനസിലായില്ലേ?
മൃഗങ്ങൾക്ക് വ്യക്തിത്വം ഉണ്ടോ?
മൃഗങ്ങൾക്ക് വ്യക്തിത്വം ഉണ്ടെന്ന ആശയം ശാസ്ത്ര സമൂഹം ഒരിക്കൽ തള്ളിക്കളഞ്ഞിരുന്നു, എന്നാൽ വ്യക്തിത്വം മനസിലാക്കൽ നമ്മോടു ഇണങ്ങി ജീവിക്കുന്ന ഈ മൃഗങ്ങളുടെ പരിപാലനത്തിന് അത്യന്താപേക്ഷിതമാണെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് ശാസ്ത്രലോകം.
യഥാർഥത്തിൽ പൂച്ചകളുടെ അഞ്ച് പ്രാഥമിക സവിശേഷതകളാണ് സ്വഭാവത്തിന്റെ ഭാഗമായി തിരിച്ചറിഞ്ഞിട്ടുള്ളത് ഫെലൈൻ ഫൈവ് എന്നാണ് ഇത് അറിയപ്പെടുന്നത്. ന്യൂറോട്ടിസിസം, എക്സ്ട്രാവേർഷൻ, ആധിപത്യം, ആവേശം, സ്വീകാര്യത തുടങ്ങിയ കാര്യങ്ങളാണ് പൂച്ചകളിൽ കണ്ടിട്ടുള്ളത്..
അമിത ഉത്കണ്ഠയും മൂഡ് മാറ്റങ്ങളുമാണ് ന്യൂറോട്ടിസത്തിന്റെ ഭാഗമായി പൂച്ചകളിലുള്ളത്, ഇത് പലപ്പോഴും ഏറിയും കുറഞ്ഞും കാണാനാകും.എക്സ്ട്രാവേർഷൻ അഥവാ ബുദ്ധിയും ജിജ്ഞാസയും സൗഹാർദപരമായ പെരുമാറ്റവുമൊക്കെയാണ് മറ്റൊരു സ്വഭാവം. മറ്റ് പൂച്ചകളോടുള്ള പെരുമാറ്റത്തിലെ ആധിപത്യ പരവും ആവേശം കയറിയുള്ള ക്രമരഹിതവും അശ്രദ്ധവുമായ പെരുമാറ്റവുമെല്ലാം പൂച്ചകളിൽ കാണാം.
പേടി കൂടുതലുള്ള പൂച്ചയ്ക്കായി ഒളിച്ചിരിക്കാനിടങ്ങൾ നൽകുക, അടങ്ങിയിരിക്കാത്ത പൂച്ചകൾക്ക് ഓടിച്ചാടി കളിക്കാനുള്ള ഇടമൊരുക്കുക, ആധിപത്യ സ്വഭാവമുണ്ടെങ്കിൽ മറ്റൊരു പൂച്ചയെ വീട്ടിലേക്കു കൊണ്ടുവരുന്നതിനു മുൻപ് പരിചയപ്പെടുത്തി തയാറെടുപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്ത് പ്രശ്നങ്ങൾ ഒഴിവാക്കാം. അല്ലെങ്കിൽ..പൂച്ച സെറിന്റെ അനിഷ്ടത്തിനിരയാകും...