7,999 രൂപയ്ക്ക് 32 ഇഞ്ച് ടിവി: ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ആദായവിൽപന
ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫർ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഫ്ലിപ്കാർട്ടും ആമസോണും പ്രത്യേകം ഓഫർ വിൽപന നടത്തുന്നുണ്ട്. സ്മാർട് ടിവികൾക്കും ഫോണുകൾക്കും വൻ ഓഫറുകളും മറ്റു ഇളവുകളും നൽകുന്നു. ഫ്ലിപ്കാർട്ട് ഉപഭോക്താക്കൾക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്

ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫർ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഫ്ലിപ്കാർട്ടും ആമസോണും പ്രത്യേകം ഓഫർ വിൽപന നടത്തുന്നുണ്ട്. സ്മാർട് ടിവികൾക്കും ഫോണുകൾക്കും വൻ ഓഫറുകളും മറ്റു ഇളവുകളും നൽകുന്നു. ഫ്ലിപ്കാർട്ട് ഉപഭോക്താക്കൾക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇളവുകൾ, എക്സ്ചേഞ്ച് ഓഫർ, ഇഎംഐ ഇളവുകൾ എന്നിവയും ലഭിക്കും.
മുൻനിര ബ്രാൻഡുകൾക്കൊപ്പം ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫറുകളൊരുക്കി തോംസണും രംഗത്തുണ്ട്. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികൾക്കും വാഷിങ്ങ് മെഷീനുകൾക്കും മറ്റു ഉൽപന്നങ്ങൾക്കും വൻ ഓഫറാണ് നൽകുന്നത്. ഫ്ലിപ്കാർട്ടിൽ ജനുവരി 19 വരെയാണ് ‘റിപ്പബ്ലിക് ഡേ സെയിൽ’ നടക്കുന്നത്. തോംസണിന്റെ മിക്ക ഉൽപന്നങ്ങൾക്കും വൻ ഇളവുകളാണ് നൽകുന്നത്. 40 ഇഞ്ച് എൽഇഡി സ്മാർട് ടിവി 13,999 ന് ഫ്ലിപ്കാർട്ട് ഉപയോക്താക്കൾക്ക് ലഭിക്കും.
∙സ്മാർട് ടിവി
ഫ്ലിപ്കാർട്ട് സെയിലിൽ കേവലം 6,299 രൂപയ്ക്കാണ് ഏറ്റവും കുറഞ്ഞ വിലയുടെ തോംസൺ സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. 32 ഇഞ്ച് മോഡൽ ടിവിയുടെ(32Alpha007BL) വില 7,999 രൂപയുമാണ്. തോംസൺ 32RT1022, 32 ഇഞ്ച് എച്ച്ഡി എൽഇഡി സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത് 9,999 രൂപയ്ക്കാണ്.
40 ഇഞ്ച് മോഡലിനു 13,999 രൂപയും 75 ഇഞ്ച് അൾട്രാ എച്ച്ഡി 4കെ സ്മാർട് ടിവിക്ക് 77,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 65 ഇഞ്ച് 4കെ ടിവിയുടെ വില 42,999 രൂപയാണ്. 24, 32, 40, 42, 43, 50, 55, 65, 75 ഇഞ്ച് മോഡൽ ടിവികളാണ് തോംസൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
∙വാഷിങ് മെഷീനുകൾ
ഫ്ലിപ്കാർട് വഴി തോംസണിന്റെ സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകളും വിൽക്കുന്നുണ്ട്. സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകൾ 6.5, 7, 7.5, 8, 8.5, 9, 10, 11, 12 കിലോഗ്രാം എന്നിങ്ങനെ 12 വ്യത്യസ്ത വേരിയന്റുകളിൽ ലഭ്യമാണ്. 6.5 കിലോഗ്രാം സെമി ഓട്ടമാറ്റിക് ടോപ് ലോഡ് വാഷിങ് മെഷീൻ 7,499 രൂപയ്ക്കാണ് വിൽക്കുന്നത്. 12 കിലോഗ്രാം സെമി ഓട്ടമാറ്റിക് ടോപ് ലോഡ് വാഷിങ് മെഷീന് 12,499 രൂപയാണ് ലിസ്റ്റ് ചെയ്തിരിക്കുന്ന വില.
തോംസൺ 7 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷറിന്റെ വില 4,990 രൂപയാണ്. ഫുൾ ഓട്ടമാറ്റിക് വിഭാഗത്തിൽ 7, 7.5,8, 9, 10, 11 കിലോവിഭാഗങ്ങളാണ് ഉളളത്. 7 കിലോഗ്രാം ഫുൾ ഓട്ടമാറ്റിക് ടോപ് ലോഡ് മെഷീനിന്റെ വില 10,999 രൂപയാണ്. 11 കിലോഗ്രാം ഫുൾ ഓട്ടമാറ്റിക് ടോപ് ലോഡ് മെഷീനിന്റെ വില 15,999 രൂപയുമാണ്.
ഇന്ത്യയിൽ തോംസൺ ആദ്യമായി അവതരിപ്പിച്ചത് സ്മാർട് ടിവിയാണ്. തോംസൺ സ്മാർട് ടിവി 2018 ലാണ് ഇന്ത്യൻ വിപണിയിലെത്തിയത്. പിന്നീട് വാഷിങ് മെഷീനുകൾ, എയർ-കൂളറുകൾ തുടങ്ങിയവയും അവതരിപ്പിച്ച് രാജ്യത്തെ ഓൺലൈൻ ഷോപ്പിങ്ങിൽ സജീവമായി. 120 വർഷത്തിലേറെ പാരമ്പര്യമുള്ള ഇലക്ട്രോണിക് രംഗത്തെ ആഗോള ഭീമനാണ് തോംസൺ. ഈ വിഭാഗത്തിലെ ഒരു തുടക്കക്കാരനായ തോംസൺ 1963 ൽ ജിറാത്തോമിക് ടെക്നോളജി ഉപയോഗിച്ചാണ് ആദ്യത്തെ വാഷിങ്ങ് മെഷീനുകൾ പുറത്തിറക്കിയത്.