തേർഡ് പാർട്ടി ആപ്പുകളില്ലാതെ വിഡിയോ കോൾ; 2,799 രൂപയ്ക്കൊരു ഫോൺ
മറ്റൊരു ബജറ്റ് 4 ജി ഫീച്ചർ ഫോണും വിപണിയില്‍ അവതരിപ്പിച്ചു റിലയൻസ് .ജിയോഫോൺ പ്രൈമ 2 എന്ന പേരില്‍ എത്തുന്ന ഫോണിൽ 512 എംബി റാമും 4 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ക്വാൽകോം ചിപ്പ് വരുന്നു.തേർഡ് പാർട്ടി ആപ്പ് ഇല്ലാതെ നേരിട്ട് വിഡിയോ കോളുകൾ ചെയ്യാൻ JioPhone Prima 2-ന് കഴിയും. സെൽഫി ക്യാമറയും പ്രധാനക്യാമറയും

മറ്റൊരു ബജറ്റ് 4 ജി ഫീച്ചർ ഫോണും വിപണിയില്‍ അവതരിപ്പിച്ചു റിലയൻസ് .ജിയോഫോൺ പ്രൈമ 2 എന്ന പേരില്‍ എത്തുന്ന ഫോണിൽ 512 എംബി റാമും 4 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ക്വാൽകോം ചിപ്പ് വരുന്നു.തേർഡ് പാർട്ടി ആപ്പ് ഇല്ലാതെ നേരിട്ട് വിഡിയോ കോളുകൾ ചെയ്യാൻ JioPhone Prima 2-ന് കഴിയും.
സെൽഫി ക്യാമറയും പ്രധാനക്യാമറയും ഫോണിൽ വരുന്നുണ്ട്. മാത്രമല്ല എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാവുന്ന 2,000 mAh ബാറ്ററിയും അവതരിപ്പിച്ചിരിക്കുന്നു.KaiOS-ൽ പ്രവർത്തിക്കുന്നതിനാൽ, യുപിഐ പേമെന്റുകൾ, ജിയോസിനിമ, ജിയോചാറ്റ് എന്നിവയ്‌ക്കുള്ള പിന്തുണയും ഉണ്ടാകും. മാത്രമല്ല യുട്യൂബ്, ഗൂഗിൾ അസിസ്റ്റന്റ്, ഫെയ്‌സ്ബുക്ക് , ജിയോപേ തുടങ്ങിയ ആപ്പുകളുമായാണ് വരുന്നത്.
മെറ്റ അടുത്തിടെ KaiOS-ൽ നിന്ന് വാട്സാപ് പിന്തുണ നീക്കം ചെയ്തതിനാൽ ഫോണിന് വാട്സാപ് നഷ്‌ടമായി. 23 വ്യത്യസ്ത ഇന്ത്യൻ ഭാഷകളെയും ഫോൺ പിന്തുണയ്ക്കുന്നു. 2.4 ഇഞ്ച് ഡിസ്‌പ്ലേ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, എൽഇഡി ടോർച്ച്, എഫ്എം റേഡിയോയ്ക്കുള്ള പിന്തുണ എന്നിവയാണ് ജിയോഫോൺ പ്രൈമ 2ന്റെ മറ്റ് പ്രധാന സവിശേഷതകൾ.
ജിയോഫോണിന്റെ മറ്റെല്ലാ വേരിയന്റുകളേയും പോലെ, പ്രൈമ 2ന് ജിയോ നെറ്റ്‌വർക് ആവശ്യമായി വരും. അൺലിമിറ്റഡ് കോളിങിനൊപ്പം പ്രതിദിനം 100എംബി ഡാറ്റയുമായി 28 ദിവസത്തേക്ക് 91 രൂപ മുതൽ ആരംഭിക്കുന്ന പ്രത്യേക റീചാർജ് പ്ലാനുകൾ ജിയോ വാഗ്ദാനം ചെയ്യുന്നു. 28 ദിവസത്തേക്ക് പ്രതിദിനം അര ജിബി 4 ജി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 152 രൂപ പ്ലാൻ പോലുള്ള മറ്റ് ജിയോഫോൺ പ്ലാനുകളും ഉണ്ട്, കൂടാതെ 28 ദിവസത്തേക്ക് 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 895 രൂപ വിലയുള്ള വാർഷിക പ്ലാനും (336 വാലിഡിറ്റി) ഉണ്ട്. .