2028ൽ 700 ദശലക്ഷം ഗെയിമേഴ്സ്, 30,0000 ജോലി സാധ്യത; പ്രധാനമന്ത്രി പറയുന്നതിൽ കാര്യമുണ്ട്, ഗെയിമിങ് ചില്ലറ കളിയല്ല
കളിച്ചിരിക്കാതെ പോയിരുന്നു പഠിക്കടാ, എന്നു പറഞ്ഞിരുന്ന മുതിർന്നവരുടെ കാഴ്ചപ്പാടുകൾ മാറി. ഗെയിം കളിക്കാനും നിർമിക്കാനും പഠിക്കുന്നതും ഒരു പ്രൊഫഷനാണെന്ന് ഏവർക്കും അറിയാം.ഓൺലൈൻ ഗെയിമുകളുടെ നിർമ്മാണത്തിൽ ഇന്ത്യ മുന്നിലെത്തണമെന്നും രാജ്യാന്തര നിലവാരത്തിലെ ഗെയിമികൾ നിർമിക്കാനും യുവാക്കളെ ഉപദേശിച്ചത്

കളിച്ചിരിക്കാതെ പോയിരുന്നു പഠിക്കടാ, എന്നു പറഞ്ഞിരുന്ന മുതിർന്നവരുടെ കാഴ്ചപ്പാടുകൾ മാറി. ഗെയിം കളിക്കാനും നിർമിക്കാനും പഠിക്കുന്നതും ഒരു പ്രൊഫഷനാണെന്ന് ഏവർക്കും അറിയാം.ഓൺലൈൻ ഗെയിമുകളുടെ നിർമ്മാണത്തിൽ ഇന്ത്യ മുന്നിലെത്തണമെന്നും രാജ്യാന്തര നിലവാരത്തിലെ ഗെയിമികൾ നിർമിക്കാനും യുവാക്കളെ ഉപദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. എന്താണ് നമ്മുടെ നാട്ടിലെ ഗെയിമിങിന്റെ ഭാവി. ആഗോള ടെക് ഭീമൻമാർ എങ്ങനെയാണ് ഗെയിമിങ് ബൂമിനായി തയാറെടുക്കുന്നത് എന്നൊക്കെ പറയുകയാണ് മെറ്റ വൈസ് പ്രസിഡന്റും ഇന്ത്യയുടെ മേധാവിയുമായ സന്ധ്യ ദേവനാഥൻ .
ന്യൂഡൽഹിയിൽ നടന്ന ഇന്ത്യൻ ഗെയിമിങ് കൺവെൻഷൻ 2024 നെ അഭിസംബോധന ചെയ്തുകൊണ്ട് മെറ്റ വൈസ് പ്രസിഡന്റും ഇന്ത്യയുടെ മേധാവിയുമായ സന്ധ്യ ദേവനാഥൻ പറഞ്ഞ ചില കാര്യങ്ങൾ പരിശോധിക്കാം.
∙2028 ഓടെ രാജ്യത്ത് 700 മില്യൺ ഗെയിമർമാരുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
∙സമീപഭാവിയിൽ ഇന്ത്യ 8 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും ഗെയിമിങ് പോലുള്ള ഡിജിറ്റൽ പദ്ധതികളിൽ നിന്ന് ഒരു ട്രില്യൺ ഡോളർ വരുമാനം പ്രതീക്ഷിക്കാം.
∙ബ്രാൻഡുകൾ മുതൽ സ്റ്റാർട്ടപ്പുകളും ഉള്ളടക്ക സ്രഷ്‌ടാക്കളും വരെയുള്ള മേഖലകളിലായി ഏകദേശം 300,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
∙ഡവലപ്പർമാർ, സ്രഷ്‌ടാക്കൾ, ബ്രാൻഡുകൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുൾപ്പെടെ മുഴുവൻ ഗെയിമിങ് ഇക്കോസിസ്റ്റത്തെയും പിന്തുണയ്‌ക്കാനുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുന്നതാണ് മെറ്റയുടെ കാഴ്ചപ്പാടെന്ന് സന്ധ്യ ദേവനാഥന്‍ പറയുന്നു.
∙'ഇന്ത്യൻ ഗെയിമിങ് വിപണി സ്ഫോടനാത്മകമായ വളർച്ചയ്ക്ക് ഒരുങ്ങുകയാണ്, ഡവലപ്പർമാരെയും സ്രഷ്‌ടാക്കളെയും അവർക്ക് വിജയിക്കാൻ ആവശ്യമായ ഉപകരണങ്ങളും നൽകി ശാക്തീകരിക്കുന്നതിലൂടെ ആ യാത്രയുടെ ഭാഗമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു': അവർ പറഞ്ഞു.
2023 ജനുവരിയിൽ മെറ്റയുടെ ഇന്ത്യയിലെ നേതൃത്വം ഏറ്റെടുക്കും മുൻപ് , ഏഷ്യാ പസഫിക് (എപിഎസി) വിപണിയിൽ കമ്പനിയുടെ ഗെയിമിങ് വെർട്ടിക്കലിനെ നയിച്ചിരുന്നത് സന്ധ്യ ദേവനാഥനായിരുന്നു