ഐഫോണ്‍ 16 വിൽക്കാനാവാത്ത ഒരു രാജ്യം; പിടിവാശിക്കു മുൻപിൽ കീഴടങ്ങിയ ആപ്പിൾ
വിദേശത്തു നിന്നു പോലും പൗരന്മാര്‍ ഐഫോണ്‍ വാങ്ങിക്കൊണ്ടു വരരുതെന്നാണ് ഇന്തൊനീഷ്യ തങ്ങളുടെ പൗരന്മാരോടു മുന്നറിയിപ്പു നല്‍കിയിരുന്നത്. ഇന്തൊനീഷ്യയുടെ ഐഫോണ്‍ വിരോധത്തിന് കാരണങ്ങള്‍ ഉണ്ട്. പ്രാദേശിക നിക്ഷേപങ്ങളുടെ കാര്യത്തില്‍ ആപ്പിൾ വാഗ്ദാനം പാലിച്ചില്ലെന്ന് രാജ്യം പറയുന്നു. നിരോധനം പോലെയുള്ളവയിലൂടെ

വിദേശത്തു നിന്നു പോലും പൗരന്മാര്‍ ഐഫോണ്‍ വാങ്ങിക്കൊണ്ടു വരരുതെന്നാണ് ഇന്തൊനീഷ്യ തങ്ങളുടെ പൗരന്മാരോടു മുന്നറിയിപ്പു നല്‍കിയിരുന്നത്. ഇന്തൊനീഷ്യയുടെ ഐഫോണ്‍ വിരോധത്തിന് കാരണങ്ങള്‍ ഉണ്ട്. പ്രാദേശിക നിക്ഷേപങ്ങളുടെ കാര്യത്തില്‍ ആപ്പിൾ വാഗ്ദാനം പാലിച്ചില്ലെന്ന് രാജ്യം പറയുന്നു. നിരോധനം പോലെയുള്ളവയിലൂടെ ആപ്പിള്‍ നടത്തിയ ചില വാഗ്ദാനങ്ങള്‍ പിടിച്ചപിടിയാലെ നടത്തിയെടുക്കാനാണ് രാജ്യം ശ്രമിക്കുന്നതെന്നാണ് സൂചന.
109 മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന വാഗ്ദാനത്തിൽ ആപ്പിൾ പരാജയപ്പെട്ടു, 95 മില്യൺ ഡോളർ മാത്രം നിക്ഷേപിച്ചു. 10 മില്യൺ ഡോളർ അധികമായി നൽകാമെന്ന കമ്പനിയുടെ തുടർന്നുള്ള വാഗ്ദാനവും രാജ്യം അംഗീകരിച്ചില്ല. എന്തായാലും തർക്കം പരിഹരിക്കാനുള്ള ശ്രമത്തിൽ, ആപ്പിൾ തങ്ങളുടെ നിക്ഷേപ പ്രതിബദ്ധത 1 ബില്യൺ ഡോളറായി ഉയർത്തുകയും ചെയ്തു.
ഐഫോൺ 16 വിൽക്കാനാവാത്ത രാജ്യം
ആപ്പിളിന്റെ ഐഫോണ്‍ 16 രാജ്യത്ത് വില്‍ക്കാന്‍ സാധിക്കില്ല കാരണം അവയ്ക്ക് ടികെഡിഎന്‍ സര്‍ട്ടിഫിക്കറ്റ് ഇതുവരെ നല്‍കിയിട്ടില്ല. ഇന്തൊനീഷ്യയില്‍ വില്‍ക്കുന്ന ഉപകരണങ്ങളുടെ 40 ശതമാനം ഘടകഭാഗങ്ങള്‍ പ്രാദേശികമായി നിര്‍മ്മിച്ചതായിരിക്കണം എന്നു നിബന്ധന ചെയ്യുന്നതാണ് ടികെഡിഎന്‍. ഇതു പാലിക്കുന്ന കമ്പനികള്‍ക്കാണ് ടികെഡിഎന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. രാജ്യത്ത് ആപ്പിള്‍ കൂടുതല്‍ തുക നിക്ഷേപിക്കാന്‍ കാത്തിരിക്കുകയാണ് ഭരണകൂടം.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 20ന് വില്‍പ്പന ആരംഭിച്ച ഐഫോണ്‍ 16 സീരിസ് ഇതുവരെ ഇന്തൊനീഷ്യയില്‍ വില്‍പ്പന ആരംഭിച്ചിട്ടില്ല. ഐഫോണുകള്‍ക്കൊപ്പം പുത്തന്‍ ആപ്പിള്‍ ഉപകരണങ്ങളെല്ലാം പടിക്കു പുറത്തു നിറുത്തിയിരിക്കുകയാണ് ഇന്തൊനീഷ്യ. ആപ്പിള്‍ വാച്ച് സീരിസ് 10 ആണ് ഇങ്ങനെ വില്‍പ്പനയ്ക്ക് എത്താത്ത മറ്റൊരു ഉപകരണം.
എന്തായാലും, ഇനി ആപ്പിള്‍ പോലെയുള്ള ഭീമന്‍ കമ്പനികള്‍ കൈയ്യടി കിട്ടാന്‍ വേണ്ടി നിക്ഷേപം ഇറക്കിയേക്കാം എന്നൊക്കെയുള്ള വൃഥാവാഗ്ദാനങ്ങള്‍ നടത്തി തിരിച്ചു പോയേക്കില്ല.