സാന്റാ തൊപ്പി ധരിച്ച് സുനിത, ഡോൺ പെറ്റ്; ക്രിസ്മസ് വൈബിൽ ബഹിരാകാശ നിലയം, കേക്ക് ഉണ്ടാകുമോ?
ബോയിങിന്റെ സ്റ്റാർലൈനറിൽ ജൂണ്‍ അഞ്ചിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയതാണ് സുനിത വില്യംസും സഹയാത്രികൻ ബുച് വിൽമോറും. 6 മാസം പിന്നിടുന്ന ബഹിരാകാശ വാസത്തിൽ യുഎസിലെ തിരഞ്ഞെടുപ്പും പിന്നിട്ടു ഒരു ക്രിസ്മസ് കാലവും ആയിരിക്കുന്നു. എന്തായാലും ആഘോഷങ്ങൾക്കൊന്നും കുറവുകളില്ല. ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണ

ബോയിങിന്റെ സ്റ്റാർലൈനറിൽ ജൂണ്‍ അഞ്ചിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയതാണ് സുനിതാ വില്യംസും സഹയാത്രികൻ ബുച് വിൽമോറും. 6 മാസം പിന്നിടുന്ന ബഹിരാകാശ വാസത്തിൽ യുഎസിലെ തിരഞ്ഞെടുപ്പും പിന്നിട്ടു ഒരു ക്രിസ്മസ് കാലവും ആയിരിക്കുന്നു. എന്തായാലും ആഘോഷങ്ങൾക്കൊന്നും കുറവുകളില്ല. ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണ സാമഗ്രികളുമൊക്കെ സ്പേസ് എക്സ് ഡ്രാഗൺ ക്രാഫ്റ്റിലൂടെ തിങ്കളാഴ്ച ഐഎസ്എസിലേക്കു എത്തിച്ചു.
ക്രിസ്മസ് കേക്ക് ഉണ്ടാകുമോ?
സാന്റാ തൊപ്പി പോലുള്ളവയും സമ്മാനങ്ങളെത്തിയെങ്കിലും പ്രത്യേകമായി ഒരു ക്രിസ്മസ് കേക്കിനെക്കുറിച്ച് പറയുന്നില്ല. അവധിക്കാല ഭക്ഷണ പാക്കേജുകളിൽ കേക്കുകൾ, കുക്കികൾ പോലുള്ള ഉത്സവ ട്രീറ്റുകൾ ഉൾപ്പെടുന്നു.
ബഹിരാകാശ നിലയത്തില്‍ നിന്ന് ഹാം റേഡിയോയിലുടെ സംസാരിക്കുന്നതിനിടെയുള്ള ചിത്രങ്ങളാണ് നാസ എക്സ് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ബഹിരാകാശത്തെ ക്രിസ്മസ്
അപ്പോളോ 8 ബഹിരാകാശയാത്രികരായ ഫ്രാങ്ക് ബോർമാൻ, ജെയിംസ് എ. ലോവൽ, വില്യം എ. ആൻഡേഴ്സ് എന്നിവർ 1968 ഡിസംബറിൽ ചന്ദ്രനെ വലംവെക്കുമ്പോൾ ബഹിരാകാശത്ത് ക്രിസ്മസ് ചെലവഴിച്ച ആദ്യ ക്രൂ ആയി മാറി. 1973ലും 1974-ലും സ്‌കൈലാബ് ബഹിരാകാശ നിലയത്തിലെ തങ്ങളുടെ 84 ദിവസത്തെ റെക്കോർഡ് ദൗത്യത്തിനിടെ, സ്‌കൈലാബ് 4 ബഹിരാകാശയാത്രികരായ ജെറാൾഡ് പി കാർ, വില്യം ആർ പോഗ്, എഡ്വേർഡ് ജി ഗിബ്‌സൺ എന്നിവർ ബഹിരാകാശത്ത് താങ്ക്സ്ഗിവിങ്, ക്രിസ്മസ്, പുതുവത്സരം എന്നിവ ആഘോഷിച്ചു. ബഹിരാകാശത്തെ അവധി ആഘോഷത്തെക്കുറിച്ച് കൂടുതൽ അറിയാം.
6 മാസം പിന്നിടുന്ന ബഹിരാകാശ വാസം
സുനിത വില്യംസും ബുച്ച് വിൽമോറും 2024 ജൂൺ അഞ്ച് മുതൽ ഐഎസ്എസിലാണ് തുടരുന്നത്. സുനിതയുടെയും ബുച്ച് വിൽമോറിന്റെയും ദൗത്യം എട്ട് ദിവസത്തേക്കായിരുന്നു. എന്നാല്‍, സാങ്കേതിക തകരാർ മൂലം അവര്‍ക്ക് തിരികെ വരാനായില്ല. അന്നു മുതല്‍ ഇരുവരും ബഹിരാകാശ നിലയത്തിൽ കഴിയുകയാണ്. ഇലോൺ മസ്‌കിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം വഴി 2025 ഫെബ്രുവരിയിൽ ഭൂമിയിലേക്ക് മടങ്ങും.