ഐഫോൺ ആദ്യം വാങ്ങാനായി മാത്രം ഒരു വിദേശയാത്ര; പറന്നെത്തി സ്വന്തമാക്കി ധീരജ് പള്ളിയിൽ
ഐഫോൺ വാങ്ങാനായി ആപ്പിൾ സ്റ്റോറുകളുടെ മുന്നിലെ തിക്കും തിരക്കും നാം കാണാറുണ്ട്. എന്നാലിതാ ഐഫോൺ ആദ്യംതന്നെ വാങ്ങാനായി ഒരു വിദേശയാത്ര, എല്ലാ വർഷവും ഐഫോൺ പുറത്തിറങ്ങുമ്പോൾ ദുബായിലേക്കു പറന്നെത്തുന്ന ധീരജ് പള്ളിയിൽ ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. ദെയ്റ സിറ്റി സെന്ററിലെ ഐസ്റ്റൈൽ സ്റ്റോറിലെത്തി ഐഫോൺ പ്രോ

ഐഫോൺ വാങ്ങാനായി ആപ്പിൾ സ്റ്റോറുകളുടെ മുന്നിലെ തിക്കും തിരക്കും നാം കാണാറുണ്ട്. എന്നാലിതാ ഐഫോൺ ആദ്യംതന്നെ വാങ്ങാനായി ഒരു വിദേശയാത്ര, എല്ലാ വർഷവും ഐഫോൺ പുറത്തിറങ്ങുമ്പോൾ ദുബായിലേക്കു പറന്നെത്തുന്ന ധീരജ് പള്ളിയിൽ ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. ദെയ്റ സിറ്റി സെന്ററിലെ ഐസ്റ്റൈൽ സ്റ്റോറിലെത്തി ഐഫോൺ പ്രോ മാക്സ് മോഡലുകളാണ് ധീരജ് സ്വന്തമാക്കിയത്.
ഡെസെർട് ടൈറ്റാനിയം നിറത്തിലുള്ള ഐഫോൺ 16 പ്രോമാക്സ് 256 ജിബിയാണ് ഇത്തവണ വാങ്ങിയത്. 15 പ്രോമാക്സും 16 പ്രോമാക്സും കാഴ്ചയിൽ ഒരുപോലെയാണെന്നും എന്നാൽ ക്യാപ്ചർ ബട്ടണ്‍ ഉൾപ്പെടുത്തിയതും ഡിസ്പ്ലെ ബെസൽ കുറച്ചു ചെറുതാക്കിയതും 'നൈസാണെന്നു' ധീരജ് പറയുന്നു. 5,200 ദിർഹമാണ്(1,18,286 ഇന്ത്യൻ രൂപ) ധീരജിന് ഫോണിന് മാത്രമായി ചിലവായത്, പ്രൊട്ടക്ഷൻ പ്ലാനുൾപ്പടെ 5,999 ദിർഹമാണ് ചിലവായത്.
ഡിസ്പ്ലേയിലെ ബെസൽ കുറച്ചതിനാൽ ഡിസ്ട്രാക്ഷൻ വരുന്നില്ലെന്നും ഒപ്പം ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്ക് ഉപയോഗപ്രദമായി ക്യാപ്ചർ ബട്ടണിൽ നിരവധി കൺട്രോളുകള്‍ വരുന്നുണ്ടെന്നും വൈഡ് ക്യാമറയുടെ അപ്ഗ്രേഡും ഗുണം ചെയ്തതായാണ് ധീരജിന്റെ ഒറ്റനോട്ടത്തിലുള്ള അനുഭവം. അതേപോലെ പുതിയ ഫീച്ചറുകൾ വരുന്നതിലല്ല ഉള്ളത് വളരെ മികവുറ്റതാക്കി മാറ്റിയെന്നതിൽ സന്തോഷമാണുള്ളതെന്നും ധീരജ് പറയുന്നു.
ഐഫോണ്‍ 11 മുതല്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഐഫോണ്‍ 15വരെ ദുബായില്‍ പോയാണ് ധീരജ് വാങ്ങിയിട്ടുള്ളത്. ഐഫോണ്‍ 12 വാങ്ങാന്‍ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ള സമയത്തും യുഎഇയിലേക്കു പറന്നിട്ടുണ്ട് ധീരജ്. ഇപ്പോൾ പ്രീമിയം സ്റ്റോറുകൾ ഐഫോണ്‍ ഇവന്റിനുശേഷം ധീരജിനെ ആദ്യ വിൽപനയ്ക്കു ക്ഷണിക്കാറുണ്ട്.