ലോകത്തിലെ ഏറ്റവും ലാഭകരമായ എൽസിഡി ടിവി എന്നാണ് നിർമാതാക്കൾ ഈ ടിവിയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ കമ്പനിയായ ഡിറ്റെൽ അവതരിപ്പിച്ച ഡി1 എന്ന 19 ഇഞ്ച് ടിവിയാണ് 3999 രൂപയ്ക്ക് വിൽക്കുന്നത്. 4999 രൂപയാണ് വിലയിട്ടിരിക്കുന്നതെങ്കിലും ഡിറ്റെൽ വെബ്സൈറ്റ് വഴിയാണ് ആയിരം രൂപ കുറച്ച് വിൽക്കുന്നത്.
മൊബൈൽ ഫോൺ നിർമാണത്തിൽ നേരത്തേയുള്ള ഡിറ്റെൽ ഈ വർഷം ആദ്യമാണ് ടിവി വിപണിയിൽ കൈവച്ചത്. ഇതിനോടകം 24 ഇഞ്ച് മുതൽ 65 ഇഞ്ച് വരെ സ്ക്രീൻ വലിപ്പമുള്ള 7 മോഡലുകൾ വിപണിയിലെത്തിച്ചു കഴിഞ്ഞു. 19 ഇഞ്ച് സ്ക്രീനുള്ള ഡി1 എന്ന മോഡലാണ് ഏറ്റവും പുതിയത്.
1366x768 പിക്സൽസ് റെസലൂഷൻ, 300000:1 കോൺട്രാസ്റ്റ് റേഷ്യോ എന്നിവയുള്ള ടിവിയിൽ ഉപയോഗിച്ചിരിക്കുന്ന എ പ്ലസ് ഗ്രേഡിലുള്ള എൽസിഡി പാനലാണെന്ന് കമ്പനി അവകാശപ്പെടുന്നു. 12 വാട്ടിന്റെ രണ്ട് ഫ്രണ്ട് സ്പീക്കറുകളും പവർ ഓഡിയോ കൺട്രോൾ സംവിധാനവുമുണ്ട്. എച്ച്ഡിഎംഐ, യുഎസ്ബി കണക്ടിവിറ്റിയുള്ള ടിവി കംപ്യൂട്ടറിനൊപ്പവും പ്രവർത്തിപ്പിക്കാം.
ഡിറ്റെൽ അവതരിപ്പിച്ച ഐപിഎസ് എഫ്എച്ച്ഡി എൽഇഡി ടിവി ( 24 ഇഞ്ച്)യ്ക്ക് 67,99 രൂപയ്ക്ക് വിൽക്കുന്നത്. അവതരിപ്പിക്കുമ്പോൾ 16,999 രൂപ വിലയുണ്ടായിരുന്ന എൽഇഡി ടിവിയാണ് 60 ശതമാനം വിലകുറച്ച് വിൽക്കുന്നത്.
മൾട്ടിമീഡിയ സപ്പോർട്ട് ഉള്ളതിനാൽ യുഎസ്ബി പ്ലഗ് ചെയ്യുമ്പോൾ തന്നെ ഓഡിയോ-വിഡിയോ ഫയലുകൾ പ്ലേ ചെയ്യാനും സംവിധാനമുണ്ട്. ഡിറ്റെൽ ഇന്ത്യ വെബ്സൈറ്റിൽ നിന്ന് ഓൺലൈനായി വാങ്ങാം. detel-india.com