തങ്ങളുടെ പ്രയത്‌നങ്ങൾക്ക് മതിയായ പ്രതിഫലം ലഭിച്ചില്ലെന്ന് അവകാശപ്പെട്ട് നിരവധി ഉപയോക്താക്കൾ ടോക്കൺ അലോക്കേഷനിൽ അതൃപ്തി പ്രകടിപ്പിക്കുന്നതിനിടയിലും ഡിസ്ട്രിബ്യൂഷൻ ആരംഭിച്ച് ഹാംസ്റ്റർ കോംബാറ്റ്. ഏതാനും മണിക്കൂറിനുള്ളിൽഎയർ ഡ്രോപ്പും ആരംഭിക്കും. സെപ്റ്റംബർ 26ന് എയർഡ്രോപ് എത്തുമ്പോൾ ടെലിഗ്രാമിലെ ഏറ്റവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തങ്ങളുടെ പ്രയത്‌നങ്ങൾക്ക് മതിയായ പ്രതിഫലം ലഭിച്ചില്ലെന്ന് അവകാശപ്പെട്ട് നിരവധി ഉപയോക്താക്കൾ ടോക്കൺ അലോക്കേഷനിൽ അതൃപ്തി പ്രകടിപ്പിക്കുന്നതിനിടയിലും ഡിസ്ട്രിബ്യൂഷൻ ആരംഭിച്ച്  ഹാംസ്റ്റർ കോംബാറ്റ്. ഏതാനും മണിക്കൂറിനുള്ളിൽ എയർ ഡ്രോപ്പും ആരംഭിക്കും.

സെപ്റ്റംബർ 26ന് എയർഡ്രോപ് എത്തുമ്പോൾ ടെലിഗ്രാമിലെ ഏറ്റവും പ്രചാരം നേടിയ പ്ലേ-ടു-എർൺ ക്രിപ്‌റ്റോ ഗെയിം കളിച്ചവർ പറയുന്ന നീതി കിട്ടിയില്ലെന്നാണ് പറയുന്നത്. സമയവും ‍ഡാറ്റയും എല്ലാം കളഞ്ഞ് വിരൽത്തുമ്പിൽ തഴമ്പ് വരുന്നതുപോലെ ടാപ് ചെയ്ത് ദശലക്ഷക്കണക്കിന് കോയിനുകൾ നേടിയവർക്കും തുച്ഛമായ ടോക്കണുകളാണ് ലഭിച്ചത്, അതിൽ കുറച്ച് വെസ്റ്റിങെന്നു പറഞ്ഞ് പിടിച്ചു വെക്കുകയും ചെയ്തു.

300 ദശലക്ഷം കളിക്കാർ, 60 ബില്ല്യൺ ടോക്കണുകൾ, 131 ദശലക്ഷം യോഗ്യതയുള്ളവർ, 2.3 ദശലക്ഷം നിരോധിത അക്കൗണ്ടുകൾ- ഇത്രയുമായി ഹാംസ്റ്റർ കോംബാറ്റ് സീസൺ 2ൽ എത്തി നിൽക്കുമ്പോൾ ഒരു വലിയ കൂട്ടം ആളുകൾ ദേഷ്യത്തിലാണ്, എന്നാൽ‌‍ യുട്യൂബേഴ്സ് ഉൾപ്പടെയുള്ള ചുരുക്കം ചില ഇൻഫ്ലുവൻസേഴ്സിന് അൽപം ആശ്വസിക്കാൻ(ലിസ്റ്റിങിന് ശേഷം മാത്രം) വകയുമുണ്ട്.  റെഫറൽ വഴി ചിലർക്ക് അത്രമോശമല്ലാത്ത ടോക്കണുകളും ലഭിച്ചു.

ADVERTISEMENT

സീസൺ 1 ന് ശേഷം കളിക്കാർക്ക് ഗെയിമിൻ്റെ മൊത്തം മാർക്കറ്റ് ക്യാപ്പിൻ്റെ 60% (60 ബില്യൺ HMSTR ടോക്കണുകൾക്ക് തുല്യം) എയർഡ്രോപ്പ് റിലീസ് ചെയ്യും

പണം വെറുതെ കിട്ടില്ലെന്ന് പഠിപ്പിച്ച ഹാംസ്റ്റർ

ADVERTISEMENT

ഒരു ക്രിപ്‌റ്റോ വിഡിയോ ഗെയിമിൽ വെറുതെ ടാപ്പുചെയ്യുന്നത് എല്ലാവരേയും കോടീശ്വരന്മാരാക്കുമെന്ന പ്രതീക്ഷ പൂർണ്ണമായും തെറ്റാണെന്നതാണ് ഹാംസ്റ്റർ കോംബാറ്റ് പഠിപ്പിക്കുന്ന പാഠം. സമയവും ഡാറ്റയും വെറുതെ പാഴാക്കിയെന്നും സീസൺ 2 ബോയ്കോട് ചെയ്യും എന്നുമൊക്കെ ഇതിനുവേണ്ടി സമയം കളഞ്ഞവർ പറയുന്നു. ഗെയിമിനെപ്പറ്റി അധികംപേരെ അറിയിച്ചവർക്ക് അതായത് കമ്പനിക്ക് വേണ്ടി ഡിജിറ്റൽ പ്രെമോഷൻ നൽകിയവര്‍ക്ക് ചെയ്ത ജോലിയുടെ പണം ലഭിച്ചേക്കും.

അഞ്ച് മാസത്തിലേറെയായാണ് ഉപയോക്താക്കൾ അവരുടെ പിപിഎച്ച്(മണിക്കൂറിൽ നേടുന്ന പോയന്റുകൾ) വർദ്ധിപ്പിക്കാൻ ശ്രമിച്ചത്. പക്ഷേ പിന്നീട് അചീവ്മെന്റിസിനും കീകൾക്കും റെഫറലിനുമൊക്കെ പ്രാധാന്യം വന്നു.കൂടാതെ, ഹാംസ്റ്റർ കീകൾ ശേഖരിക്കുന്നതിന് സാങ്കേതിക വിദ്യകൾ(ഓട്ടോ ടാപ്പർ പോലെയുള്ളവ) ഉപയോഗിച്ചതിന് 2.3 ദശലക്ഷം കളിക്കാരെ ഗെയിം  നിരോധിച്ചു.

ADVERTISEMENT

ഈ വർഷം മാർച്ചിലാണ് TON ബ്ലോക്ക്‌ചെയിൻ നെറ്റ്‌വർക്കിൽ ഹാംസ്റ്റർ കോംബാറ്റ് സമാരംഭിച്ചു, വെറും മൂന്ന് മാസത്തിനുള്ളിൽ ഇത് ലോകമെമ്പാടുമുള്ള 240 ദശലക്ഷത്തിലധികം ഉപയോക്താക്കളെയാണ് ആകർഷിച്ചത്.ഓരോ തവണയും നിങ്ങൾ ഹാംസ്റ്റർ ഐക്കണിൽ ക്ലിക്കുചെയ്യുമ്പോൾ, നിങ്ങൾക്ക് ഒരു HMSTR ടോക്കൺ ലഭിക്കും, അത് മൈനിങ് ചെയ്യാനോ അധിക കോയിനുകൾ നൽകുന്ന ടാസ്കുകൾക്കോ ഉപയോഗിക്കാമെന്നതായിരുന്നു ഗെയിമിന്റെ രീതി.

ഇത്തരം ഗെയിമുകളും അവയിലൂടെ നേടുന്ന ടോക്കണും അവ പണമാക്കി മാറ്റുന്നതിലും പല രാജ്യങ്ങളും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. നിരീക്ഷണത്തിനായതിനാൽത്തന്നെ അധികം വൈകാതെ നിയമങ്ങളും ഉണ്ടായേക്കാം.

English Summary:

Hamster Kombat airdrop reaching 131 million users