ആരോഗ്യ പരിശോധന, സ്പേസ് സ്യൂട്ടിന്റെ അറ്റകുറ്റപ്പണി, വീണ്ടും ട്രെയ്നിങ്; കാത്തിരിക്കുന്ന മടങ്ങിവരവ്, തയാറെടുത്ത് സുനിത വില്യംസ്
ഐഎസ്എസിന്റെ കമാൻഡർ സ്ഥാനത്താണ് ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ്. പരീക്ഷണങ്ങളൊക്കെ പൂർത്തിയാക്കി, ഇനി തിരികെ വരാനുള്ള വിവിധ തയാറെടുപ്പുകളിലേക്കു കടക്കുകയാണ് സുനിത വില്യംസും സഹയാത്രികൻ ബുച് വിൽമോറുമെന്നും ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു. സ്യൂട്ടുകളുടെ പരിശോധനകൾക്ക് ശേഷം, സുനിതാ

ഐഎസ്എസിന്റെ കമാൻഡർ സ്ഥാനത്താണ് ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ്. പരീക്ഷണങ്ങളൊക്കെ പൂർത്തിയാക്കി, ഇനി തിരികെ വരാനുള്ള വിവിധ തയാറെടുപ്പുകളിലേക്കു കടക്കുകയാണ് സുനിത വില്യംസും സഹയാത്രികൻ ബുച് വിൽമോറുമെന്നും ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു.
സ്യൂട്ടുകളുടെ പരിശോധനകൾക്ക് ശേഷം, സുനിതാ വില്യംസ് ഉൾപ്പെടെയുള്ള യാത്രികർ കണ്ണുകളുടെ പരിശോധന നടത്തി. ഗ്രൗണ്ട് അധിഷ്ഠിത ഡോക്ടർമാർ അവരുടെ കോർണിയ, ലെൻസുകൾ, ഒപ്റ്റിക് നാഡികൾ എന്നിവയുടെ ആരോഗ്യം അൾട്രാസൗണ്ട് 2 ഉപകരണം ഉപയോഗിച്ച് നിരീക്ഷിച്ചു.
6 മാസം പിന്നിടുന്ന ബഹിരാകാശ വാസം
സുനിത വില്യംസും ബുച്ച് വിൽമോറും 2024 ജൂൺ അഞ്ച് മുതൽ ഐഎസ്എസിലാണ് തുടരുന്നത്. സുനിതയുടെയും ബുച്ച് വിൽമോറിന്റെയും ദൗത്യം എട്ട് ദിവസത്തേക്കായിരുന്നു. എന്നാല്‍, സാങ്കേതിക തകരാർ മൂലം അവര്‍ക്ക് തിരികെ വരാനായില്ല. അന്നു മുതല്‍ ഇരുവരും ബഹിരാകാശ നിലയത്തിൽ കഴിയുകയാണ്. ഇലോൺ മസ്‌കിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം വഴി 2025 ഫെബ്രുവരിയിൽ ഭൂമിയിലേക്ക് മടങ്ങും.
ദൗത്യം ഇങ്ങനെയായിരുന്നു
ക്രൂ സ്പേസ് ട്രാൻസ്‌പോർട്ടേഷൻ നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമുമായി സഹകരിച്ച് ബോയിങ് വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകമായാണ് സ്റ്റാർലൈനർ പദ്ധതിയിട്ടത്. ഔദ്യോഗികമായി CST-100 (ക്രൂ സ്പേസ് ട്രാൻസ്‌പോർട്ടേഷൻ) എന്നറിയപ്പെടുന്നത്.രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കും (ISS) മറ്റ് താഴ്ന്ന ഭൂമിയുടെ ഭ്രമണപഥ ലക്ഷ്യങ്ങളിലേക്കും ജീവനക്കാരെ എത്തിക്കുന്നതിനായിരുന്നു സ്റ്റാർലൈനർ രൂപകൽപ്പന ചെയ്തത്.
സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണിനെപ്പോലെ ബഹിരാകാശയാത്രികരെ ഐഎസ്എസിലേക്കും പുറത്തേക്കും കൊണ്ടുപോകാൻ കഴിവുള്ള രണ്ടാമത്തെ യുഎസ് ബഹിരാകാശ പേടകമായി സ്റ്റാർലൈനർ മാറാനായിരുന്ന നാസയുടെ ലക്ഷ്യം. ഏഴ് യാത്രക്കാരെ വരെ അല്ലെങ്കിൽ ജീവനക്കാരുടെയും ചരക്കുകളെയും ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന തരത്തിലാണ് CST-100 സ്റ്റാർലൈനർ രൂപകൽപ്പന ചെയ്തിരുന്നത്.
റഷ്യൻ സോയൂസ് ബഹിരാകാശ പേടകത്തെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ട് ഐഎസ്എസിലേക്ക് മറ്റൊരു ഗതാഗത മാർഗ്ഗം നാസയ്ക്ക് നൽകാനാണ് ഇത് ഉദ്ദേശിച്ചിരുന്നത്. യുണൈറ്റഡ് ലോഞ്ച് അലയൻസിസിന്റെ (യുഎൽഎ) അറ്റ്ലസ് വി റോക്കറ്റിലായിരുന്നു പേടകം വിക്ഷേപിച്ചത്.
സ്റ്റാര്‍ലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ഐഎസ്എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും എല്ലാം മാറ്റി മറിച്ചു.
സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ദിശ നിയന്ത്രിക്കുന്നതിനുള്ള 28 ത്രസ്റ്ററുകളില്‍ അഞ്ചെണ്ണം ഐഎസ്എസിലേക്കുള്ള ഡോക്കിങ്(ഘടിപ്പിക്കാനുള്ള) ശ്രമത്തിനിടെ പ്രവര്‍ത്തനരഹിതമായി. ഇതോടെ ഏതാനും ദിവസങ്ങള്‍ എന്നു കരുതിയിരുന്ന പരീക്ഷണ ദൗത്യം അനിശ്ചിതമായി നീളുകയായിരുന്നു. എന്തായാലും 2025 ഫെബ്രുവരിയിൽ സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിൽ സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് മടങ്ങുമെന്ന് നാസ സ്ഥിരീകരിച്ചു