18,999 രൂപയിൽ താഴെ വിലയിൽ ഐപാഡ്, ഐഫോണുകളും ലാപ്ടോപ്പുമെല്ലാം കുറഞ്ഞവിലയിൽ; ബിഗ് ബില്യൺ ഡേ ഓഫറുകൾ
മൊബൈലുകൾക്കും ലാപ്ടോപ്പുകളക്കും ടാബുകൾക്കുമെല്ലാം ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വില നൽകുമെന്ന വാഗ്ദാനവുമായി ഫ്ളിപ്കാർട്ടിന്റെ ഈ വർഷത്തെ ബിഗ് ബില്യൺ വിൽപനയ്ക്കു ഉടൻ തുടക്കമാകും. എതിരാളികളായ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലുമായുള്ള മത്സരമായിരിക്കും അരങ്ങേറുക. സ്‌മാർട്ട്‌ഫോണുകളുടെ വിവിധ

മൊബൈലുകൾക്കും ലാപ്ടോപ്പുകൾക്കും ടാബുകൾക്കുമെല്ലാം ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വില നൽകുമെന്ന വാഗ്ദാനവുമായി ഫ്ളിപ്കാർട്ടിന്റെ ഈ വർഷത്തെ ബിഗ് ബില്യൺ വിൽപനയ്ക്കു ഉടൻ തുടക്കമാകും. എതിരാളികളായ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലുമായുള്ള മത്സരമായിരിക്കും അരങ്ങേറുക. സ്‌മാർട്ട്‌ഫോണുകളുടെ വിവിധ ഡീലുകളുടെയും കിഴിവുകളുടെയും ടീസർ നൽകാൻ ഫ്ലിപ്കാർട് തുടങ്ങി. പ്ലസ് ആംഗങ്ങള്‍ക്കായി 26നും മറ്റുള്ളവർക്കായി സെപ്റ്റംബർ 27നും ആരംഭിക്കും.
9th ജെൻ ഐപാഡ് ആദ്യമായി 18,999 രൂപയ്ക്ക് താഴെ ലഭ്യമാകുമെന്ന് ഫ്ളിപ്കാർട്ട് സ്ഥിരീകരിച്ചു. ഐഫോൺ 15 സീരീസ് ഇപ്പോൾ ഫ്ലിപ്കാർട്ടിൽ 69,900 രൂപയ്ക്കാണ് വിൽക്കുന്നത്, എന്നാൽ ബിഗ് ബില്യൺ ഡേയ്സിൽ ഇനിയും വിലകുറയാൻ സാധ്യതയുണ്ട്.
ഇന്നു വൈകുന്നേരം മുതൽ മോട്ടറോളയുടെ സ്മാർട്ഫോൺ ഡീലുകൾ ഫ്ലിപ്കാർട് വെളിപ്പെടുത്തും. തുടർന്ന് സെപ്റ്റംബർ 17 ന് റിയൽമി, സെപ്റ്റംബർ 18 ന് പോക്കോ, സെപ്റ്റംബർ 19 ന് വിവോ, സെപ്റ്റംബർ 20 ന് സാംസങ് എന്നിങ്ങനെ വിവിധ ഡീലുകൾ അവതരിപ്പിക്കും.
സ്‌മാർട്ട്‌ഫോണുകൾ മാത്രമല്ല ലാപ്‌ടോപ്പുകൾ, വീട്ടുപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ഷൂസ് തുടങ്ങി നിരവധി വിഭാഗങ്ങൾക്ക് ഡീലുകൾ ബാധകമായിരിക്കും. 80 ശതമാനംവരെ കിഴിവ് ലഭിക്കുമെന്നാണ് വിവരം.
ലാപ്‌ടോപ്പുകൾ, ഹെഡ്‌ഫോണുകൾ, ഗെയിമിങ് കൺസോളുകൾ, ഗാഡ്‌ജെറ്റ് ഉപകരണങ്ങൾ എന്നിവയ്ക്ക് 50% മുതൽ 80% വരെ കിഴിവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ലക്ഷംവരെ ഫ്ലിപ്കാർട് പേ ലേറ്റർ ലഭിക്കും. ഫ്ലിപ്കാർട് യുപിഐയിൽ 50 രൂപവരെ ക്യാഷ്ബാക് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്കാണ് എക്സ്ക്ലൂസീവ് കാർഡ് പാർട്ണർ.