യുപിഐ സേവനമുള്ള ഫീച്ചര്‍ ഫോണ്‍; എച്ച്എംഡി 105 അവതരിപ്പിച്ചു, അറിയേണ്ടതെല്ലാം
നോക്കിയ ഫോണ്‍ നിര്‍മാതാക്കളായ എച്ച്എംഡി ആദ്യത്തെ ഫീച്ചര്‍ ഫോണ്‍ എച്ച്എംഡി 105 ഇന്ത്യയില്‍ അവതരിപ്പിച്ചു. എച്ച്എംഡി ഫോണുകളുടെ മികവിനൊപ്പം സ്മാര്‍ട്ഫോൺ ഇല്ലാതെ പോലും സുരക്ഷിതമായും തടസങ്ങളില്ലാതെയും യുപിഐ പേയ്‌മെന്റ് ഇടപാടുകള്‍ നടത്താന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന ഇന്‍ബില്‍റ്റ് യുപിഐ

നോക്കിയ ഫോണ്‍ നിര്‍മാതാക്കളായ എച്ച്എംഡി ആദ്യത്തെ ഫീച്ചര്‍ ഫോണ്‍ എച്ച്എംഡി 105 ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്മാര്‍ട്ഫോൺ ഇല്ലാതെ പോലും യുപിഐ പേയ്‌മെന്റ് ഇടപാടുകള്‍ നടത്താന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന ഇന്‍ബില്‍റ്റ് യുപിഐ ആപ്ലിക്കേഷനുമായാണ് ഫോണ്‍ വരുന്നത്.
മികച്ച മള്‍ട്ടിമീഡിയ ഫീച്ചറുകള്‍, വോയ്‌സ് അസിസ്റ്റന്‍സ്, വലിയ ഡിസ്‌പ്ലേ എന്നിവയുമുണ്ടാവും. ഓട്ടോ കോള്‍ റെക്കോര്‍ഡിങ്, ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷ്, വയര്‍ഡ്-വയര്‍ലെസ് എഫ്എം റേഡിയോ എന്നിവയുള്‍പ്പെടെയുള്ള ഏറ്റവും പുതിയ ഫീച്ചറുകളും എച്ച്എംഡി105ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
1000 എംഎഎച്ച് ബാറ്ററിയോടെയാണ് ഫോണ്‍ വരുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി, മറാഠി, ഗുജറാത്തി, ബംഗാളി, തമിഴ്, തെലുങ്ക് എന്നിവയുള്‍പ്പെടെ 9 ഭാഷകള്‍ എച്ച്എംഡി 105 പിന്തുണയ്ക്കും. ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരന്റിയും എച്ച്എംഡി ഉറപ്പുനല്‍കുന്നു. ചാര്‍ക്കോള്‍, പര്‍പ്പിള്‍, നീല എന്നീ മൂന്ന് നിറഭേദങ്ങളില്‍ എച്ച്എംഡി 105 ഇന്ത്യയില്‍ ലഭ്യമാകും. 999 രൂപയാണ് വില.
ഒറ്റനോട്ടത്തിൽ അറിയാം
താങ്ങാനാവുന്ന വില: 999 രൂപയിൽ ആരംഭിക്കുന്നു, യുപിഐ പിന്തുണയുള്ള ഏറ്റവും ബഡ്ജറ്റ് ഫ്രണ്ട്‌ലി ഫോണുകളിൽ ഒന്നാണിത്.
ബിൽറ്റ്-ഇൻ യുപിഐ ആപ്പ്: ഇൻ്റർനെറ്റ് കണക്ഷൻ ആവശ്യമില്ലാതെ തന്നെ ഡിജിറ്റൽ പേയ്‌മെൻ്റുകൾ നടത്താനും സ്വീകരിക്കാനും ഇത് നിങ്ങളെ അനുവദിക്കുന്നു.
ദൈർഘ്യമേറിയ ബാറ്ററി ലൈഫ്: 1000mAh ബാറ്ററി. ഒറ്റ ചാർജിൽ 18 ദിവസം വരെ സ്റ്റാൻഡ്‌ബൈ സമയം വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു.
അടിസ്ഥാന സവിശേഷതകൾ: വയർഡ് ആൻഡ് വയർലെസ് എഫ്എം റേഡിയോ, MP3 പ്ലെയർ, ഓട്ടോ കോൾ റെക്കോർഡിങ് എന്നിവയുമായി വരുന്നു
ഡിസ്പ്ലേ: ഡിസ്പ്ലേ വലുപ്പത്തെക്കുറിച്ചോ റെസല്യൂഷനെക്കുറിച്ചോ വിവരങ്ങളൊന്നും ലഭ്യമല്ല.