ഇന്ത്യൻ യാത്രികരെ സ്വന്തം നിലയിൽ ബഹിരാകാശത്ത് എത്തിക്കുന്ന ഐഎസ്ആർഒ ദൗത്യമായ ഗഗൻയാനുമായി ബന്ധപ്പെട്ടുള്ള കടൽപരീക്ഷണമായ വെൽ ഡെക്ക് റിക്കവറി വിജയമായി. ബഹിരാകാശയാത്രയ്ക്കു ശേഷം യാത്രികരുമായി കടലിൽ പതിക്കുന്ന പേടകത്തെ എത്രയും പെട്ടെന്ന് കെട്ടിവലിച്ചുകൊണ്ടുവന്ന് നാവികസേനയുടെ കപ്പലിന്റെ വെൽ ഡെക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ യാത്രികരെ സ്വന്തം നിലയിൽ ബഹിരാകാശത്ത് എത്തിക്കുന്ന ഐഎസ്ആർഒ ദൗത്യമായ ഗഗൻയാനുമായി ബന്ധപ്പെട്ടുള്ള കടൽപരീക്ഷണമായ വെൽ ഡെക്ക് റിക്കവറി വിജയമായി. ബഹിരാകാശയാത്രയ്ക്കു ശേഷം യാത്രികരുമായി കടലിൽ പതിക്കുന്ന പേടകത്തെ എത്രയും പെട്ടെന്ന് കെട്ടിവലിച്ചുകൊണ്ടുവന്ന് നാവികസേനയുടെ കപ്പലിന്റെ വെൽ ഡെക്ക് അറയ്ക്കുള്ളിലേക്കു കയറ്റി യാത്രികരെ പുറത്തിറക്കുന്ന പരീക്ഷണമാണു വിജയിച്ചത്.

നാവികസേനയുടെ സഹായത്തോടെ വിശാഖപട്ടണത്താണു പരീക്ഷണം നടന്നത്. ഡിസംബർ എട്ടിനായിരുന്നു പരീക്ഷണം.ചില കപ്പലുകളിൽ ജലരേഖയോടു തൊട്ടുനിൽക്കുന്ന അറയാണു വെൽ ഡെക്ക്. ഇതിലേക്കു വെള്ളം കയറ്റിക്കഴിഞ്ഞാൽ ബോട്ടുകൾ, ലാൻഡിങ് ക്രാഫ്റ്റുകൾ, ബഹിരാകാശ പേടകങ്ങൾ തുടങ്ങിയവ അതിലേക്കു കൊണ്ടുവന്നു ഡോക്ക് ചെയ്യാംഇന്ത്യയുടെ ബഹിരാകാശ മേഖലയക്ക് വമ്പൻ കുതിപ്പുനൽകുന്ന ഗഗൻയാൻ പദ്ധതിയുടെ ആദ്യഘട്ട വിക്ഷേപണം വരുന്ന ജനുവരിയിലാകുമെന്നാണ് അറിയുന്നത്.

ADVERTISEMENT

ഈ ഡിസംബറിൽ നടക്കേണ്ട ആദ്യഘട്ട വിക്ഷേപണങ്ങൾ സാങ്കേതിക തകരാറുകളെത്തുടർന്ന് മാറ്റിയിരുന്നു. ഗഗൻയാനു മുന്നോടിയായി ഒരു വനിതാ റോബട്ടിനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നുണ്ട്. ഈ യന്ത്രവനിതയുടെ പേര് ‘വ്യോമമിത്ര’ എന്നാണ്. ഈ വർഷംഅവസാന പാദത്തിലായിരിക്കും വ്യോമമിത്രയുമായുള്ള പരീക്ഷണപേടകങ്ങൾ ബഹിരാകാശത്തേക്കു പോകുകയെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും തീയതി നീട്ടുകയായിരുന്നു. ജനുവരിയിൽ രണ്ടാം യാത്രയിൽ ഇതുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

അർധ മനുഷ്യരൂപമുള്ള ‘ഹ്യൂമനോയിഡ്’ ഗണത്തിൽ വരുന്ന റോബട്ടാണ് വ്യോമമിത്ര. കാലുകൾ ഉപയോഗിച്ച് സഞ്ചരിക്കാനുള്ള കഴിവ് ഈ റോബട്ടിനില്ല. ഗഗൻയാൻ യാത്ര നടക്കുന്ന പേടകത്തിലെ വിവിധ സൗകര്യങ്ങളുടെ കാര്യക്ഷമത പരിശോധിക്കുക, ഉപകരണങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുക തുടങ്ങിയ പല ജോലികൾ വ്യോമമിത്രയ്ക്ക് ചെയ്യാനുണ്ട്. പരീക്ഷണ ദൗത്യത്തിനു ശേഷമുള്ള യഥാർഥ ദൗത്യത്തിലും വ്യോമമിത്ര പങ്കെടുക്കും.  ബഹിരാകാശ സഞ്ചാരികളുമായി കൂട്ടുകൂടി ഒരു സൗഹൃദ അന്തരീക്ഷമൊരുക്കുക എന്ന ദൗത്യവും വ്യോമമിത്രയ്ക്കുണ്ട്.

ADVERTISEMENT

യാത്രികരുമായി വ്യോമമിത്ര ആശയവിനിമയം നടത്തും യാത്രികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കു മറുപടിയും കൊടുക്കും. യാത്രികരെ ഓരോരുത്തരെയും തിരിച്ചറിയാനുള്ള ശേഷിയും വ്യോമമിത്രയ്ക്കുണ്ട്. ഐഎസ്ആർഒയുടെ വട്ടിയൂർക്കാവിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിലാണ് വ്യോമമിത്രയെ തയാർ ചെയ്തത്. ഗഗൻയാൻ യാഥാർഥ്യമാകുന്നതോടെ സ്വന്തം നിലയ്ക്ക് ബഹിരാകാശത്തേക്ക് ആളെ വിട്ട നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

English Summary:

ISRO carries out 'well deck' recovery trial of Gaganyaan