ജിയോ സിനിമയും ഡിസ്നി ഹോട്സ്റ്റാറും സംയോജിപ്പിച്ച് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ജിയോ ഹോട്സ്റ്റാർ ആരംഭിച്ചു. ഇതോടെ 50 കോടിയിലധികം ഉപയോക്താക്കളോടെ ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമായി ജിയോ ഹോട്സ്റ്റാർ മാറുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിലവിലുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെയും ജിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ജിയോ സിനിമയും ഡിസ്നി ഹോട്സ്റ്റാറും സംയോജിച്ച് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ജിയോ ഹോട്സ്റ്റാർ  യാഥാർഥ്യമായി. ഇതോടെ 50 കോടിയിലധികം ഉപയോക്താക്കളോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമായി ജിയോ ഹോട്സ്റ്റാർ  മാറുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഹോളിവുഡ് സിനിമകളും പ്രത്യേക പ്രോഗ്രാമുകളും ഒഴികെയുള്ള മിക്ക ഉള്ളടക്കങ്ങളിലേക്കും സൗജന്യ ആക്സസ് ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെയും ജിയോ സിനിമയുടെയും ഉപയോക്താക്കൾക്ക് എന്ത് സംഭവിക്കുമെന്ന് നോക്കാം.

ADVERTISEMENT

പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറുമ്പോൾ നിലവിലുള്ള ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ വരിക്കാർക്ക് ഒരു മാറ്റവും ഉണ്ടാകില്ലെന്ന് ജിയോസ്റ്റാറിന്റെ എന്റർടൈൻമെന്റ് സിഇഒ കെവിൻ വാസ് പറയുന്നു.

നിലവിലുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രൈബർമാർക്ക് അവരുടെ നിലവിലെ പ്ലാനുകളായ മൊബൈൽ (149), സൂപ്പർ (299), പ്രീമിയം (പരസ്യരഹിതം) (349) എന്നിവ മൂന്ന് മാസത്തേക്ക് തുടരാനാകും.

അതേസമയം, ജിയോ സിനിമ പ്രീമിയം വരിക്കാരെ അവരുടെ പ്ലാനുകളുടെ ശേഷിക്കുന്ന കാലയളവിലേക്ക് ജിയോ ഹോട്ട്സ്റ്റാർ പ്രീമിയത്തിലേക്ക് മാറ്റും. അതോടൊപ്പം നിലവിലുള്ള സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ യുപിഐ ആപ്പുകളിലും ക്രെഡിറ്റ് കാർഡുകളിലെയും ഓട്ടോപേ റദ്ദാക്കിയേക്കും. 

ജിയോ ഹോട്സ്റ്റാർ പ്ലാനുകൾ

ADVERTISEMENT

മൊബൈൽ ഒൺലി പ്ലാനുകൾ

Birbhum, West Bengal, India - December 27th 2022: An Indian woman with smart phone looking at disney plus hotstar app at home

സിംഗിൾ-ഡിവൈസ് ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പ്ലാൻ, സ്റ്റീരിയോ ശബ്ദ മികവോടെ പരമാവധി 720p റസല്യൂഷനിൽ മൊബൈൽ സ്ട്രീമിങ് നൽകുന്നു. 3 മാസത്തേക്ക് 149 രൂപയും ഒരു വർഷത്തേക്ക് 499 രൂപയുമാണ് ചെലവ് വരുന്നത്.

സൂപ്പർ പ്ലാൻ

ടിവികൾ, ലാപ്‌ടോപ്പുകൾ, മൊബൈൽ എന്നിവയുൾപ്പെടെ രണ്ട് ഉപകരണങ്ങൾ വരെ പിന്തുണയ്ക്കുന്നതാണ് ഈ പ്ലാൻ.ഡോൾബി അറ്റ്‌മോസോടുകൂടിയ ഫുൾ എച്ച്‍ി (1080p) റസല്യൂഷനിൽ സ്ട്രീമിങ്. 3 മാസത്തേക്ക് 299 രൂപയും ഒരു വര്‍ഷത്തേക്ക് 899 രൂപയുമാണ്.

ADVERTISEMENT

പ്രീമിയം പ്ലാൻ (പരസ്യരഹിതം)

നാല് ഉപകരണങ്ങളിൽ (ടിവി, ലാപ്‌ടോപ്പ് അല്ലെങ്കിൽ മൊബൈൽ) സ്ട്രീമിങ് അനുവദിക്കുന്ന ഓപ്ഷനാണിത്. മികച്ച കാഴ്ചാനുഭവത്തിനായി ഇത് 4K (2160p) റസല്യൂഷൻ, ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ് ഓഡിയോ എന്നിവയെ പിന്തുണയ്ക്കുന്നു.

ഏറ്റവും പ്രധാനമായി, സ്‌പോർട്‌സ്, ഇവന്റുകൾ പോലുള്ള തത്സമയ ഉള്ളടക്കം ഒഴികെ ഇത് പൂർണ്ണമായും പരസ്യരഹിതമാണ്. 3 മാസത്തേക്ക് ചെലവ് 499 രൂപയും ഒരു വർഷത്തേക്ക് 1499 രൂപയുമാണ്. 

ഐപിഎൽ കാണാൻ സബ്സ്ക്രിപ്ഷൻ വേണം

റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം, സബ്‌സ്‌ക്രിപ്‌ഷൻ ഇല്ലാതെ ആരാധകർക്ക് ഐപിഎൽ മത്സരത്തിന്റെ കുറച്ച് മിനുറ്റുകൾ മാത്രമേ കാണാൻ കഴിയൂ. സൗജന്യ മിനുറ്റുകൾ അവസാനിച്ചുകഴിഞ്ഞാൽ, 149 രൂപ മുതൽ ആരംഭിക്കുന്ന പ്ലാനുകളുള്ള ഒരു സബ്‌സ്‌ക്രിപ്‌ഷൻ പേജ് ദൃശ്യമാകും.

English Summary:

JioHotstar launch: What happens to existing DisneyHotstar, Jio Cinema subscribers? Details 50 crore users should know