കമലയ്ക്കോ ട്രംപിനോ ബഹിരാകാശത്തുനിന്നും ഒരു വോട്ട് കിട്ടും!; ഭൂമിയിലെ വോട്ടെടുപ്പിൽ നിന്നും വളരെ വ്യത്യസ്തം
നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ ബഹിരാകാശത്തുനിന്നും വോട്ട് ചെയ്യാൻ തയാറെടുത്ത് നാസയുടെ ബഹിരാകാശ യാത്രികർ. ബോയിങിന്റെ സ്റ്റാർലൈനർ ദൗത്യത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുകയും പേടകത്തിലെ തകരാറുകൾ അവിടെ 2025 ഫെബ്രുവരി വരെ തുടരുകയാണ് ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച്

നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ ബഹിരാകാശത്തുനിന്നും വോട്ട് ചെയ്യാൻ തയാറെടുത്ത് നാസയുടെ ബഹിരാകാശ യാത്രികർ. ബോയിങിന്റെ സ്റ്റാർലൈനർ ദൗത്യത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബുച്ച് വിൽമോറും പേടകത്തിലെ തകരാറുകളാൽ 2025 ഫെബ്രുവരി വരെ തുടരുകയാണ് . അതിനാൽ നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നേരിട്ട് വോട്ട് ചെയ്യാനുള്ള അവസരം അവർക്കു നഷ്ടമാകും.
ബഹിരാകാശത്ത് നിന്ന് മാധ്യമങ്ങളുമായി സംവദിച്ച വിൽമോർ, വളരെ പ്രധാനപ്പെട്ട കടമയായതിനാൽ വോട്ട് ചെയ്യാനുള്ള അഭ്യർത്ഥന അയച്ചുവെന്നും വോട്ടുചെയ്യാൻ കഴിയുമെന്ന് നാസ ഉറപ്പാക്കുമെന്നും പറഞ്ഞു. ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുനിത വില്യംസും വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജൂണ്‍ അഞ്ചിനാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബുച്ച് വില്‍മറിനേയും വഹിച്ച് ബോയിങ് സ്റ്റാര്‍ലൈനര്‍ പുറപ്പെട്ടത്. മനുഷ്യരെ വഹിച്ചുള്ള പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. എന്നാല്‍, യാത്രയ്ക്കിടെയുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളിലെ തകരാറും കാരണം ദിവസങ്ങള്‍ മാത്രം കണക്കാക്കിയിരുന്ന ദൗത്യം 3 മാസത്തോളം നീണ്ടു. യാത്രികരെ തിരിച്ചെത്തിക്കുന്നതിൽ സുരക്ഷ ആശങ്കകള്‍ ഉയർന്നതോടെയാണ് സ്റ്റാർലൈനർ അൺഡോക് ചെയ്ത് തിരികെ എത്തിച്ചതും, .യാത്രികർ ബഹിരാകാശ നിലയത്തിൽ തുടർന്നതും. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പദ്ധതിയിട്ടിരിക്കുന്ന സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണില്‍ രണ്ട് ഇരിപ്പിടങ്ങള്‍ ഒരുക്കി ഇവരെ തിരിച്ചു കൊണ്ടുവരാനുള്ള പദ്ധതിയാണ് ഒരുങ്ങുന്നത്.
ബഹിരാകാശ നിലയത്തിൽ നിന്നുള്ള വോട്ടിങ് എന്ന വെല്ലുവിളി
ഈ പ്രക്രിയ ഭൂമിയിലെ വോട്ടിങിൽ നിന്ന് കാര്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു.ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നു പരിശോധിക്കാം.
അഭ്യർത്ഥന: ബഹിരാകാശയാത്രികർ ബാലറ്റിന് വേണ്ടിയുള്ള അഭ്യർത്ഥന അതത് കൗണ്ടി അല്ലെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് ബോർഡിന് അയയ്ക്കുന്നു.
ഇലക്‌ട്രോണിക് ബാലറ്റ്: ബാലറ്റ് പിന്നീട് ഇലക്‌ട്രോണിക് ആയി ISS-ലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു.
സുരക്ഷിത വോട്ടിങ്: ബഹിരാകാശ സഞ്ചാരികൾ ഒരു എന്‍ക്രിപ്റ്റഡ് സുരക്ഷിത സംവിധാനം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുന്നു
ഭൂമിയിലേക്ക് മടക്കി അയയ്ക്കും: പൂർത്തിയാക്കിയ ബാലറ്റ് പ്രോസസിങിനായി ഭൂമിയിലേക്ക് തിരികെ അയയ്ക്കുന്നു.