എംഐ TV4 : ടിവി നിര്‍മാതാക്കള്‍ക്ക് വെള്ളിടിയായിരുന്നു ഷവോമിയുടെ ടെലിവിഷന്‍ വിപണിയിലേക്കുള്ള കടന്നു വരവ്. പുതിയ മോഡല്‍ 75-ഇഞ്ച് വലിപ്പമുള്ള 4K HDR UHD ഡിസ്‌പ്ലെയാണ്. ടിവിക്കു ശക്തി പകരുന്നത് 64-ബിറ്റ് ക്വോഡ് കോര്‍ പ്രോസസറാണ്. 2GB റാമും 32GB സംഭരണശേഷിയുമുണ്ട്. വോയ്‌സ് അസിസ്റ്റന്റിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. 8999 യുവാനാണ് വില (ഏകദേശം 95,000 രൂപ)
എംഐ ബാന്‍ഡ് 3
നിലവിലുള്ള എംഐ ബാന്‍ഡിനെക്കാള്‍ അല്‍പ്പം കൂടെ വലിയ സ്‌ക്രീനാണ് പുതിയ ഫിറ്റ്‌നസ് ബാന്‍ഡിനുള്ളത്. എല്ലാ ഹെല്‍ത് ബാന്‍ഡുകളെയും പോലെ, ചലനം ട്രാക്കുചെയ്യാനും, ആരോഗ്യപരിപാലനത്തിനും സാധിക്കുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. 50 മീറ്റര്‍ വരെ ആഴത്തില്‍ വാട്ടര്‍പ്രൂഫ് ആണ് ബാന്‍ഡ്. കൂടാതെ 20 ദിവസത്തെ ബാറ്ററി ചാര്‍ജും ലഭിക്കും.
വിആര്‍ ഹെഡ്‌സെറ്റ്
2,600mAh ബാറ്ററിയും, 2k ഫാസ്റ്റ് സ്വിച്ച് സ്‌ക്രീനുമുള്ള ഹെഡ്‌സെറ്റിന് ശക്തി പകരുന്നത് സ്‌നാപ്ഡ്രാഗണ്‍ 821 പ്രൊസസര്‍ ആണ്. ഇതില്‍ ഒക്ക്യുലസിനായി ഒപ്ടിമൈസു ചെയ്ത 1000 ഗെയ്മുകള്‍ കളിക്കാം. ഒക്യുലസുമായി ചേര്‍ന്നാണ് ഹെഡ്‌സെറ്റ് നിര്‍മിച്ചിരിക്കുന്നതെന്നത് ഈ ഹെഡ്‌സെറ്റ് പരിഗണിക്കുന്നവര്‍ക്ക് ആവേശം പകരുന്ന കാര്യമായിരിക്കും.
MiUI
ഷവോമിയുടെ ആന്‍ഡ്രോയിഡ് കേന്ദ്രീകരിച്ചു സൃഷ്ടിച്ച പുതിയ Mi UIയും കമ്പനി അവതരിപ്പിച്ചു.