നിലവിലെ ജിയോ സിനിമ, ഡിസ്നി ഹോട്സ്റ്റാർ ആപ്പുകൾക്ക് എന്ത് സംഭവിക്കും?

ജിയോ സിനിമയും ഡിസ്നി ഹോട്സ്റ്റാറും സംയോജിപ്പിച്ച് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ജിയോ ഹോട്സ്റ്റാർ ആരംഭിച്ചതോടെ ഇരു ആപ്പുകളും ഉപയോഗിക്കുന്നവർ ജിയോ ഹോട്സ്റ്റാർ സൈറ്റിലേക്കായിരിക്കും റിഡയറക്ട് ചെയ്യപ്പെടുക. ഡിസ്നി ഹോട്സ്റ്റാർ ആപ് ഫോണിലുണ്ടെങ്കിൽ ഇത് പുതിയ ജിയോ ഹോട്സ്റ്റാർ ആപ്പായി അപ്ഡേറ്റാകും. ജിയോ സിനിമ

ജിയോ സിനിമയും ഡിസ്നി ഹോട്സ്റ്റാറും സംയോജിപ്പിച്ച് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ജിയോ ഹോട്സ്റ്റാർ ആരംഭിച്ചതോടെ ഇരു ആപ്പുകളും ഉപയോഗിക്കുന്നവർ ജിയോ ഹോട്സ്റ്റാർ സൈറ്റിലേക്കായിരിക്കും റിഡയറക്ട് ചെയ്യപ്പെടുക. ഡിസ്നി ഹോട്സ്റ്റാർ ആപ് ഫോണിലുണ്ടെങ്കിൽ ഇത് പുതിയ ജിയോ ഹോട്സ്റ്റാർ ആപ്പായി അപ്ഡേറ്റാകും.
ജിയോ സിനിമ ആപ്,ഡിസ്നി വെബ്സൈറ്റ് എന്നിവ ഉപയോഗിക്കുന്നവർക്ക് ജിയോ ഹോട്സ്റ്റാറിൽ കാണാമെന്ന ബാനർ ദൃശ്യമാകും. ജിയോയിലെയും ഹോട്സ്റ്റാറിലെയും നിലവിലെ പ്ലാനുകളുടെ വാലിഡിറ്റി തീരുന്നതുവരെ ജിയോ ഹോട്സ്റ്റാറും ഉപയോഗിക്കാനാകും.
ജിയോ ഹോട്സ്റ്റാർ 50 കോടിയിലധികം ഉപയോക്താക്കളുള്ള ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമായി മാറുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഹോളിവുഡ് സിനിമകളും പ്രത്യേക പ്രോഗ്രാമുകളും ഒഴികെയുള്ള മിക്ക ഉള്ളടക്കങ്ങളിലേക്കും സൗജന്യ ആക്സസും ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ.
ജിയോ ഹോട്സ്റ്റാർ പ്ലാനുകൾ
മൊബൈൽ ഒൺലി പ്ലാനുകൾ
സിംഗിൾ-ഡിവൈസ് ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പ്ലാൻ, സ്റ്റീരിയോ ശബ്ദത്തോടുകൂടിയ പരമാവധി 720p റെസല്യൂഷനിൽ മൊബൈൽ സ്ട്രീമിങിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു.ചെ 3 മാസത്തേക്ക് 149 രൂപയും ഒരു വർഷത്തേക്ക് 499 രൂപയുമാണ് ചെലവ് വരുന്നത്.
സൂപ്പർ പ്ലാൻ
ടിവികൾ, ലാപ്‌ടോപ്പുകൾ, മൊബൈൽ എന്നിവയുൾപ്പെടെ രണ്ട് ഉപകരണങ്ങൾ വരെ പിന്തുണയ്ക്കുന്നതാണ് ഈ പ്ലാൻ.ഡോൾബി അറ്റ്‌മോസോടുകൂടിയ ഫുൾ HD (1080p) റസല്യൂഷനിൽ സ്ട്രീമിങ്. 3 മാസത്തേക്ക് 299 രൂപയും ഒരു വര്‍ഷത്തേക്ക് 899 രൂപയുമാണ്.
പ്രീമിയം പ്ലാൻ (പരസ്യരഹിതം)
നാല് ഉപകരണങ്ങളിൽ (ടിവി, ലാപ്‌ടോപ്പ് അല്ലെങ്കിൽ മൊബൈൽ) സ്ട്രീമിങ് അനുവദിക്കുന്ന ഓപ്ഷനാണിത്. മികച്ച കാഴ്ചാനുഭവത്തിനായി ഇത് 4K (2160p) റസല്യൂഷൻ, ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ് ഓഡിയോ എന്നിവയെ പിന്തുണയ്ക്കുന്നു. ഏറ്റവും പ്രധാനമായി, സ്‌പോർട്‌സ്, ഇവന്റുകൾ പോലുള്ള തത്സമയ ഉള്ളടക്കം ഒഴികെ ഇത് പൂർണ്ണമായും പരസ്യരഹിതമാണ്. 3 മാസത്തേക്ക് ചെലവ് 499 രൂപയും ഒരു വർഷത്തേക്ക് 1499 രൂപയുമാണ്.