നെറ്റ് കഫെയിൽ ഓർക്കുടിൽ സുഹൃത്തിനെ അന്വേഷിച്ചിട്ടുണ്ടോ,സ്ക്രാപ് ഇട്ടിട്ടുണ്ടോ?, ഓർമകൾക്ക് 10 വയസ് പ്രായം
എംഎസ്എൻ പോലെയുള്ള മെസഞ്ചറുകളിലും മറ്റും തളയ്ക്കപ്പെട്ടു കിടന്ന യുവത്വം സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്കുവച്ചും എഴുതിയും പ്രശസ്തരാകുന്ന അദ്ഭുതലോകത്തേക്കു കടക്കാൻ ആദ്യം കാരണഭൂതമായത് ഓർക്കുട് ആണ്. ഫെയ്സ്ബുക്കും വാട്സാപ്പും വരുന്നതിനു വർഷങ്ങൾക്കു മുൻപ് എല്ലാവരും ചോദിച്ചിരുന്നത് ഓർക്കുട്ടിലുണ്ടോ

എംഎസ്എൻ പോലെയുള്ള മെസഞ്ചറുകളിലും മറ്റും തളയ്ക്കപ്പെട്ടു കിടന്ന യുവത്വം സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്കുവച്ചും എഴുതിയും പ്രശസ്തരാകുന്ന അദ്ഭുതലോകത്തേക്കു കടക്കാൻ ആദ്യം കാരണഭൂതമായത് ഓർക്കുട് ആണ്. ഫെയ്സ്ബുക്കും വാട്സാപ്പും വരുന്നതിനു വർഷങ്ങൾക്കു മുൻപ് എല്ലാവരും ചോദിച്ചിരുന്നത് ഓർക്കുട്ടിലുണ്ടോ എന്നായിരുന്നു.
ഓർക്കുട്ട് ബുയോകോട്ടൻ എന്ന ടർക്കിഷ് സോഫ്റ്റ്‌വെയർ എൻജിനിയറാണ് ഓർക്കുട്ടിനു രൂപം നൽകിയത്. 2004ലായിരുന്നു ഇത്. ഓർക്കുട്ട് ബുയുക്കോട്ടനും ഗിതിന്‍ ജോസ് എന്നിവര്‍ ചേര്‍ന്നാണ് സ്വതന്ത്ര പ്രോജക്റ്റ് എന്ന നിലയില്‍ വികസിപ്പിച്ചെടു ഓര്‍ക്കുട് പിന്നീട് ഗൂഗിള്‍ ഏറ്റെടുക്കുകയായിരുന്നു.വളരെപ്പെട്ടെന്ന് യുവാക്കൾക്കിടയിൽ ട്രെൻഡിങ്ങായി മാറി. ആദ്യകാലത്ത് ഓർക്കുട്ടിന് ഏറ്റവും കൂടുതൽ ജനസമ്മതിയുണ്ടായിരുന്നത് ഇന്ത്യയിലും ബ്രസീലിലുമായിരുന്നു. ഓർക്കുടിനൊപ്പം രൂപം നൽകിയ ഫെയ്സ്ബുക് പതിയെ മനസ് കീഴടക്കാൻ തുടങ്ങി.
സമൂഹമാധ്യമങ്ങളുടെ സ്വാധീനവും സാധ്യതകളും കൂടുതൽ വിപുലീകരിച്ച ഫെയ്സ്ബുക്കുമായി മാർക്ക് സക്കർബർഗ് രംഗത്തെത്തിയതോടെ ഓർക്കുട് പിന്തള്ളപ്പെടുകയായിരുന്നു.
സുഹൃത്തുക്കളുമായി സംവദിക്കാന്‍ സ്‌ക്രാപ്പ് ബുക്ക്, ചിത്രങ്ങള്‍ പങ്കുവെക്കാന്‍ ആല്‍ബം, ചര്‍ച്ചകള്‍ക്കായി കൂട്ടായ്മകള്‍, സൂഹൃത്തുക്കളുടെ ജന്‍മദിന അറിയിപ്പുകള്‍ തുടങ്ങി അത്യാവശ്യം വേണ്ടിവരുന്ന എല്ലാം ഓര്‍ക്കുട്ടിലുണ്ടായിരുന്നു. പക്ഷേ ഓരോ റിഫ്രഷിലും നിരവധി വിസ്മയങ്ങള്‍ ഒളിപ്പിച്ച ഫെയ്സ്ബുക്കിലെ ഫീഡ് പോലെയുള്ള ജനപ്രീതിയെ മറികടക്കാനായില്ല. പിന്നാലെ വാട്സാപ്പും ഇൻസ്റ്റഗ്രാമുമെത്തിയതോടെ ഓർക്കുട്ടിന്റെ പതനം പൂർണമായി.
2014 ജൂണ്‍ 30-ന് ഓര്‍ക്കുട്ട് പൂട്ടുകയാണെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു. 2012ൽ ജനുവരി 5ന് ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ഒരു സിനിമയും പുറത്തിറങ്ങിയിരുന്നു. ഒരു പതിറ്റാണ്ടോളം ആഗോള സൗഹൃദത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ 'ഓര്‍ക്കുട്ട്' 2014 സെപ്റ്റംബർ 30ന് ഓര്‍മയുടെ ചില്ലു കൂടാരത്തിലായി.