പുതുവർഷമെത്തുന്നതോടെ സ്മാർട് ഫോണുകളുടെ വില കൂടിയേക്കും!, 5ജിയും എഐയും പോക്കറ്റ് കാലിയാക്കുമോ?
ന്യൂഡൽഹി ∙ പുതുവർഷമെത്തുന്നതോടെ സ്മാർട് ഫോണുകളുടെ വില 5 ശതമാനത്തോളം വർധിക്കുമെന്ന് സൂചന. സ്മാർട്ഫോൺ കൂടുതൽ 'സ്മാർട്ടാ'കുന്നതാണ് ഈ വിലക്കയറ്റത്തിന് കാരണം. ഫോൺ നിർമാണത്തിനുള്ള ഘടകങ്ങളുടെ വില ഉയരുന്നതും 5ജിയിലേക്ക് പൂർണമായി മാറുന്നതും എഐയുടെ പുത്തൻ പതിപ്പുകളുമെല്ലാം ചേരുന്നതാണ് സ്മാർട്ഫോണിന്റെ വില

പുതുവർഷമെത്തുന്നതോടെ സ്മാർട് ഫോണുകളുടെ വില 5 ശതമാനത്തോളം വർധിക്കുമെന്ന് സൂചന. സ്മാർട്ഫോൺ കൂടുതൽ 'സ്മാർട്ടാ'കുന്നതാണ് ഈ വിലക്കയറ്റത്തിന് കാരണം. ഫോൺ നിർമാണത്തിനുള്ള ഘടകങ്ങളുടെ വില ഉയരുന്നതും 5ജിയിലേക്ക് പൂർണമായി മാറുന്നതും എഐയുടെ പുത്തൻ പതിപ്പുകളുമെല്ലാം ചേരുന്നതാണ് സ്മാർട്ഫോണിന്റെ വില ഉയർത്തുന്നതെന്ന് മൊബൈൽ കമ്പനികൾ പറയുന്നു.
ആഗോള വിൽപന ശരാശരി വിലയിൽ ഈ വർഷം 3% വർധനയാണ് ഉണ്ടായത്. അടുത്ത വർഷമാകുന്നതോടെ ഇത് 5 ശതമാനമായി വർധിക്കും. എഐ ഫീച്ചറുകളുള്ള ഫോണുകൾക്ക് പ്രിയമേറിയതോടെ ഇവയുടെ സിപിയു, എൻപിയു, ജിപിയു എന്നിവയ്ക്ക് കൂടുതൽ പവർ ആവശ്യമായി വരുന്നു. ഇത്തരത്തിൽ കരുത്തുറ്റ പ്രോസസറുകളും മികവാർന്ന എഐ സങ്കേതങ്ങളും സ്മാർട്ഫോണുകളിലേക്ക് കൂടുതലായി കൂട്ടിച്ചേർത്തതോടെയാണ് ചെലവും കൂടുന്നത്.
പ്രവർത്തനക്ഷമതയേറിയതും എന്നാൽ ചെറുതുമായ ചിപ്പുകളാണ് ഏറ്റവും പുതിയ മോഡലുകളിലുള്ളത്. ഇത് വികസിപ്പിച്ചെടുക്കുന്നതിനായി വൻ നിക്ഷേപമാണ് വേണ്ടി വരുന്നത്. ഹാർഡ് വെയർ രംഗത്തെ പുരോഗതിക്കൊപ്പം സോഫ്റ്റ് വെയറുകൾ കൂടുതൽ സങ്കീർണമായതും മൊബൈൽ ഫോണുകളുടെ നിർമാണച്ചെലവ് വർധിപ്പിക്കുന്നു. മൊബൈൽ കമ്പനികളുടെ പ്രീമിയം മോഡലുകളെയായിരിക്കും വിലക്കയറ്റം കൂടുതൽ ബാധിക്കുക.