ആപ്പിള്‍ അവതരിപ്പിച്ച പുതിയ വാച്ചിന്റെ പേര് ആപ്പിള്‍ വാച്ച് സീരിസ് 2. ഇത് വാട്ടര്‍ പ്രൂഫ് മാത്രമല്ല, കൈയ്യില്‍ കെട്ടി നീന്തുക പോലും ചെയ്യാം. കൃത്യമായി പറഞ്ഞാല്‍ 50 മീറ്റര്‍ വരെ വാട്ടര്‍ പ്രൂഫാണ്. അഥവാ വാച്ചിന്റെ സ്പീക്കറിന് അകത്തു വെള്ളം കയറിയാല്‍ അതിനെ പുറത്തു തള്ളാനും സാധിക്കും.
പുതിയ വാച്ചിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ഡ്യൂവര്‍ കോര്‍ ചിപ്പാണ്. ഇത് വാച്ചിന്റെ പ്രവര്‍ത്തനത്തെ ഇരട്ടി വേഗതയിലാക്കും. കൂടാതെ ഇതിന്റെ ഡിസ്‌പ്ലെയ്ക്ക് ഇരട്ടി ബ്രൈറ്റ്‌നെസുമുണ്ട്. കേട്ടുകേള്‍വികള്‍ പറഞ്ഞതു പോലെ പുതിയ വാച്ചിന് ജിപിഎസ് സംവിധാനവുമുണ്ട്.
മാര്‍ക്കറ്റില്‍ ഒന്നര വര്‍ഷം മാത്രം ഉണ്ടായിരുന്ന ആപ്പിള്‍ വാച്ച് ലോകത്തെ രണ്ടാമത്ത വാച്ച് ബ്രാന്‍ഡായെന്ന് ടിം കുക്ക് പറഞ്ഞു. റോളക്‌സ് മാത്രമാണ് ആപ്പിളിനു മുന്നിലുള്ളത്. പുതിയ ഇന്റര്‍ഫെയ്‌സുമായാണ് ആപ്പിള്‍ വാച്ച് എത്തുന്നത്. ഫിറ്റ്നസ് കാര്യങ്ങള്‍ ഷെയറു ചെയ്യാനുള്ള കഴിവ് പുതിയ വാച്ചിനുണ്ട്. വാച്ച് ഒഎസ് 3 (Watch OS 3) യുടെ കഴിവുകളിലൊന്ന് ആപ്പുകളെ ക്ഷണത്തില്‍ ലോഞ്ചു ചെയ്യാനുള്ള കഴിവാണ്. ഒട്ടും കാത്തിരിപ്പു വേണ്ട.
പോക്കിമോന്‍ ഗോ ആപ്പിള്‍ വാച്ചിലും എത്തുന്നു എന്നതാണ് പുതിയ വിേശഷങ്ങളിലൊന്ന്. വീട്ടില്‍ ചടഞ്ഞു കൂടിയിരിക്കാന്‍ താത്പര്യപ്പെടുന്നവരെ പോലും പോക്കിമോന്‍ ഗോ പുറത്തേക്കിറക്കി എന്നത് കഴിഞ്ഞ വര്‍ഷത്തെ വാര്‍ത്തകളിലൊന്നാണല്ലോ. നൈക്കിയും (Nike) ആപ്പിളും ചേര്‍ന്ന് നിര്‍മ്മിച്ച സ്‌പെഷ്യല്‍ എഡിഷന്‍ വാച്ചും ഇത്തവണ വില്‍പ്പനയ്‌ക്കെത്തും. അലൂമിനിയം കെയ്‌സാണ് ഇതിനുള്ളത്. റീസൈക്കിള്‍ ചെയ്യാവുന്ന വാച്ചില്‍ മെര്‍ക്കുറി, പിവിസി തുടങ്ങിയവ ഇല്ല. കൂടുതല്‍ അറിയാന്‍: