60 വർഷങ്ങൾ മുൻപ് 1963ൽ ഒരു നവംബർ അവസാനം, ടെക്സാസിലെ ഡാലസിൽ ഒരു തിരഞ്ഞെടുപ്പ് പ്രചരണ റാലി നടക്കുകയാണ്. അമേരിക്കൻ ഐക്യനാടുകളുടെ 35-ാമത്തെ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡി മുകൾ ഭാഗം തുറന്ന ലീമോസീൻ കാറിൽ നിന്നു നേരിട്ടു മോട്ടർ റാലി നയിക്കുന്നു.അദ്ദേഹത്തോടൊപ്പം ഭാര്യയുമുണ്ട്. ഡാലസിലെ ജനങ്ങളുടെ വരവേൽപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1963ൽ ഒരു നവംബർ അവസാനം, ടെക്സാസിലെ ഡാലസിൽ ഒരു തിരഞ്ഞെടുപ്പ് പ്രചരണ റാലി നടക്കുകയാണ്. അമേരിക്കൻ ഐക്യനാടുകളുടെ 35-ാമത്തെ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡി മുകൾ ഭാഗം തുറന്ന ലീമോസീൻ കാറിൽ നിന്നു നേരിട്ടു മോട്ടർ റാലി നയിക്കുന്നു. അദ്ദേഹത്തോടൊപ്പം ഭാര്യയുമുണ്ട്. ഡാലസിലെ ജനങ്ങളുടെ വരവേൽപ് ഏറ്റുവാങ്ങി ആ മോട്ടർറാലി ഡീലി പ്ലാസയിലെ ടെക്സസ് ബുക് ഡിപ്പോസിറ്ററി എന്ന കെട്ടിടത്തിനു സമീപമെത്തി. പെട്ടെന്നായിരുന്നു ആ വെടിവയ്പ്. ടെക്സസ് ബുക് ഡിപ്പോസിറ്ററിയുടെ തെക്കുകിഴക്കൻ മൂലയിലെ ആറു നില കെട്ടിടത്തിൽ നിന്ന് ഒരു അക്രമി മൂന്നു തവണ വെടിയുതിർത്തു. തലയ്ക്കും പുറത്തും വെടിയേറ്റ് പ്രസിഡ‍ന്റ് പിന്നിലേക്കു വീണു. ഉടനടി അടുത്തുള്ള ആശുപത്രിയിലേക്ക് അദ്ദേഹത്തെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ലോകം നടുങ്ങിയ നിമിഷം. കുറച്ചു മണിക്കൂറുകൾക്കുള്ളില്‍ തന്നെ കെന്നഡിയുടെ കൊലയാളിയെ അറസ്റ്റ് ചെയ്തു. ലീ ഹാർവി ഓസ്‌വാൾഡ് എന്ന ഇരുപത്തിനാലുകാരനായിരുന്നുവത്. ജോൺ എഫ് കെന്ന‍ഡിയെ ഔദ്യോഗിക ചടങ്ങുകൾക്കുശേഷം വിർജീനിയയിലെ ആർലിങ്ടണിലുള്ള നാഷണൽ സെമിത്തേരിയിൽ സംസ്കരിച്ചു. പതാക മടക്കൽ ചടങ്ങുകൾക്കു ശേഷം, ഹോണർ ഗാർഡിന്റെ അംഗങ്ങൾ അവരുടെ തൊപ്പികൾ നീക്കം ചെയ്യുകയും  ജാക്വലിൻ കെന്നഡി കൊളുത്തിയ ശവകുടീരത്തിലെ നിത്യജ്വാലയ്ക്ക് ചുറ്റും വയ്ക്കുകയും ചെയ്തു. വികാര നിർഭരമായ ഈ രംഗങ്ങൾ ആളുകളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.

ADVERTISEMENT

1963 നവംബർ 22-ന് അദ്ദേഹം വധിക്കപ്പെട്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം ശവസംസ്‌കാരത്തിനായി തയാറാക്കിയത് തിടുക്കത്തിൽ രൂപകൽപ്പന ചെയ്‌ത ഒരു ശവകുടീരമായിരുന്നു. പിന്നീട് ഔദ്യോഗിക ശവകുടീരം അൽപം മാറി പണിതപ്പോൾ ശവകുടീരത്തിൽ സമർപ്പിച്ച തൊപ്പികളൊക്കെ അപ്രത്യക്ഷമായിരുന്നു.  ഓർമകൾക്കായി ഒരു ലോഹറീത്ത് നിർമിക്കണമെന്ന തീരുമാനം ഉണ്ടായി. പ്രശസ്ത ജ്വല്ലറിക്കാരനായ ജീൻ ഷ്‌ലംബർഗർ ഈ ശിൽപത്തിന്റെ രൂപരേഖ ഉണ്ടാക്കി.

പക്ഷേ ഈ ശിൽപം ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നും ഓക് സ്പ്രിംഗിലെ വിപുലമായ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന ആശയങ്ങളുടെയും രേഖാചിത്രങ്ങളുടെയും രൂപത്തിൽ മാത്രമായിരുന്നു അത് നിലനിന്നിരുന്നതെന്നായിരുന്നു അടുത്ത കാലം വരെ നിലനിന്നിരുന്ന വിശ്വാസം.  ജോൺ എഫ്. കെന്നഡിയുടെ ശവകുടീരത്തിൽ സ്ഥാപിക്കാൻ നിയോഗിക്കപ്പെട്ട ഒരു വലിയ സ്മാരക റീത്ത് എവിടെ എന്നതിനു അടുത്തകാലത്ത് ഉത്തരം ലഭിച്ചു.

ADVERTISEMENT

മസാച്യുസെറ്റ്‌സിലെ ജോൺ എഫ്. കെന്നഡി പ്രസിഡൻഷ്യൽ ലൈബ്രറി & മ്യൂസിയത്തിലെ ജീവനക്കാർ ഒരു സംഭരണ കേന്ദ്രത്തിൽ അടച്ചുസൂക്ഷിച്ചിരുന്ന ചില ബോക്സുകൾ തുറന്നപ്പോൾ ഈ ശിൽപം കണ്ടെത്തുകയായിരുന്നു. വിവിധ ഭാഗങ്ങളായി പല പെട്ടികളിൽ സൂക്ഷിച്ചിരുന്ന ശിൽപത്തോടൊപ്പം എങ്ങനെ അസംബ്ലി ചെയ്യണമെന്ന നിർദേശവും ഉണ്ടായിരുന്നു.

Oak Spring Garden Foundation/Wikipedia

50 വർഷത്തോളമായി എങ്ങനെയാണ് എട്ട് അടിയിലധികം നീളമുള്ള ഒരു ലോഹ ശിൽപം നഷ്ടമായത്? ഇപ്പോൾ ഇത് എങ്ങനെ കണ്ടെത്തി? എന്നതൊക്കെ ദുരൂഹമായി തുടരുന്നു. എന്തായാലും ഈ ശിൽപം ഇനി എന്തു ചെയ്യണമെന്നുള്ള ആസൂത്രണങ്ങൾ ഇപ്പോഴും  നടക്കുകയാണ്: നിർദേശങ്ങളെ അടിസ്ഥാനമാക്കി കൂട്ടിച്ചേർക്കാൻ ശ്രമിക്കുന്നതിന് മുമ്പ്, ശ്രദ്ധാപൂർവ്വം അൺപാക്ക് ചെയ്യുക, പരിശോധിക്കുക, ഡിജിറ്റലായി സ്കാൻ ചെയ്യുക, ഭാഗങ്ങൾ ക്രമീകരിക്കുക തുടങ്ങിയ ശ്രമകരമായ പ്രക്രിയ തുടരുകയാണ് ആദ്യപടി. ഇത് ചെയ്തുകഴിഞ്ഞാൽ,  ഒടുവിൽ പ്രദർശിപ്പിക്കപ്പെടും.

ADVERTISEMENT

ജെഎഫ്കെ വധത്തിലെ ദുരൂഹത

കൊലയാളിയെ അറസ്റ്റ് ചെയ്തെങ്കിലും അതു പൂർണമായി വിശ്വസിക്കാൻ പലരും തയാറായിരുന്നില്ല. 2017ൽ നടത്തിയ ഒരു അഭിപ്രായ സർവേയിലും യുഎസിലെ 67 ശതമാനം പേർ കെന്നഡിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു വിശ്വസിക്കുന്നതായി വെളിപ്പെട്ടു.

English Summary:

Discover the intriguing story of a missing memorial wreath intended for JFK's grave, recently rediscovered after 60 years. Explore the assassination, the mystery, and the enduring questions surrounding this historical event.