ഐഫോണ്‍ 16 സീരിസ്: ആൻഡ്രോയിഡ് പ്രേമികളുടെ വിമർശനം; നിറങ്ങളിലെ പളപളപ്പ്, എഐ, ക്യാമറ എല്ലാം മായ തന്നെ!
ഐഫോണ്‍ 16 സീരിസ് അവതരണ പൂരം പതിവ് വെടിക്കെട്ടുകളോടെ അരങ്ങേറി. അതിന്റെ പ്രഭയില്‍ കണ്ണു മഞ്ഞളിച്ചവരും അല്ലാത്തവരും ഉണ്ട്. ആപ്പിള്‍ പറഞ്ഞതെല്ലാം അതുപോലെ വിഴുങ്ങിയവരെ പോലെയല്ല വിമര്‍ശകര്‍ മുന്നോട്ടുവയ്ക്കുന്ന ചില വാദങ്ങള്‍.വളരെ കാലമായി നിലനില്‍ക്കുന്ന ഒരു ആരോപണമാണ് ആപ്പിള്‍ കമ്പനിയുടെ ആരാധകര്‍
ഐഫോണ്‍ 16 സീരിസ് അവതരണ പൂരം പതിവ് വെടിക്കെട്ടുകളോടെ അരങ്ങേറി. അതിന്റെ പ്രഭയില്‍ കണ്ണു മഞ്ഞളിച്ചവരും അല്ലാത്തവരും ഉണ്ട്. ആപ്പിള്‍ പറഞ്ഞതെല്ലാം അതുപോലെ വിഴുങ്ങിയവരെ പോലെയല്ല വിമര്‍ശകര്‍ മുന്നോട്ടുവയ്ക്കുന്ന ചില വാദങ്ങള്‍.വളരെ കാലമായി നിലനില്‍ക്കുന്ന ഒരു ആരോപണമാണ് ആപ്പിള്‍ കമ്പനിയുടെ ആരാധകര്‍
ഐഫോണ്‍ 16 സീരിസ് അവതരണ പൂരം പതിവ് വെടിക്കെട്ടുകളോടെ അരങ്ങേറി. അതിന്റെ പ്രഭയില്‍ കണ്ണു മഞ്ഞളിച്ചവരും അല്ലാത്തവരും ഉണ്ട്. ആപ്പിള്‍ പറഞ്ഞതെല്ലാം അതുപോലെ വിഴുങ്ങിയവരെ പോലെയല്ല വിമര്‍ശകര്‍ മുന്നോട്ടുവയ്ക്കുന്ന ചില വാദങ്ങള്‍.വളരെ കാലമായി നിലനില്‍ക്കുന്ന ഒരു ആരോപണമാണ് ആപ്പിള്‍ കമ്പനിയുടെ ആരാധകര്‍
ഐഫോണ്‍ 16 സീരിസ് അവതരണ പൂരം പതിവ് വെടിക്കെട്ടുകളോടെ അരങ്ങേറി. അതിന്റെ പ്രഭയില്‍ കണ്ണു മഞ്ഞളിച്ചവരും അല്ലാത്തവരും ഉണ്ട്. ആപ്പിള്‍ പറഞ്ഞതെല്ലാം അതുപോലെ വിഴുങ്ങിയവരെ പോലെയല്ല വിമര്‍ശകര്‍ മുന്നോട്ടുവയ്ക്കുന്ന ചില വാദങ്ങള്‍.വളരെ കാലമായി നിലനില്‍ക്കുന്ന ഒരു ആരോപണമാണ് ആപ്പിള്‍ കമ്പനിയുടെ ആരാധകര്‍ ആന്‍ഡ്രോയിഡില്‍ കൊണ്ടുവരുന്ന മാറ്റങ്ങൾ ഒന്നു പരിശോധിച്ചു നോക്കുന്നു പോലുമില്ലെന്നുള്ളത്.
'കാറ്റുകടക്കാത്ത' ആപ്പിള്‍ സോഫ്റ്റ്വെയര്-ഹാര്ഡ്വെയര് പരിസ്ഥിതിയില്‍ മാത്രം കഴിഞ്ഞുകൂടുന്നവര്‍ക്ക്, സാംസങ്, ഗൂഗിള്‍ തുടങ്ങി പല കമ്പനികള്‍ പണ്ടേ അവതരിപ്പിച്ച പല ഫീച്ചറുകളെക്കുറിച്ചും കേട്ടറിവു പോലും ഇല്ലെന്നുള്ളത്. നിര്‍മ്മിത ബുദ്ധി (എഐ) തന്നെ ഉത്തമോദാഹരണം.
ഐഫോണ്‍ 16, 16 പ്രോ സീരിസിനെതിരെ ഉയരുന്ന ഏറ്റവും പ്രധാന ആരോപണം അവയിലെ പുതുമ നാമമാത്രമാണെന്നുളളതാണ്. തലേ വര്‍ഷത്തെ മോഡലുകളെ അപേക്ഷിച്ച് ഡിസൈനില്‍ പോലും കാര്യമായ പുതുമ കാണാനില്ല. ഐഫോണ്‍ 16, പ്ലസ് മോഡലുകളില്‍ ക്യാമറ ഒന്നു മാറ്റിപ്പിടിപ്പിച്ചിട്ടുണ്ട് എന്നതാണ് ഏറ്റവും പ്രകടമായ മാറ്റം. പിന്നെ, ആക്ഷന്‍ ബട്ടണും എത്തി. ഐഫോണ്‍ 16 പ്രോ മോഡലുകള്‍ക്ക് അല്‍പ്പം സ്ക്രീന്‍ വലുപ്പം കൂടിയിട്ടുണ്ട് എന്നതും ക്യാമറാ ബട്ടണ്‍ വന്നു എന്നതുമൊഴിച്ചാല്‍ ശ്രദ്ധേയമായ മാറ്റങ്ങളൊന്നും ഇല്ല.
ഐഫോണ്‍ 16 മതിയോ പ്രോ തന്നെ വേണോ?
പൊതുവെ ആപ്പിളിന്റെ പ്രചാരവേലകള്‍ മാത്രം ശ്രദ്ധിക്കുന്നവര്‍ക്ക് ഐഫോണ്‍ 16 പ്രോ മോഡലുകള്‍ കാര്യമായ മാറ്റം കൊണ്ടുവരുന്നു എന്ന തോന്നലുണ്ടാക്കുന്നു. എന്നാല്‍, ഇതില്‍ കഴമ്പില്ലെന്നും, ഇത്തവണ പ്രോ മോഡലുകളും സാദാ മോഡലുകളും തമ്മിലുള്ള അകലം കുറയുകയാണ് ചെയ്തിരിക്കുന്നതെന്നുംവാദിക്കുന്നവരും ഉണ്ട്. പ്രസക്തമായ ഫീച്ചറുകള്‍ മാത്രം നോക്കിയാല്‍ ഇപ്പോള്‍ പ്രോ തന്നെ വാങ്ങേണ്ട കാര്യമൊന്നുമില്ല എന്നാണ് അവര്‍ വാദിക്കുന്നത്.
ആപ്പിള്‍ ഇന്റലിജന്‍സ് എന്ന നെറ്റിപ്പട്ടം കെട്ടിയ ആന
ഐഫോണുകള്‍ക്ക് ആദ്യമായാണ് എഐ ഉള്ളാലെ പ്രവര്‍ത്തിപ്പിക്കാനുള്ള ശേഷി കിട്ടുന്നത്. ഇതു കേട്ട് ആപ്പിള്‍ ആരാധകര്‍ തുള്ളിച്ചാടുന്നുമുണ്ട്. എന്നാല്‍, ഈ ഫീച്ചര്‍ എത്രത്തോളം സുഗമമായി പ്രവര്‍ത്തിക്കും എന്ന കാര്യം പോലും ഇപ്പോള്‍ പ്രവചനീയമല്ല. ഗൂഗിള്‍, സാംസങ് തുടങ്ങിയ കമ്പനികള്നിരവധി മാസങ്ങളായി ഇത് നല്കി വരുന്നതാണ്.
ഇവിടെയാണ് ആപ്പിള്‍ ആരാധകര്‍ക്ക് ഹാലിളകുന്ന ആ ചോദ്യം ചോദിക്കേണ്ടി വരുന്നത്: എവിടെ സ്വന്തം എഐ, ആപ്പിള്‍? ലോകത്തെ ഏറ്റവും വലിയ ടെക്നോളജി കമ്പനികളിലൊന്ന് എന്ന നെറ്റിപ്പട്ടമൊക്കെ എടുത്തണിയുമ്പോള്‍ മറച്ചുവയ്ക്കുന്ന കാര്യം രാജാവ് നഗ്നനാണെന്നതാണ്. എഐ വികസിപ്പിക്കാന്‍ ശ്രമിച്ച് പരാജയമടഞ്ഞ കമ്പനിയാണ് ആപ്പിള്‍! ഇക്കാര്യത്തില്‍ ഗൂഗിള്‍ ആപ്പിളിനെക്കാള്‍ ഏറെ മുന്നിലാണ്. ഓപ്പണ്‍എഐ അടക്കം മറ്റു പല കമ്പനികളും ആപ്പിളിനെക്കാള്‍ മുന്നിലാണ്.
ഓപ്പണ്‍എഐ ഉള്ളില്‍
കമ്പനിയുടെ ഓഹരികളില്‍ നിക്ഷേപിച്ചിരിക്കുന്നവര്‍ അടക്കം ടെക്നോളജി മേഖല മൊത്തം എവിടെ ആപ്പിള്‍ എഐ എന്ന ചോദ്യത്തിന് മുന്നില്‍ തലകുനിക്കുന്ന കമ്പനിയെ ആയിരുന്നു ഏതാനും മാസം മുമ്പ് നാം കണ്ടിരുന്നത്. സ്വന്തമായി വികസിപ്പിച്ച എഐയുടെ പരിതാപകരമായ അവസ്ഥ കമ്പനിക്ക് മറച്ചുപിടിക്കാന്പോലും ആകുമായിരന്നില്ല.
ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റ് ആയ സിരി എന്ന 'പരിഹാസ കഥാപാത്രത്തിന്റെ' പ്രകടനം മാത്രം മതി ആപ്പിള്‍ എവിടെ നില്ക്കുന്നു എന്നു കാണാന്‍. പ്രെഡിക്ടിവ് ടെക്സ്റ്റിന്റെ കാര്യത്തിലും ആപ്പിള്‍ അമ്പേ പിന്നിലാണ്. സാംസങിന്റെ പ്രെഡിക്ടിവ് കീബോഡ് ഒക്കെ അമ്പരപ്പിക്കുന്ന പ്രവചനംനടത്തുമ്പോള് ആപ്പിള്‍ ദയനീയമായിരുന്നു.
ഗത്യന്തരമില്ലാതെയാണ് ആപ്പിള്‍ വൈറല്‍ എഐ ചാറ്റ് സംവിധാനമായ ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയുമായി ധാരണയിലായത്. ഈ ഗതികേട് ഗൂഗിളിന് ഉണ്ടായില്ല എന്ന കാര്യവും ശ്രദ്ധിക്കണം. ഐഫോണില്‍ എഐ സജീവമാകുന്നത് ഗുണകരമാകാമെങ്കിലും, ഉപയോക്താക്കളുടെസ്വകാര്യതയൊക്കെ ഇനി നിലനിര്‍ത്താന്‍ ആപ്പിളിന് ആകുമോ എന്ന ചോദ്യമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.
ഓപ്പണ്‍എഐയില്‍ ആപ്പിള്‍ നിക്ഷേപിക്കുമോ?
സാം ഓള്ട്ട്മാന് മേധാവിയായി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍എഐയില്‍ ആപ്പിള്‍ നിക്ഷേപമിറക്കിയാല്‍ അത്ഭുതപ്പെടേണ്ട എന്ന വാര്‍ത്തയും വന്നിരുന്നു. ആപ്പിള്‍ സ്വന്തം എഐ വികസിപ്പിച്ചെടുക്കുന്നതു വരെ മാത്രമയിരിക്കും ഓപ്പണ്‍എഐ സോഫ്റ്റ്വെയര് ആപ്പിള്‍ ഉപകരണങ്ങളില്‍ കുടുങ്ങിക്കിടക്കുകഎന്ന് ആദ്യം പറഞ്ഞു കേട്ടതിന് വിപരീതമാണ് ഈ നീക്കം.
അങ്ങനെ സംഭവിച്ചാല്‍ സ്വകാര്യതയുടെ കോട്ടയായി ആപ്പിള്‍ അഭിമാനപൂര്‍വ്വം സംരക്ഷിച്ച സോഫ്റ്റ്വെയര് പരിസ്ഥിതി എത്തിനോക്കാന്‍ സാധിക്കുന്ന ഒന്നായി തീര്‍ന്നേക്കാം. ഇതും ആപ്പിളിന്റെ പരാജയങ്ങളുടെ പട്ടികയില്‍ പെടുത്താം.
ഹാര്ഡ്വെയര്
ഐഫോണ്‍ 15 പ്രോ സീരിസുമായി വലിയ പ്രകടന വ്യത്യാസം ഐഫോണ്‍ 16 പ്രോ സീരിസില്‍ കണ്ടേക്കില്ലെന്നും വാദമുണ്ട്. ഐഫോണ്‍ 16 പ്രോ സീരിസ് എഐ പ്രവര്‍ത്തിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നിര്‍മ്മിച്ചെടുത്ത ഹാര്ഡ്വെയര് ആണ് എന്നു സമ്മതിക്കുമ്പോള്‍ പോലും, എഐ മാറ്റി നിറുത്തിമൊത്തം പ്രകടനം താരതമ്യം ചെയ്താല്‍ ഇരു സീരിസുകളുമായി കരുത്തിന്റെ കാര്യത്തില്‍ വലിയ വ്യത്യാസം കണ്ടേക്കില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.