വിവിധ വിഭാഗങ്ങളിലായി രണ്ട് പുതിയ ഉൽപന്നങ്ങൾ കൂടി ഷഓമി അവതരിപ്പിച്ചു. 120Hz റിഫ്രഷ് റേറ്റ്, 12-ാം തലമുറ ഇന്റൽ കോർ പ്രോസസറുകൾ എന്നിവയുള്ള 2.5കെ ഡിസ്പ്ലേ നോട്ട്ബുക്ക് പ്രോ (Xiaomi Notebook Pro) ആണ് ഒന്ന്. 4 കെ സിനിമാറ്റിക് കാഴ്ചാനുഭവം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടുള്ള ഷഓമി സ്മാര്‍ട് ടിവി എക്സ് ( Xiaomi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ വിഭാഗങ്ങളിലായി രണ്ട് പുതിയ ഉൽപന്നങ്ങൾ കൂടി ഷഓമി അവതരിപ്പിച്ചു. 120Hz റിഫ്രഷ് റേറ്റ്, 12-ാം തലമുറ ഇന്റൽ കോർ പ്രോസസറുകൾ എന്നിവയുള്ള 2.5കെ ഡിസ്പ്ലേ നോട്ട്ബുക്ക് പ്രോ (Xiaomi Notebook Pro) ആണ് ഒന്ന്. 4 കെ സിനിമാറ്റിക് കാഴ്ചാനുഭവം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടുള്ള ഷഓമി സ്മാര്‍ട് ടിവി എക്സ് ( Xiaomi Smart TV X) സീരീസ് ആണ് രണ്ടാമത്തെ ഉൽപന്നം. പുതിയ ടിവി സീരീസിന്റെ വില 28,999 രൂപ മുതലാണ് ആരംഭിക്കുന്നത്. അതേസമയം ലാപ്‌ടോപ്പിന് 69,999 രൂപയാകും വില.

ADVERTISEMENT

∙ ഷഓമി നോട്ട്ബുക്ക് പ്രോ

ഷഓമിയുടെ പുതിയ ലാപ്‌ടോപ്പിന് 120Hz ആണ് ഡിസ്‌പ്ലേ. ഇതിന് ഏകദേശം 14 ഇഞ്ച് വലുപ്പമുണ്ട്. പാനൽ 2.5K റെസലൂഷനിൽ പ്രവർത്തിക്കുന്നു. ഇതിന് ഡിസി ഡിമ്മിങ് പിന്തുണയുണ്ട്. കുറഞ്ഞ ബ്ലൂ ലൈറ്റ് എമിഷൻ സർട്ടിഫിക്കേഷനും സ്‌ക്രീനുണ്ട്. ഷഓമി നോട്ട്ബുക്ക് പ്രോയ്ക്ക് എയറോസ്പേസ് ഗ്രേഡ് സീരീസ് 6 അലുമിനിയം ബിൽഡ് ഉണ്ട്.

ADVERTISEMENT

12-ാം തലമുറ കോർ ഐ5 പ്രോസസറാണ് ഇതിന് കരുത്തേകുന്നത്. ലാപ്‌ടോപ്പിൽ ഒരു എൻട്രി ലെവൽ ഗ്രാഫിക്സ് കാർഡായ GeForce MX550 GPU ഉണ്ട്. ഇത് 16 ജിബി വരെ LPDDR5 റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജും നൽകുന്നു. ഉപകരണത്തിന് 3 ലെവൽ ബാക്ക്‌ലൈറ്റ് കീബോർഡ് ഉണ്ട്. പവർ ബട്ടണിലാണ് ഫിംഗർപ്രിന്റ് സ്കാനർ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻവശത്ത് 720 പിക്സൽ ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്.

വൈ-ഫൈ 6 പിന്തുണയാണ് മറ്റൊരു ഫീച്ചർ. കൂടാതെ ഓഡിയോ ജാക്കും ഉണ്ട്. യുഎസ്ബി ടൈപ്പ് സി പോർട്ട്, തണ്ടർബോൾട്ട് 4 പോർട്ട്, ടൈപ്പ്-എ യുഎസ്ബി 3.1 പോർട്ട്, എച്ച്ഡിഎംഐ 2.0 പോർട്ട് എന്നിവയാണ് ഇതിന്റെ സവിശേഷതകൾ. 100W ചാർജർ ആണ് ലാപ്ടോപ്പിന്റെ കൂടെ ലഭിക്കുന്നത്. ഏകദേശം 35 മിനിറ്റിനുള്ളിൽ ബാറ്ററി 50 ശതമാനം ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഷഓമി നോട്ട്ബുക്ക് പ്രോയുടെ പ്രാരംഭ വില 69,999 രൂപയാണ്. ഇത് സെപ്റ്റംബർ 20 ന് വിൽപനയ്‌ക്കെത്തും. ആമസോൺ, മി.കോം, മറ്റ് സ്റ്റോറുകൾ എന്നിവയിലൂടെ ലാപ്ടോപ് വാങ്ങാം.

ADVERTISEMENT

∙ ഷഓമി സ്മാർട് ടിവി എക്സ് സീരീസ്

ഷഓമിയുടെ പുതിയ സ്മാർട് ടിവി സീരീസ് മെറ്റൽ ബെസൽ-ലെസ് ഡിസൈനിലാണ് വരുന്നത്. വ്യത്യസ്ത വലുപ്പങ്ങളിലും ലഭ്യമാണ്. 4കെ റെസലൂഷനിലുള്ളതാണ് സ്‌ക്രീൻ. കൂടുതൽ റിയലിസ്റ്റിക് നിറത്തിനും കോൺട്രാസ്റ്റിനുമായി ഡോൾബി വിഷൻ, HDR10, എച്ച്എൽജി എന്നിവയ്‌ക്കുള്ള പിന്തുണയുണ്ട്. മികച്ച കണ്ടെന്റ് കാഴ്ചാനുഭവത്തിനായി വിവിഡ് പിക്ചർ എൻജിൻ (VPE) എന്ന ഇൻ-ഹൗസ് ഇമേജ് പ്രോസസിങ് അൽഗോരിതവും അവതരിപ്പിക്കുന്നു.

96.9 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതമുണ്ട്. കൂടാതെ മെറ്റാലിക് ഫ്രെയിമുമുണ്ട്. 30W സ്പീക്കറുകൾക്ക് മികച്ച ശബ്‌ദ അനുഭവത്തിനായി ഡോൾബി ഓഡിയോയ്‌ക്കുള്ള പിന്തുണയുണ്ട്. ഡിടിഎസ്–എച്ച്ഡി, ഡിടിഎസ്: വിർച്വൽ എക്സ് ടെക് എന്നിവയ്ക്കുള്ള പിന്തുണയും ഷഓമി നൽകുന്നു.

ആൻഡ്രോയിഡ് ടിവി 10 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പാച്ച്‌വാൾ യുഐയിലാണ് ഷഓമി സ്മാർട് ടിവി എക്സ് സീരീസ് പ്രവർത്തിക്കുന്നത്. 2 ജിബി റാമും 8 ജിബി സ്റ്റോറേജും പിന്തുണയ്‌ക്കുന്ന 64-ബിറ്റ് ക്വാഡ് കോർ എ55 ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റി എന്നിവ പിന്തുണയ്ക്കുന്നു. മൂന്ന് എച്ച്ഡിഎംഐ പോർട്ടുകൾ (eARC x 1), രണ്ട് യുഎസ്ബി പോർട്ടുകൾ, ഒരു എവി, ഇയർഫോൺ പോർട്ട് എന്നിവയുണ്ട്.

ഷഓമി സ്മാർട് ടിവി എക്സ് സീരീസിന്റെ വില തുടങ്ങുന്നത് (43 ഇഞ്ച് വേരിയന്റ്) 28,999 രൂപയിലാണ്. 50 ഇഞ്ച് മോഡലിന് 34,999 രൂപയും 55 ഇഞ്ച് മോഡലിന് 39,999 രൂപയുമാണ് വില. മി.കോം, ഫ്ലിപ്കാർട്ട് റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാണ് പുതിയ ടിവി ലഭ്യമാകുക.

English Summary: Xiaomi Notebook Pro, Xiaomi Smart TV X Series launched

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT